ഡുക്കാട്ടി സ്‌ക്രാമ്പ്‌ലര്‍ ഉല്‍പാദനം തുടങ്ങി

Written By:

ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവ് ഡുക്കാട്ടിയില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്ന സ്‌ക്രാമ്പ്‌ലര്‍ മോട്ടോര്‍സൈക്കിളിന്റെ നിര്‍മാണം തുടങ്ങി. മോട്ടോര്‍സൈക്കിള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വാഹനം അതിന്റെ ക്ലാസിക് ഡിസൈന്‍ ശൈലി കൊണ്ടാണ് ശ്രദ്ധ നേിയത്. ഡുക്കാട്ടിയുടെ തന്നെ ഒരു പഴയകാല മോഡലില്‍ നിന്നാണ് ഈ ന്യൂ ജനറേഷന്‍ സ്‌ക്രാമ്പ്‌ലറിന്റെ ജനനം.

പത്തുനാല്‍പതു കൊല്ലം മുമ്പ് ഉല്‍പാദനം അവസാനിപ്പിച്ച സ്‌ക്രാമ്പ്‌ലര്‍ മോഡലിനെ തിരിച്ചുകൊണ്ടുവരികയാണ് ഡുക്കാട്ടി ചെയ്യുന്നത്. അത്യാധുനികമായ ഡിസൈന്‍ ശൈലിയെ പഴയ ക്ലാസി ഡിസൈന്‍ ശൈലിയുമായി അതിമനോഹരമായി സംയോജിപ്പിക്കാന്‍ ഡുക്കാട്ടിക്ക് സാധിച്ചിട്ടുണ്ട്.

To Follow DriveSpark On Facebook, Click The Like Button
Ducati Scrambler Production Begins

2015ല്‍ ഈ ബൈക്ക് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐക്കണ്‍, അര്‍ബന്‍ എന്‍ഡ്യൂറോ, ഫുള്‍ ത്രോട്ടില്‍, ക്ലാസിക് എന്നിങ്ങനെ നാല് പതിപ്പുകളാണ് വാഹനത്തിനുണ്ടാവുക.

ബൈക്കിന്റെ ഉല്‍പാദനം തുടങ്ങിയത് ഡുക്കാട്ടി ബോര്‍ഗോ പാനിഗേല്‍ പ്ലാന്റില്‍ ഒരു ആഘോഷമായി മാറി. പുതിയ മോഡലുകള്‍ ഉല്‍പാദനം തുടങ്ങിയാല്‍ അത് തൊഴിലാളികളുമൊത്ത് ആഘോഷിക്കുന്നത് ഡുക്കാട്ടിയുടെ പരമ്പരാഗത ശൈലിയാണ്.

English summary
Ducati Scrambler Production Begins.
Story first published: Saturday, December 6, 2014, 11:34 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark