ഏറ്റവും കരുത്തുറ്റ ബൈക്കിന് കൂടുതല്‍ ടീസറുകള്‍

By Santheep

ലോകത്തില്‍ ഉല്‍പാദനത്തിലുള്ള ഏറ്റവും കരുത്തേറിയ ബൈക്ക് എന്ന വിശേഷണവുമായി നിഞ്ജ എച്ച്2ആര്‍ വിപണി പിടിക്കാനൊരുങ്ങുകയാണ്. നവംബര്‍ 4ന് നടക്കാന്‍ പോകുന്ന വാഹനത്തിന്റെ ഉല്‍പാദനപ്പതിപ്പ് മിലന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അവതരിപ്പിക്കപ്പെടും. കഴിഞ്ഞ ഇന്റര്‍മോട്ട് 2014 ഷോയില്‍ നിഞ്ജ എച്ച്2വിന്റെ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.

ബൈക്കിന്റെ മിലന്‍ അവതരണം അടുക്കുന്തോറും ടീസര്‍ വീഡിയോകള്‍ പുറത്തിറക്കി ആരാധകരെ ത്രസിപ്പിച്ചു നിറുത്തുവാനുള്ള ശ്രമം നടത്തുകയാണ് കാവസാക്കി. താഴെ ഇതുവരെ പുറത്തിറങ്ങിയ ടീസര്‍ വീഡിയോകള്‍ കാണാം.

ഏറ്റവും കരുത്തുറ്റ ബൈക്കിന് കൂടുതല്‍ ടീസറുകള്‍

ക്ലിക്കി നീങ്ങുക.

ഏറ്റവും പുതുതായി പുറത്തിറങ്ങിയ രണ്ട് വീഡിയോകള്‍ കാവസാക്കി നിഞ്ജ എച്ച്2വിന്റെ നിര്‍മാണഘട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു.

നിലവില്‍ 2014 ബിഎംഡബ്ല്യു എസ്1000ആര്‍ആര്‍ ആണ് ഏറ്റവും കരുത്തുറ്റ എന്‍ജിന്‍ ഘടിപ്പിച്ചു വരുന്നത്. 199 കുതിരശക്തി പകരുന്ന എന്‍ജിനുമായി വിപണിയിലുള്ള എസ്1000ആര്‍ആറിനെ മറികടക്കുന്ന കാവസാക്കി നിഞ്ജ എച്ച്2 എന്‍ജിന്‍ പകരുന്നത് 300 കുതിരകളുടെ കരുത്താണ്!

ഒരു സൂപ്പര്‍ചാര്‍ജറിന്റെ സഹായത്തോടെയാണ് നിഞ്ജ എച്ച്2-വിന്റെ 998സിസി എന്‍ജിന്‍ ഈ കൊടിയ കരുത്ത് പുറത്തെടുക്കുന്നത്. കാവസാക്കിയുടെ തന്നെ ഏറ്റവും കരുത്തുറ്റ 1400 സിസി നിഞ്ജ സെഡ്എക്‌സ്-14ആറിനെക്കാള്‍ 110 കുതിരശക്തി കൂടുതലുണ്ട് എച്ച്2 എന്‍ജിന്. രസകരമായ ഒരു ചോദ്യം, ഇത്രയും കുതിരശക്തിയുള്ള എന്‍ജിന്‍ ഓടിക്കാന്‍ ലോകത്തിലെ ഏത്ര നിരത്തുകളില്‍ ഓടിക്കാന്‍ കഴിയുമെന്നതാണ്.

Most Read Articles

Malayalam
English summary
The Kawasaki Ninja H2, the street-legal version of the Ninja H2R which was unveiled at the INTERMOT 2014, is being teased on a regular basis.
Story first published: Tuesday, October 14, 2014, 16:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X