ഹീറോ സ്പ്ലന്‍ഡര്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു

Written By:

ഇന്ത്യയുടെ ഏറ്റവും വലിയ ടൂ വീലര്‍ നിര്‍മാതാവായ ഹീറോ മോട്ടോകോര്‍പ് സ്പ്ലന്‍ഡര്‍ ബൈക്കിന്റെ ഉല്‍പാദനമുയര്‍ത്താന്‍ തീരുമാനിച്ചു. സ്പ്ലന്‍ഡറിന്റെ ഡിമാന്‍ഡ് വന്‍തോതില്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ഇക്കഴിഞ്ഞ ആഴ്ചകളില്‍ സ്പ്ലന്‍ഡര്‍ വാര്‍ത്തകളില്‍ നിറഞ്ഞത് എതിരാളിയായ ഹോണ്ടയില്‍ നിന്നുള്ള ആക്ടിവ സ്‌കൂട്ടര്‍ മൂലമായിരുന്നു. ഏറ്റവുമധികം വിറ്റഴിച്ച ഇന്ത്യന്‍ ടൂ വീലര്‍ എന്ന ബഹുമതി സ്പ്ലന്‍ഡറില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു ആക്ടിവ. ഇത് തീര്‍ച്ചയായും ഹീറോയെ ചൊടിപ്പിച്ചിട്ടുണ്ട്.

Hero MotoCorp To Almost Double Production Of Splendor Models

ഏറെക്കാലമായി വിപണിയില്‍ തുടരുന്ന ആധിപത്യത്തിനു കത്തിവെക്കുന്ന ഒരു നീക്കത്തെയും ഹീറോ സഹിക്കില്ലെന്നുറപ്പാണ്. ഹീറോയില്‍ നിന്നും വേര്‍പെട്ടതിനു ശേഷം രാജ്യത്തും അന്തര്‍ദ്ദേശീയ വിപണിയിലും നിലപാടുതറ കണ്ടെത്താന്‍ അധ്വാനിക്കുന്ന ഈ ഘട്ടത്തില്‍ ഒരു ചെറിയ നഷ്ടം പോലും വലിയതായി തോന്നിടാം.

രാജസ്ഥാനില്‍ തയ്യാറാവുന്ന പുതിയ പ്ലാന്റിന്റെ പണികള്‍ പൂര്‍ത്തിയായാല്‍ അവിടെ നിന്നും സ്പ്ലന്‍ഡര്‍ മോഡലുകള്‍ നിര്‍മിച്ചിറക്കാമെന്നാണ് ഹീറോ കരുതുന്നത്. ഹീറോ സ്പ്ലന്‍ഡറിന്റെ പുതിയ ഐസ്മാര്‍ട് പതിപ്പ് നിലവില്‍ എണ്ണൂറെണ്ണം നിര്‍മിക്കുന്നത് 1200 ആയി ഉയര്‍ത്തും. ഇതാണ് ഉടന്‍ വരാന്‍ പോകുന്ന മാറ്റം.

സ്പ്ലന്‍ഡര്‍ പ്രോ, സ്പ്ലന്‍ഡര്‍ പ്ലസ്, സൂപ്പര്‍ സ്പ്ലന്‍ഡര്‍ എന്നീ മോഡലുകളുടെ ഉല്‍പാദനവും വര്‍ധിപ്പിക്കും. നിലവില്‍ 7 ലക്ഷം വരെ ബൈക്കുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റില്‍ നിന്നാണ് സ്പ്ലന്‍ഡര്‍ പുറത്തിറങ്ങുന്നത്. ഇതിനു പുറമെ ഗുഡ്ഗാവ്, ധാരുഹെര, ഹരിദ്വാര്‍ എന്നിവിടങ്ങളിലും പ്ലാന്റുകളുണ്ട്.

English summary
Hero MotoCorp, India's largest two wheeler manufacturer, has decided to ramp up production of its Splendor models.
Story first published: Tuesday, May 27, 2014, 18:06 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark