ഫ്ലിപ്കാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നു!

Written By:

ഫ്ലിപ്കാര്‍ട്ട് ഇലക്ട്രിക് ടൂ വീലര്‍ നിര്‍മാണത്തിലേക്ക് ചുവടുവെക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് ടൂ വീലറുകള്‍ നിര്‍മിക്കാനുദ്ദേശിച്ച് സംഘടിപ്പിച്ച ആഥര്‍ എന്ന എന്ന കമ്പനിയിലാണ് ഫ്ലിപ്കാര്‍ട്ട് നിക്ഷേപം നടത്തം നടത്തിയിട്ടുള്ളത്. 6.19 കോടി രൂപയാണ് ഈ കമ്പനിയിലെ ഫ്ലിപ്കാര്‍ട്ടിന്റെ നിക്ഷേപം.

ഈ നിക്ഷേപതുക കമ്പനിയുടെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കപ്പെടുക. ബാറ്ററികള്‍, ചാര്‍ജറുകള്‍, ആന്‍ഡ്രോയ്ഡ് ഡാഷ് ബോര്‍ഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പുതിയ സാങ്കേതികതകള്‍ വികസിപ്പിച്ചെടുക്കുന്നതിലേക്കാണ് ഈ പണം പോവുക.

ഫ്ലിപ്കാര്‍ട്ടിന്റെ സച്ചിന്‍ ബന്‍സാല്‍, ബിന്നി ബന്‍സാല്‍ എന്നിവര്‍ക്കൊപ്പം രാജു വെങ്കട്ടരാമന്‍ എന്നയാളും ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

2013ല്‍ സ്ഥാപിക്കപ്പെട്ട കമ്പനിയാണ് ആഥര്‍. തരുണ്‍ മെഹ്ത, സ്വപ്‌നില്‍ ജയ്ന്‍ എന്നിവരാണ് കമ്പനി തുടങ്ങിയത്. ഇന്ത്യയിലെ ഭാവി ഇരുചക്രവിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് വലിയ സ്ഥാനമുണ്ടാകുമെന്ന തിരിച്ചറിവാണ് ഇരുവരുടെയും നീക്കത്തിനു പിന്നില്‍.

ഇതിനകം തന്നെ ചില പ്രോട്ടോടൈപ്പുകള്‍ ആഥര്‍ നിര്‍മിച്ചിട്ടുണ്ട്. അടുത്ത നാലുമാസത്തിനുള്ളില്‍ ഈ വാഹനങ്ങള്‍ അവതരിപ്പിക്കപ്പെടും. താല്‍പര്യമുള്ളവര്‍ക്ക് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യവും നല്‍കും. 

English summary
The founders of Flipkart, the electronic commerce company have invested USD 1 million (INR 6.19 crore) in Ather, a start-up company, focused on designing fast electric two-wheelers for India.
Story first published: Wednesday, December 3, 2014, 17:02 [IST]
Please Wait while comments are loading...

Latest Photos