ഡുകാട്ടി സ്‌ക്രാമ്പ്‌ലര്‍ വീണ്ടും വരുന്നു

Posted By:

അറുപതുകളില്‍ ഡുകാട്ടി പുറത്തിറക്കിയിരുന്ന സ്‌ക്രാമ്പ്‌ലര്‍ മോട്ടോര്‍സൈക്കിളിന്റെ തിരിച്ചുവരവ് ഡുകാട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒരു ടീസര്‍ വീഡിയോ പുറത്തിറക്കിക്കൊണ്ടാണ് സ്‌ക്രാമ്പ്‌ലറിന്റെ വരവിനെക്കുറിച്ച് ഡുകാട്ടി പറയുന്നത്. 1962 മുതല്‍ 1974 വരെ ഉല്‍പാദനത്തിലിരുന്ന മോഡലാണിത്.

ടീസര്‍ വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത് ഡുകാട്ടി സ്‌ക്രാമ്പ്‌ലര്‍ അതിന്റെ 'ഗതകാല സൗന്ദര്യം' നിലനിര്‍ത്തുമെന്നാണ്. 2015 മോഡല്‍ സ്‌ക്രാമ്പ്‌ലറിന്റെ അവതരണം അടുത്ത ഇഐസിഎംഎ മോട്ടോര്‍ഷോയില്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്ലാസിക് ശൈലിയില്‍ ഡിസൈന്‍ ചെയ്യുന്ന ഈ മോഡലില്‍ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ് കാണാം. മുമ്പില്‍ വലിപ്പം കുറഞ്ഞ മഡ്ഗാര്‍ഡ്, ഓഫ്‌റോഡ് ടയറുകള്‍ എന്നിവയുമായാണ് ബൈക്ക് വിപണിയിലെത്തുക.

ഒരു എയര്‍ കൂള്‍ഡ് വി ട്വിന്‍ എന്‍ജിനായിരിക്കും ഡുകാട്ടി സ്‌ക്രാമ്പ്‌ലറില്‍ ഇടംപിടിക്കുക. നിലവില്‍ ഡുകാട്ടി മോണ്‍സ്റ്ററില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിന്‍.

<iframe src="//player.vimeo.com/video/97701658" width="600" height="450" frameborder="0" webkitallowfullscreen mozallowfullscreen allowfullscreen></iframe>

Cars താരതമ്യപ്പെടുത്തൂ

ബുഗാട്ടി വെയ്‍റോണ്‍
ബുഗാട്ടി വെയ്‍റോണ്‍ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Ducati has officially confirmed the existence of the Scrambler with the release of a teaser video. The Ducati Scrambler was a model that the Italian company produced between 1962 and 1974.
Story first published: Wednesday, June 11, 2014, 14:11 [IST]
Please Wait while comments are loading...

Latest Photos