ഹീറോ സെഡ്‌ഐആര്‍ 150സിസി സ്‌കൂട്ടര്‍ അവതരിച്ചു

Posted By:

ഹീറോ സെഡ്‌ഐആര്‍ 150സിസി സ്‌കൂട്ടര്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. രണ്‍ബീര്‍ കപൂറാണ് വാഹനനത്തിന്റഎ അവതരണം നിര്‍വ്വഹിച്ചത്. രാജ്യത്ത് 150 സിസി സെഗ്മെന്റില്‍ നിലവില്‍ സ്‌കൂട്ടറുകളൊന്നും തന്നെയില്ല.

ഇറ്റലിയുടെയും മറ്റും മാര്‍ക്കറ്റുകളില്‍ ഇത്തരം ബള്‍ക്കിയായ സ്‌കൂട്ടറുകള്‍ കാണാറുണ്ട്. ഇന്ത്യയില്‍ ചില സ്‌കൂട്ടറുകള്‍ ഇറക്കുമതി ചെയ്തും എത്തിയിരുന്നു. നാഗരത്തിരക്കുകളില്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഇത്തരം സ്‌കൂട്ടറുകള്‍ വാങ്ങാന്‍ ആളെക്കിട്ടാനില്ലാത്തതിനാലും സ്‌പെയര്‍ പാട്‌സുകളുടെ അലഭ്യതയുമെല്ലാം ഉയര്‍ന്ന എന്‍ജിന്‍ ശേഷിയുള്ള വിദേശ സ്‌കൂട്ടറുകള്‍ വിപണിയില്‍ പരാജയപ്പെടുന്നതിന് കാരണമായി. ഇപ്പോള്‍, ഹീറോ അവതരിപ്പിക്കുന്ന ബള്‍ക്കിയായ ശരീരമുള്ള ഹീറോ സെഡ്‌ഐആര്‍ 150സിസി സ്‌കൂട്ടര്‍ ഇന്ത്യയെ മാത്രം ഉദ്ദേശിച്ചുള്ളതാകാന്‍ വഴിയില്ലെന്നാണ് ഊഹിക്കേണ്ടത്.

ഹീറോ സെഡ്‌ഐആര്‍ 150സിസി സ്‌കൂട്ടര്‍ അവതരിച്ചു

ഹീറോ സെഡ്‌ഐആറിന്റെ രണ്ട് വേരിയന്റുകളാണ് വിപണിയിലെത്തുക.

ഹീറോ സെഡ്‌ഐആര്‍ 150സിസി സ്‌കൂട്ടര്‍ അവതരിച്ചു

139 കിലോഗ്രാം ഭാരമാണ് സെഡ്‌ഐആര്‍ സ്‌കൂട്ടറിനുള്ളത്. 2,085 മില്ലിമീറ്റര്‍ നീളവും 745 മില്ലിമീറ്റര്‍ വീതിയും 1,385 മില്ലിമീറ്റര്‍ ഉയരവും സെഡ്‌ഐആറിനുണ്ട്.

ഹീറോ സെഡ്‌ഐആര്‍ 150സിസി സ്‌കൂട്ടര്‍ അവതരിച്ചു

157സിസി ലിക്യുഡ് കൂള്‍ഡ് 4 സ്‌ട്രോക്ക് 2 വാല്‍വ് എന്‍ജിനാണ് സെഡ്‌ഐആറിനുള്ളത്. 7000 ആര്‍പിഎമ്മില്‍ 14.08 കുതിരശക്തി പകരുന്ന എന്‍ജിനാണ് സെഡ്‌ഐആറിനുള്ളത്. 8500 ആര്‍പിഎമ്മില്‍ 12.7 ടോര്‍ക്ക് ചക്രങ്ങളിലെത്തിക്കും ഈ എന്‍ജിന്‍. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 110 കിലോമീറ്ററാണ്.

ഹീറോ സെഡ്‌ഐആര്‍ 150സിസി സ്‌കൂട്ടര്‍ അവതരിച്ചു

ഫോഴ്‌സ്ഡ് ഡൈനമിക് കൂളിംഗ് എയര്‍ സാങ്കേതികതയാണ് സെഡ്‌ഐആറിലുപയോഗിച്ചിരിക്കുന്നത്. ഇന്റഗ്രേറ്റഡ് ഹൈഡ്രോളിക് ബ്രേക്കിംഗ് സിസ്റ്റമാണ് വാഹനത്തിലുള്ളത്.

ഹീറോ സെഡ്‌ഐആര്‍ 150സിസി സ്‌കൂട്ടര്‍ അവതരിച്ചു

ഡ്യുവല്‍ പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു വാഹനത്തില്‍. ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പിനിനിന്‌ലെ യാത്രക്കാര്‍ക്കുള്ള താങ്ങ്, ഡിജിറ്റല്‍ കണ്‍സോള്‍, ഫോണ്‍ ചാര്‍ജിംഗ് ഡോക്ക് എന്നിവയും വാഹനത്തില്‍ കാണാം.

ഹീറോ സെഡ്‌ഐആര്‍ 150സിസി സ്‌കൂട്ടര്‍ അവതരിച്ചു

സെഡ്‌ഐആറിന്റെ ഇലക്ട്രോണിക് ഫ്യുവല്‍ ഇന്‍ജക്ഷന്‍ സംവിധാനം വാഹനത്തിന്റെ തല്‍സ്ഥിതി ഒരു സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനിലൂടെ മനസ്സിലാക്കാന്‍ റൈഡറെ സഹായിക്കും.

ഹീറോ സെഡ്‌ഐആര്‍ 150സിസി സ്‌കൂട്ടര്‍ അവതരിച്ചു

2016 ആദ്യമാസങ്ങളില്‍ സെഡ്‌ഐആറിന്റെ ലോഞ്ച് പ്രതീക്ഷിക്കാം.

English summary
Showcased along with the Hero Dash 125cc scooter at the Auto Expo 2014, where brand ambassador Ranbir Kapoor took the veils off the new scooters, was the ZIR.
Story first published: Tuesday, February 11, 2014, 13:42 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark