ഹീറോ മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിച്ചു

Written By:

ഹീറോ മോട്ടോകോര്‍പിന്റെ എല്ലാ വാഹന മോഡലുകള്‍ക്കും വില വര്‍ധിപ്പിച്ചു. ഉല്‍പാദനച്ചെലവ് വര്‍ധിച്ചതാണ് വുല വര്‍ധിപ്പിച്ചതിനു കാരണമായി ഹീറോ പറയുന്നത്. 0.5 ശതമാനം വരെയാണ് വിവിധ മോഡലുകള്‍ക്ക് വില വര്‍ധിക്കുക.

ഉത്സവ സീസണില്‍ തന്നെ സംഭവിച്ച വിലവര്‍ധന പക്ഷേ ഹീറോയുടെ വില്‍പനയെ ബാധിക്കില്ലെന്നാണ് കരുതപ്പെടുന്നത്. കുറഞ്ഞ അളവില്‍ മാത്രമേ വിലവര്‍ധിക്കൂ എന്നതിനാല്‍ വില്‍പന കുറയുമെന്ന് ഹീറോയും കരുതുന്നില്ല.

Hero MotoCorp increases price of all motorcycles and scooters

സെപ്തംബര്‍ മാസത്തില്‍ ഹീറോയുടെ വില്‍പന 30 ശതമാനം കണ്ട് വര്‍ധിച്ചിരുന്നു. 6 ലക്ഷം ഇരുചക്രവാഹനങ്ങളാണ് ഹീറോ വിപണിയില്‍ വിറ്റഴിച്ചത്. നടപ്പ്മാസത്തിലും വില്‍പന മികച്ച നിലയില്‍ തന്നെയായിരിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഫെസ്റ്റിവ് സീസണ്‍ ലാക്കാക്കി രണ്ട് പുതിയ ബൈക്കുകള്‍ കൂടി ഹീറോ പുറത്തിറക്കിയിട്ടുണ്ട്. സ്പ്ലന്‍ഡര്‍ പ്രോ ക്ലാസിക് എന്ന കഫെ റേസര്‍ സ്റ്റൈലിലുള്ളതാണ് ഒരു വാഹനം. പാഷന്‍ പ്രോ ടിആര്‍ ആണ് മറ്റൊന്ന്.

കൂടുതല്‍... #hero motocorp #news
English summary
Hero MotoCorp increases price of all motorcycles and scooters.
Story first published: Friday, October 10, 2014, 16:58 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark