ബജാജ് പള്‍സര്‍ എസ്സ്200 2015 ആദ്യത്തിലെത്തും

Written By:

ബജാജ് പള്‍സര്‍ എസ്എസ്200 മോഡല്‍ 2015ന്റെ ആദ്യമാസങ്ങളില്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ ബൈക്കിനെ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ നിരവധിയിടങ്ങളില്‍ വെച്ച് കണ്ടുമുട്ടുന്നുണ്ട്. ഈയിടെ എസ്എസ്200 റോഡില്‍ സ്റ്റണ്ട് നടത്തുന്നതിന്റെ ഒരു വീഡിയോയും പുറത്തുവന്നിരുന്നു.

കഴിഞ്ഞ ദില്ലി എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടതാണ് ഈ വാഹനം. പള്‍സര്‍ 200 നേക്കഡ് സ്‌പോര്‍ടിന്റെ പ്ലാറ്റഫോമില്‍ നിര്‍മിച്ച ഈ ഫെയേഡ് പതിപ്പ് 200 സിസി ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചാണ് എത്തുന്നത്.

200എന്‍എസ്സിനെക്കാള്‍ സ്‌പോര്‍ടിയായ ഡിസൈന്‍ ശൈലിയിലാണ് 200എസ്എസ്സിന്റെ നിര്‍മാണം. ട്വിന്‍ പ്രോജക്ടര്‍ ലാമ്പുകളാണ് വാഹനത്തില്‍ ചേര്‍ത്തിട്ടുള്ളത്. ഇരട്ട എല്‍ഇഡി ടെയ്ല്‍ ലൈറ്റുകളും ഘടിപ്പിച്ചിരിക്കുന്നു.

യമഹ ആര്‍15, ഹോണ്ട സിബിആര്‍150ആര്‍, കെടിഎം ഡ്യൂക്ക്200 എന്നീ വാഹനങ്ങളോട് വിപണിയിലേറ്റുമുട്ടും എസ്എസ്200.

Cars താരതമ്യപ്പെടുത്തൂ

മഹീന്ദ്ര ജീറ്റോ
മഹീന്ദ്ര ജീറ്റോ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Bajaj Pulsar SS200 coming in early 2015.
Story first published: Thursday, December 4, 2014, 14:59 [IST]
Please Wait while comments are loading...

Latest Photos