ബെനെല്ലി ബൈക്കുകള്‍ക്കായി 400 കോടിയുടെ പ്ലാന്റ് ഒരുങ്ങുന്നു

Posted By:

ഡിഎസ്‌കെ മോട്ടോര്‍വീല്‍സ് ഇറ്റാലിയന്‍ കമ്പനിയായ ബെനെല്ലിയുടെ ബൈക്കുകള്‍ ഇന്ത്യയിലെത്തിക്കാന്‍ തയ്യാറെടുക്കുകയാണ്. 400 കോടിയുടെ നിക്ഷേപമാണ് കമ്പനി ഇതിനായി നടത്തുന്നത്. പൂനെയില്‍ അസംബ്ലിങ് പ്ലാന്റ് സ്ഥാപിക്കാനാണ് ഈ തുക ഉപയോഗിക്കുന്നത്.

നിലവില്‍ ഹ്യോസങ് ബൈക്കുകള്‍ അസംബ്ള്‍ ചെയ്ത് വിപണിയിലെത്തിക്കുന്നതും ഡിഎസ്‌കെയാണ്. ഇതിനായി പൂനെയില്‍ നിര്‍മിച്ചിട്ടുള്ള പ്ലാന്റിന് സമീപത്തു തന്നെയാണ് ബെനെല്ലി പ്ലാന്റും നിര്‍മിക്കുക എന്നാണറിയുന്നത്.

രണ്ടുവര്‍ഷത്തിനകം ഈ പ്ലാന്റ് പൂര്‍ണസജ്ജമാകും. വര്‍ഷത്തില്‍ 1,20,000 യൂണിറ്റ് ബൈക്കുകള്‍ വിപണിയിലെത്തിക്കാന്‍ ഈ പ്ലാന്റിന് ശേഷിയുണ്ടായിരിക്കും.

To Follow DriveSpark On Facebook, Click The Like Button
ബെനെല്ലി

നിലവില്‍ ഹ്യോസംങ് പ്ലാന്റിനുള്ള ശേഷി വര്‍ഷത്തില്‍ 3000 യൂണിറ്റാണ്. ഒരു ഷിഫ്റ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം ഒരു ഷിഫ്റ്റുകൂടി ചേര്‍ക്കുകയാണെങ്കില്‍ ഇത് 5000 എണ്ണമാക്കി വര്‍ധിപ്പിക്കാം.

ഇന്ത്യന്‍ വിപണിയില്‍ ടൊറാന്‍ഡോ നേക്കഡ് ടിആര്‍ഇ, ടിഎന്‍ടി 302, ടിഎന്‍ടി 600ഐ, ടിഎന്‍ടി899, ടിഎന്‍ടി 1130ആര്‍ എന്നീ മോട്ടോര്‍സൈക്കിളുകളാണ് ഇന്ത്യന്‍ വിപണിക്കായി കണ്ടുവെച്ചിരിക്കുന്നത്.

DSK To Build New Plant Near Pune To Build Benelli Motorcycles

400 കോടിയുടെ നിക്ഷേപം പലതും മുന്നില്‍ക്കണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഇന്ത്യന്‍ വിപണിയില്‍നിന്ന് ഇത്രയും തുകയുടെ വിറ്റുവരവ് തല്‍ക്കാലം ബെനെല്ലി പ്രതീക്ഷിക്കുകയില്ല. പ്ലാന്റിന്റെ ശേഷികൂടി ചേര്‍ത്തുവായിക്കുമ്പോള്‍, ഇന്ത്യയില്‍ ബൈക്കുകള്‍ നിര്‍മിച്ച് മറ്റിടങ്ങളിലേക്ക് കയറ്റിവിടാന്‍ കമ്പനിക്ക് ആലോചനയുണ്ടാകുമെന്നാണ് കരുതേണ്ടത്. എന്തായാലും ഇക്കാര്യത്തില്‍ ഔദ്യോഗികമായി യാതൊന്നും നമുക്ക് ലഭ്യമല്ല ഇപ്പോള്‍.

ഇന്ത്യയില്‍ ബെനെല്ലിയുടെ ആദ്യലോഞ്ച് ഫെബ്രുവരി 2015ല്‍ നടക്കും. ബ്ലാക്സ്റ്റര്‍ ക്രൂയിസറാണ് ആദ്യം വിപണിയിലെത്തുക. പിന്നാലെ ടിഎന്‍ 225 മോഡല്‍ വിപണി പിടിക്കും. 

English summary
DSK To Build New Plant Near Pune To Build Benelli Motorcycles.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark