ഹീറോയ്ക്കുവേണ്ടി തെലങ്കാനയും ആന്ധ്രയും

Written By:

ഇന്ത്യയുടെ ഏറ്റവും വലിയ ബൈക്ക് നിര്‍മാതാവായ ഹൂറോ മോട്ടോകോര്‍പ് ദക്ഷിണേന്ത്യയില്‍ ഒരു പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്ന വാര്‍ത്ത നേരത്തെ വെളിപ്പെട്ടിരുന്നു. രണ്ടിടങ്ങളാണ് ഹീറോയുടെ പ്ലാന്റ് സ്ഥാപനത്തിനായി ഇപ്പോള്‍ പരിഗണിക്കപ്പെടുന്നതെന്നു കേള്‍ക്കുന്നു. പുതുതായി രൂപീകരിക്കപ്പെട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് തെലങ്കാനയും ആന്ധ്ര പ്രദേശുമാണവ.

രാജ്യത്ത് ഹീറോ സ്ഥാപിക്കുന്ന ആറാമത്തെ പ്ലാന്റായിരിക്കുമിത്. മേല്‍പറഞ്ഞ സംസ്ഥാനങ്ങളില്‍ ഏതിലായിരിക്കും ഹീറോ പ്ലാന്റ് വരിക എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. ഏത് സംസ്ഥാനമായിരിക്കും കൂടുതല്‍ സൗകര്യങ്ങളുമായി രംഗത്തു വരികയെന്നതിനെയും തുറമുഖസാമിപ്യമടക്കമുള്ള കാര്യങ്ങളെയും ആശ്രയിച്ചായിരിക്കും അന്തിമതീരുമാനം.

2017 ആകുമ്പോഴേക്ക് മൊത്തം വില്‍പന 10 ദശലക്ഷമായി ഉയര്‍ത്തുവാന്‍ ഹീറോയ്ക്ക് പദ്ധതിയുണ്ട്. ഇതിനായി കയറ്റുമതിയിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ആന്ധ്ര തീരങ്ങളിലൂടെയുള്ള കയറ്റുമതിയും ഹീറോ പരിഗണിക്കുന്നുണ്ടായിരിക്കണം. പുതിയ പ്ലാന്റു കൂടി സ്ഥാപിക്കപ്പെടുന്നതോടെ ഹീറോയുടെ മൊത്തം ഉല്‍പാദനശേഷി 12 ദശലക്ഷമായി വര്‍ധിക്കും.

തെലങ്കാനയും ആന്ധ്രപ്രദേശും ഹീറോയുടെ പ്ലാന്റ് താന്താങ്ങളുടെ പ്രദേശത്തെത്തിക്കുന്നതിനുള്ള ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്. ഇരുകൂട്ടരും സ്ഥലം ചൂണ്ടിക്കാണിക്കലടക്കമുള്ള നീക്കങ്ങള്‍ നടത്തിക്കഴിഞ്ഞു. ആരുടെ ഓഫറാണ് ഹീറോയെ കൂടുതല്‍ ആകര്‍ഷിക്കുക എന്നത് കാത്തിരുന്നു കാണാം. 

Cars താരതമ്യപ്പെടുത്തൂ

ഹോണ്ട ബ്രിയോ
ഹോണ്ട ബ്രിയോ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
India's largest two wheeler manufacturer and seller Hero MotoCorp had earlier reported it would be setting up a new facility in South of India.
Story first published: Saturday, June 21, 2014, 17:54 [IST]
Please Wait while comments are loading...

Latest Photos