ഹീറോ മോട്ടോകോര്‍പ് ബംഗ്ലാദേശിലേക്ക്

Written By:

വില്‍പനയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ടൂ വീലര്‍ നിര്‍മാതാവായ ഹീറോ മോട്ടോകോര്‍പ് ബംഗ്ലാദേശില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നു. ബംഗ്ലാദേശിലെ നിറ്റോള്‍ നിലോയ് ഗ്രൂപ്പുമായി ചേര്‍ന്നാണ് ഹീറോ പ്ലാന്റ് സ്ഥാപിക്കുക.

നിറ്റോളുമായുള്ള സംയുക്ത സംരംഭത്തില്‍ 55 ശതമാനം ഓഹരികള്‍ ഹീറോയില്‍ നിക്ഷിപ്തമാണ്. ഹീറോയുടെ 11 ഇരുചക്ര മോഡലുകള്‍ ഈ സംയുക്ത സംരംഭത്തിന്റെ ഭാഗമായി ബംഗ്ലാദേശിലിറങ്ങും.

നിറ്റോളിന് ബംഗ്ലാദേശിലുള്ള അമ്പതോളം ഷോറൂമുകള്‍ വഴിയാണ് ഹീറോ വാഹനങ്ങള്‍ വിറ്റഴിക്കുക. എല്ലാ മോഡലുകള്‍ക്കും അഞ്ചു വര്‍ഷത്തെ വാറന്റി നല്‍കുന്നുണ്ട് ഹീറോ ബംഗ്ലാദേശില്‍. രാജ്യത്ത് ഇത്തരമൊരു ഓഫര്‍ ഇതാദ്യമാണ്.

ഇന്ത്യയ്ക്കു പുറത്ത് ഹീറോയുടെ ആദ്യ പ്ലാന്റ് സ്ഥാപിതമാവാന്‍ പോകുന്നു എന്ന പ്രത്യേകതയും ഈ നീക്കത്തിനുണ്ട്. 2015-16 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഈ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 40 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തും ഈ സംയുക്ത സംരംഭം.

എച്ച്എഫ് ഡോണ്‍, എച്ച്എഫ് ഡീലക്‌സ്, സ്പ്ലന്‍ഡര്‍ പ്ലസ്, സ്പ്ലന്‍ഡര്‍ പ്രോ, സ്പ്ലന്‍ഡര്‍ ഐസ്മാര്‍ട്, പാഷന്‍ പ്രോ, സൂപ്പര്‍ സ്പ്ലന്‍ഡര്‍, ഗ്ലാമര്‍, 150സിസി എക്‌സ്ട്രീം, ഹംങ്ക്, പ്ലഷര്‍ എന്നീ മോഡലുകളാണ് ബംഗ്ലാദേശ് വിപണിയില്‍ ഹീറോ ഇറക്കുക.

നിലവില്‍ ഹീറോ മോട്ടോകോര്‍പ് 18 രാഷ്ട്രങ്ങളില്‍ ബിസിനസ് നടത്തുന്നുണ്ട്. നിരവധി ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളും ഇതില്‍പ്പെടുന്നു. കെനിയ, താന്‍സാനിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ അസംബ്ലിംഗ് പ്ലാന്റ് സ്ഥാപിച്ചിട്ടുമുണ്ട് ഹീറോ.

ആഗോളതലത്തില്‍ തങ്ങളുടെ ബ്രാന്‍ഡിനെ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏറ്റവും നിര്‍ണായകമായ ചുവടുവെയ്പാണിതെന്ന് ഹീറോ മോട്ടോകോര്‍പ് പ്രതികരിച്ചു.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

English summary
Hero MotoCorp, the world's largest two-wheeler manufacturer in terms of sales, has entered Bangladesh through a joint venture with Nitol Niloy Group. Hero holds a majority 55 percent stake in the joint venture.
Story first published: Tuesday, April 22, 2014, 14:38 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark