ഹോണ്ട സിബി ഷൈനിന് പുതിയ വര്‍ണപദ്ധതികള്‍

Written By:

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 125സിസി ബൈക്ക് ഹോണ്ട സിബി ഷൈന്‍ പരിഷ്‌കരിക്കപ്പെട്ടു.

പുതിയ രണ്ട് ബോഡ് ഗ്രാഫിക്‌സോടെയാണ് ഈ വാഹനം എത്തിയിരിക്കുന്നത്. പേള്‍ അമാസിങ് വൈറ്റ് നിറത്തിലും കറുപ്പും ചുവപ്പും വര്‍ണപദ്ധതിയിലും ഇനി സിപി ഷൈന്‍ വിപണിയില്‍ ലഭിക്കും.

To Follow DriveSpark On Facebook, Click The Like Button

ഇതുവരെ ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, റിബല്‍ റെഡ് മെറ്റാലിക് എന്നീ നിറങ്ങളില്‍ മാത്രമാണ് ബൈക്ക് ലഭിച്ചിരുന്നത്. പുതിയ സ്റ്റൈലിങ് മൂലം വാഹനത്തിന്റെ വിലയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നും ഹോണ്ട അറിയിക്കുന്നു.

ഉപഭോക്താക്കളുടെ പ്രതികരണങ്ങളെ ആസ്പദമാക്കി വാഹനങ്ങളെ പുതുക്കുന്ന ഹോണ്ടയുടെ നയത്തിന്റെ ഭാഗമായാണ് പുതിയ രണ്ട് വര്‍ണപദ്ധതികള്‍ സിബി ഷൈന്‍ മോഡലിന് ലഭിച്ചതെന്ന് കമ്പനിയുടെ മാര്‍ക്കറ്റിങ് വൈസ് പ്രസിഡണ്ട് വൈഎസ് ഗുലേറിയ അറിയിക്കുന്നു.

Honda introduces 2014 edition of CB Shine

2006ല്‍ ലോഞ്ച് ചെയ്തതിനു ശേഷം ഇന്ത്യന്‍ വിപണിയില്‍ സിബി ഷൈന്‍ മോട്ടോര്‍സൈക്കിള്‍ 30 ദശലക്ഷത്തിലധികം പേരുടെ പക്കലെത്തിച്ചേര്‍ന്നതായി ഗുലേറിയ ചൂണ്ടിക്കാട്ടി. ആഗോളതലത്തിലും ഈ വാഹനം മികച്ച പ്രകടനമാണ് നടത്തുന്നത്.

പുതിയ ഹോണ്ട ഷൈന്‍ മോഡലുകള്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാകും. കിക്ക് ഡ്രം സ്‌പോക്ക്, സെല്‍ഫ് ഡ്രം അലോയ്, സെല്‍ഫ് ഡിസ്‌ക് അലോയ് എന്നിങ്ങനെ.

English summary
Honda has today introduced the latest style upgrade for CB Shine.
Story first published: Wednesday, July 23, 2014, 16:37 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark