ഹോണ്ട മോട്ടോര്‍സൈക്കിളിന് വന്‍ വളര്‍ച്ച

Written By:

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മികച്ച വില്‍പനാവളര്‍ച്ച നേടിയതായി റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ മൊത്തം വില്‍പനയില്‍ 55 ശതമാനത്തിന്റെ വര്‍ധനയാണ് വന്നിട്ടുള്ളത്. കഴിഞ്ഞ മാസം 3,55,726 യൂണിറ്റ് വിറ്റഴിക്കാന്‍ ഹോണ്ടയ്ക്ക് സാധിച്ചു.

2013 മെയ് മാസത്തില്‍ ഹോണ്ട വിറ്റത് 2,29,143 വാഹനങ്ങളാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലധികം വില്‍പനാവളര്‍ച്ച കമ്പനി നേടിയതായി കാണാം. ഇന്ത്യയിലെ സ്‌കൂട്ടര്‍ വിപണി പൊതുവില്‍ മുന്നേറുകയാണെങ്കിലും ഹോണ്ടയോളം മികച്ച പ്രകടനം ആര്‍ക്കും കാഴ്ച വെക്കാന്‍ സാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

To Follow DriveSpark On Facebook, Click The Like Button
Honda Motorcycles Grow By 55 Percent In India

യൂണികോണ്‍, സിബി ഡാസ്‌ലര്‍, ട്വിസ്റ്റര്‍, സിബിആര്‍250ആര്‍, സിബിആര്‍150ആര്‍, സിബി ഷൈന്‍, സിബിഎഫ് സ്റ്റണ്ണര്‍, ഡ്രീം യുഗ, ഡ്രീം നിയോ എന്നീ ബൈക്കുകളും ആക്ടിവ, ആക്ടിവ 125, ഏവിയേറ്റര്‍, ഡിയോ എന്നീ സ്‌കൂട്ടര്‍ മോഡലുകളും വിപണിയിലെത്തിക്കുന്നുണ്ട്.

വരുമാസങ്ങളില്‍ കൂടുതല്‍ ലോഞ്ചുകളിലൂടെ വിപണിയില്‍ ഇനിയും മികച്ച നേട്ടങ്ങളുണ്ടാക്കാമെന്നാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്. പുതുക്കിയ സിബിആര്‍250ആര്‍ ആണ് അടുത്തതായി പ്രതീക്ഷിക്കുന്ന വാഹനം. ഇതിനു പകരമായി സിബിആര്‍300ആര്‍ വരുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടതാണ്. ഇതോടൊപ്പം സിബിആര്‍650എഫ് ഇന്ത്യയുടെ വിപണികയിലേക്കെത്തുമെന്നും വാര്‍ത്തകളുണ്ട്.

2014 മെയ് മാസത്തില്‍ 1,95,431 സ്കൂട്ടറുകളാണ് ഹോണ്ട വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,37,863 സ്കൂട്ടറുകൾ വിറ്റതിന്റെ സ്ഥാനത്താണിത്. സ്കൂട്ടർ വിൽപനയിൽ മാത്രം 42% വളർച്ച പ്രകടമായിട്ടുണ്ട്. മോട്ടോർസൈക്കിൾ വിൽപന മാത്രമെടുക്കുകയാണെങ്കിൽ 76% വളർച്ചയാണ് പ്രകടമായിട്ടുള്ളതെന്നു കാണാം. കഴിഞ്ഞ വർഷം 91,280 യൂണിറ്റ് വിറ്റ സ്ഥാനത്ത് 2014 മെയ് മാസത്തിൽ 1,60,295 യൂണിറ്റാണ് വിറ്റഴിച്ചിട്ടുള്ളത്.

English summary
Honda Motorcycle has still been able to report a growth of 55 percent in total sales.
Story first published: Thursday, June 5, 2014, 18:21 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark