സ്‌കൂട്ടര്‍ യാത്രികരേ, ഇതാ നിങ്ങളുടെ ഭാവിവാഹനം!

By Santheep

ഭാവിയില്‍ നമ്മളെല്ലാം എന്തുതരം വാഹനങ്ങളില്‍ സഞ്ചരിക്കുമെന്ന് പ്രവചിക്കാനാവില്ല. അന്തംവിട്ട വേഗത്തില്‍ വളരുന്ന സാമ്പത്തികവ്യവസ്ഥകള്‍ മനുഷ്യന്റെ സഞ്ചാരഗതികളെ പ്രവചനാതീതമായ നിലയിലാണ് മാറ്റിമറിക്കുന്നത്. ഇന്ന് ഒരു ശരാശരി ഇന്ത്യാക്കാരന്റെ സ്വപ്‌നങ്ങളിലുള്ള ബുള്ളറ്റ് ട്രെയിനുകളില്‍ നിന്നും മറ്റും ഏറെ മുന്നേറിയിട്ടുണ്ട് ഗവേഷകരുടെ ലോകം.

ഭാവിയുടെ നിരത്തുകള്‍ക്കായി ഡിസൈന്‍ ചെയ്യപ്പെട്ട ഒരു വാഹനത്തെക്കുറിച്ചാണ് താഴെ. ഇന്ന് സ്‌കൂട്ടറുകള്‍ നിര്‍വഹിക്കുന്ന ജോലികള്‍ ചെയ്യാന്‍ ശേഷിയുള്ള ഒരു വാഹനം. സുരക്ഷിതമായി ഓഫീസിലേക്കും മറ്റും നീങ്ങാനും ചെറിയ ദൂരങ്ങള്‍ താണ്ടാനുമെല്ലാം ഭാവിയില്‍ നമ്മളുപയോഗിക്കുക ഒരുപക്ഷേ, ഇത്തരം വാഹനങ്ങളായിരിക്കും. ഫിയറ്റിന്റെ സഹായത്തോടെ ഡിനാര്‍ഡ് ഡ മതാ എന്ന ഡിസൈനറാണ് ഈ കണ്‍സെപ്റ്റ് നിര്‍മിച്ചത്. ഫിയറ്റ് എയ് എന്ന് വാഹനത്തിനു പേര്.

സ്‌കൂട്ടര്‍ യാത്രികരേ, ഇതാ നിങ്ങളുടെ ഭാവിവാഹനം!

ചിത്രങ്ങളിലൂടെ നീങ്ങുക.

സ്‌കൂട്ടര്‍ യാത്രികരേ, ഇതാ നിങ്ങളുടെ ഭാവിവാഹനം!

ഡിസൈനിന്റെ കൗതുകം മാത്രമാണ് ഈ കണ്‍സെപ്റ്റിന്റെ പ്രത്യേകതയെന്ന് ധരിക്കരുത്. പരിസരം സൂക്ഷ്മമായി വിലയിരുത്തി ചില തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. എന്നാലിതൊരു ഓട്ടോണമസ് കാറല്ല എന്നതും ഓര്‍ക്കുക.

സ്‌കൂട്ടര്‍ യാത്രികരേ, ഇതാ നിങ്ങളുടെ ഭാവിവാഹനം!

ഈ വാഹനത്തിന്റെ ടയറുകള്‍ പ്രവര്‍ത്തിക്കുന്നത് സാധാരണ ടയറുകളുടേതു മാതിരിയല്ല. ട്രെഡ്മില്‍ പ്രവര്‍ത്തിക്കുന്ന ശൈലിയിലാണ് ഇവയുടെ പ്രവര്‍ത്തനം. ചലിക്കാതെ നില്‍ക്കുന്ന അച്ചുതണ്ടായിരിക്കും വീലുകള്‍. ഇവയ്ക്കുചുറ്റും ടയറുകള്‍ തിരിഞ്ഞുകൊണ്ടിരിക്കും.

സ്‌കൂട്ടര്‍ യാത്രികരേ, ഇതാ നിങ്ങളുടെ ഭാവിവാഹനം!

പരിസ്ഥിതിസൗഹൃദം പുലര്‍ത്തുന്നതാണ് സ്മാര്‍ട് ഫിയറ്റ് എയ് കാര്‍.

സ്‌കൂട്ടര്‍ യാത്രികരേ, ഇതാ നിങ്ങളുടെ ഭാവിവാഹനം!

വോയ്‌സ് കമാന്‍ഡ്, ബയോമെട്രിക് റീഡിങ് സെന്‍സറുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.

സ്‌കൂട്ടര്‍ യാത്രികരേ, ഇതാ നിങ്ങളുടെ ഭാവിവാഹനം!

ഡ്രൈവറുടെ കമാന്‍ഡുകള്‍ക്കനുസരിച്ച് ഗിയര്‍ ഷിഫ്റ്റ് നടത്താന്‍ വരെ സാധിക്കുന്നു ഈ വാഹനത്തില്‍.

Most Read Articles

Malayalam
English summary
Compact and Smart Fiat Eye Personal Vehicle by Dinard Da Mata.
Story first published: Tuesday, December 2, 2014, 15:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X