ഹോണ്ട ആക്ടിവ 125 ലോഞ്ച് ചെയ്തു

Written By:

ഹോണ്ട ആക്ടിവ 125 ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. രാജ്യത്തെ സ്‌കൂട്ടര്‍ വിപണിയെ ഭരിക്കുന്ന ആക്ടിവ സ്‌കൂട്ടറിന്റെ അതേ ബ്രാന്‍ഡ് നാമത്തില്‍ വരുന്ന, കൂടുതല്‍ കരുത്തേറിയ ഈ വാഹനം ഹോണ്ടയുടെ ഉയര്‍ന്ന വിപണി പ്രതീക്ഷകളെയും പേറിയാണെത്തുന്നത്. 110സിസി സെഗ്മെന്റില്‍ ഹോണ്ട ആക്ടിവ കാഴ്ച വെക്കുന്ന അതേ പ്രകടനം 125 സിസി സെഗ്മെന്റിലും വാഹനത്തിന് പുറത്തെടുക്കാനാവും എന്നാണ് കരുതേണ്ടത്.

വാഹനത്തിന്റെ വിലയും മറ്റു വിശദാംശങ്ങളും ചുവടെ കാണാം.

ഹോണ്ട ആക്ടിവ 125

ഹോണ്ട ആക്ടിവ 125

വിശദാംശങ്ങള്‍ക്ക് ക്ലിക്കി നീങ്ങുക.

ഹോണ്ട ആക്ടിവ വില

ഹോണ്ട ആക്ടിവ വില

സ്റ്റാന്‍ഡേഡ് വേരിയന്റിന് ദില്ലിയിലെ ഓണ്‍റോഡ് നിരക്ക് 57,531 രൂപയാണ്. 130 മില്ലിമീറ്റര്‍ ഡ്രം ബ്രേക്കുകളാണ് ഈ വേരിയന്റിലുള്ളത്. ഡീലക്‌സ് പതിപ്പില്‍ 190 മില്ലിമീറ്റര്‍ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് ചേര്‍ത്തിരിക്കുന്നു. ഈ പതിപ്പിന് 63,645 രൂപ വിലവരും. ഓരോ സംസ്താനത്തെയും നികുതി വ്യതിയാനങ്ങള്‍ക്കനുസൃതമായി വിലവിത്യാസമുണ്ടാകും എന്നത് ശ്രദ്ധിക്കുക.

ഹോണ്ട ആക്ടിവ 125 ലോഞ്ച് ചെയ്തു

ഹോണ്ട ആക്ടിവ 110 സിസിയുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയില്‍ 8000 രൂപ മുതല്‍ 15,000 രൂപ വരെ വ്യത്യാസം കാണാം.

എന്‍ജിന്‍

എന്‍ജിന്‍

125 സിസി ശേഷിയുള്ള എച്ചഇടി എന്‍ജിനാണ് പുതിയ ആക്ടിവയിലുള്ളത്. 8.7 കുതിരശക്തിയും 10.12 എന്‍എം ചക്രവീര്യവും പകരുന്നു ഈ എന്‍ജിന്‍. ലിറ്ററിന് 60 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം.

വേരിയൻറുകൾ

വേരിയൻറുകൾ

രണ്ട് വേരിയന്റുകളാണ് ഹോണ്ട ആക്ടിവ 125 സ്‌കൂട്ടറിനുള്ളത്. സ്റ്റാന്‍ഡേഡ്, ഡീലക്‌സ് എന്നിങ്ങനെ വി-മാറ്റിക് സിവിടി ട്രാന്‍സ്മിഷനാണ് വാഹനത്തില്‍ എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്. മുന്നില്‍ ടെലികോപിക് സസ്‌പെന്‍ഷനും പിന്നില്‍ ഹൈഡ്രോളിക് സസ്‌പെന്‍ഷനുമാണ് ഘടിപ്പിച്ചിരിക്കുന്നത്.

അളവുതൂക്കങ്ങൾ

അളവുതൂക്കങ്ങൾ

1260 മില്ലിമീറ്ററാണ് ഹോണ്ട ആക്ടിവ 125 സ്‌കൂട്ടറിന്റെ വീല്‍ബേസ്. ആക്ടിവ 125 സ്‌കൂട്ടറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 155 മില്ലിമീറ്ററും സീറ്റുയരം 765 മില്ലിമീറ്ററുമാണ്.

ഹോണ്ട ആക്ടിവ 125 ലോഞ്ച് ചെയ്തു

സ്റ്റാന്‍ഡേഡ് പതിപ്പില്‍ അലോയ് വീലുകള്‍ ഉണ്ടാവില്ല. 190 മില്ലിമീറ്റര്‍ ഡിസ്‌ക് ബ്രേക്കാണ് ഘടിപ്പിച്ചിരിക്കുന്നത്. ഡ്രം ബ്രേക്കിന്റെ അളവ് 130 മില്ലിമീറ്ററാണ്.

നിറങ്ങൾ

നിറങ്ങൾ

ബ്ലാക്, മെറ്റാലിക് ബ്ലൂ, പേള്‍ വൈറ്റ്, മെറ്റാലിക് സില്‍വര്‍ എന്നീ നിറങ്ങളില്‍ ഹോണ്ട ആക്ടിവ 125 ലഭിക്കും.

ബങ്കളുരു വില

ബങ്കളുരു വില

 • ആക്ടിവ 125 സ്റ്റാന്‍ഡേഡ്

  എക്‌സ്‌ഷോറൂം - 55412, ഓണ്‍-റോഡ് - 64326

 • ആക്ടിവ 125 ഡിഎല്‍എക്‌സ്

  എക്‌സ്‌ഷോറൂം - 61222, ഓണ്‍-റോഡ് - 70975

ചെന്നൈ വില

ചെന്നൈ വില

 • ആക്ടിവ 125 സ്റ്റാന്‍ഡേഡ്

  എക്‌സ്‌ഷോറൂം - 55679, ഓണ്‍-റോഡ് - 61800

 • ആക്ടിവ 125 ഡിഎല്‍എക്‌സ്

  എക്‌സ്‌ഷോറൂം - 61489, ഓണ്‍-റോഡ് - 68139

English summary
Honda Activa 125 has been officially launched as was reported earlier this month.
Story first published: Wednesday, April 23, 2014, 18:04 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark