റെഡ് ഇന്ത്യന്‍ കരുത്ത് ഇന്ത്യന്‍ നിരത്തുകളില്‍

Posted By:

ശില്‍പഭംഗിയില്‍ റെഡ് ഇന്ത്യന്‍ കരുത്തിനെ ആവഹിക്കുന്ന ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ബൈക്കുകള്‍ ഇന്ത്യയുടെ നിരത്തുകളിലെത്തിച്ചേര്‍ന്നു. മൂന്ന് മോഡലുകളാണ് ലോഞ്ച് ചെയ്തിട്ടുള്ളത്. ഈ ബൈക്കുകളിലെ ബേസ് മോഡലിന് 26.5 ലക്ഷം രൂപയാണ് വില.

ഇന്ത്യയിലെ ക്രൂയിസര്‍ വിപണിയില്‍ ഒരു കരുത്തുറ്റ് സാന്നിധ്യം തന്നെയായിരിക്കും ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ എന്നുറപ്പിക്കാം. ഹാര്‍ലി ഡേവിസന്റെ റോഡ്കിംഗ് അടക്കമുള്ള മോഡലുകള്‍ക്ക് ഒരു കിടിലന്‍ എതിരാളിയായിരിക്കുമെന്നതില്‍ സംശയത്തിന് വഴിയില്ല.

മൂന്ന് മോഡലുകള്‍

മൂന്ന് മോഡലുകള്‍

മൂന്ന് മോഡലുകളാണ് ഇന്ത്യയില്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ചിഫ്‌റ്റൈന്‍, ഇന്ത്യന്‍ വിന്റേജ്, ഇന്ത്യന്‍ ക്ലാസിക് എന്നിവ.

പുനര്‍ജനി

പുനര്‍ജനി

ഏറെക്കാലമായി പൂട്ടിക്കിടന്നിരുന്ന ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനിയെ ഏറ്റെടുത്ത് ബൈക്കുകള്‍ വിപണിയിലെത്തിക്കുന്ന പോളാരിസ് തന്നെയാണ് ഇന്ത്യയില്‍ ഈ വാഹനങ്ങളുടെ വില്‍പന നടത്തുക. ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകളുടെ ക്ലാസിക് സൗന്ദര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് ബൈക്കുകളുടെ ഡിസൈനിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ചീഫ്‌റ്റൈന്‍

ഇന്ത്യന്‍ ചീഫ്‌റ്റൈന്‍

1,811 സിസി ശേഷിയുള്ള എന്‍ജിനാണ് ഈ ക്രൂയിസറില്‍ ഘടിപ്പിച്ചിരിക്കുന്നത്. 2800 ആര്‍പിഎമ്മില്‍ 139 എന്‍എം വീര്യം ചക്രങ്ങളിലെത്തിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 6 സ്പീഡ് ട്രാന്‍സ്മിഷന്‍ എന്‍ജിനോട് ചേര്‍ത്തിരിക്കുന്നു.

ഇന്ത്യന്‍ വിന്റേജ്

ഇന്ത്യന്‍ വിന്റേജ്

ഈ ബൈക്കിലും 1,181 സിസി ശേഷിയുള്ള എന്‍ജിന്‍ തന്നെയാണുപയോഗിച്ചിരിക്കുന്നത്. സവിശേഷതകളിലൊന്നും മാറ്റമില്ല.

ഇന്ത്യന്‍ ക്ലാസിക്

ഇന്ത്യന്‍ ക്ലാസിക്

ഇന്ത്യയില്‍ ലഭ്യമായ റെഡ് ഇന്ത്യന്‍ മൂപ്പന്മാരില്‍ ഏറ്റവും വിലപ്പിടിപ്പുള്ള മോഡലാണിത്. 1,181 സിസി ശേഷിയുള്ള എന്‍ജിന്‍ തന്നെ ഇതിലും ഉപയോഗിച്ചിരിക്കുന്നു. എബിഎസ്, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് ഇഗ്നീഷ്യന്‍ തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

വില

വില

  • ഇന്ത്യന്‍ ക്ലാസിക് - 25.5 ലക്ഷം
  • ഇന്ത്യന്‍ വിന്റേജ് - 29.5 ലക്ഷം
  • ഇന്ത്യന്‍ ചീഫ്‌റ്റൈന്‍ - 33 ലക്ഷം
English summary
Indian Motorcycles launched in India with three motorcycles.
Story first published: Wednesday, January 22, 2014, 15:08 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark