ഹോണ്ട ആക്ടിവ 125 വില പുറത്ത്; ബുക്കിംഗ് തുടങ്ങി

Written By:

ഏറെ പ്രതീക്ഷയോടെ വിപണി കാത്തിരിക്കുന്ന ഹോണ്ട ആക്ടിവ 125 സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം. അഡ്വാന്‍സ് തുകയായി 5000 രൂപ അടച്ച് ഹോണ്ടയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും വാഹനം ബുക്കു ചെയ്യാവുന്നതാണ്.

ആക്ടിവ 110, ആക്ടിവ-ഐ എന്നീ മോഡലുകളിലുള്ള 'എഫിഷ്യന്റ് ടെക്‌നോളജി'യോടെയാണ് പുതിയ 125 പതിപ്പും വരിക എന്നറിയുന്നു. വാഹനത്തിന്റെ വിലയും വിശദാംശങ്ങളും താഴെ അറിയാം.

ഹോണ്ട ആക്ടിവ 125 വിലയും മറ്റും

124.9 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹോണ്ട ആക്ടിവ 125 സ്‌കൂട്ടറില്‍ ചേര്‍ത്തിരിക്കുന്നത്.

ഹോണ്ട ആക്ടിവ 125 വിലയും മറ്റും

രണ്ട് വേരിയന്റുകളാണ് ഹോണ്ട ആക്ടിവ 125 സ്‌കൂട്ടറിനുള്ളത്. സ്റ്റാന്‍ഡേഡ്, ഡീലക്‌സ് എന്നിങ്ങനെ

വിലകള്‍

വിലകള്‍

സ്റ്റാന്‍ഡേഡ് പതിപ്പിന് 56,000 രൂപയാണ് എക്‌സ്‌ഷോറൂം വില. ഡീലക്‌സ് പതിപ്പിന് 61,000 രൂപ വിലവരും. ഈ വിലകള്‍ക്ക് പ്രാദേശികവ്യത്യാനങ്ങളുണ്ടാകാം.

ഹോണ്ട ആക്ടിവ 125 വിലയും മറ്റും

6500 ആര്‍പിഎമ്മില്‍ 8.6 കുതിരകളുടെ കരുത്തുല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 5500 ആര്‍പിഎമ്മില്‍ 10.12 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കും.

ഹോണ്ട ആക്ടിവ 125 വിലയും മറ്റും

വി-മാറ്റിക് സിവിടി ട്രാന്‍സ്മിഷനാണ് വാഹനത്തില്‍ എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്. മുന്നില്‍ ടെലികോപിക് സസ്‌പെന്‍ഷനും പിന്നില്‍ ഹൈഡ്രോളിക് സസ്‌പെന്‍ഷനുമാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഹോണ്ട ആക്ടിവ 125 വിലയും മറ്റും

1260 മില്ലിമീറ്ററാണ് ഹോണ്ട ആക്ടിവ 125 സ്‌കൂട്ടറിന്റെ വീല്‍ബേസ്.

ഹോണ്ട ആക്ടിവ 125 വിലയും മറ്റും

ആക്ടിവ 125 സ്‌കൂട്ടറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 155 മില്ലിമീറ്ററും സീറ്റുയരം 765 മില്ലിമീറ്ററുമാണ്.

ഹോണ്ട ആക്ടിവ 125 വിലയും മറ്റും

സ്റ്റാന്‍ഡേഡ് പതിപ്പില്‍ അലോയ് വീലുകള്‍ ഉണ്ടാവില്ല.

ഹോണ്ട ആക്ടിവ 125 വിലയും മറ്റും

ഡീലക്‌സ് പതിപ്പില്‍ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും അലോയ് വീലുകളും ചേര്‍ക്കും.

ഹോണ്ട ആക്ടിവ 125 വിലയും മറ്റും

190 മില്ലിമീറ്റര്‍ ഡിസ്‌ക് ബ്രേക്കാണ് ഘടിപ്പിക്കുക. ഡ്രം ബ്രേക്കിന്റെ അളവ് 130 മില്ലിമീറ്ററാണ്.

ഹോണ്ട ആക്ടിവ 125 വിലയും മറ്റും

ബ്ലാക്, മെറ്റാലിക് ബ്ലൂ, പേള്‍ വൈറ്റ്, മെറ്റാലിക് സില്‍വര്‍ എന്നീ നിറങ്ങളില്‍ ഹോണ്ട ആക്ടിവ 125 ലഭിക്കും.

English summary
There is exciting news for all those who have been waiting for the Honda Activa 125 to launch ever since its reveal at the Auto Expo 2014 in February.
Story first published: Saturday, April 5, 2014, 2:42 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark