മഹീന്ദ്രയുടെ 160 സിസി ബൈക്ക് തയ്യാറാവുന്നു

Posted By:

മഹീന്ദ്ര പുതിയ 160 സിസി ശേഷിയുള്ള സ്‌കൂട്ടര്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ നീക്കുന്നതായി റിപ്പോര്‍ട്ട്. പ്രീമിയം നിലവാരത്തില്‍ വരുന്ന ഈ ബൈക്ക് 2016 ആദ്യത്തില്‍തന്നെ വിപണിയിലെത്തിക്കാനാണ് ഉദ്ദേശ്യം.

വോള്യം മാര്‍ക്കറ്റില്‍ പരമാവധി ശ്രദ്ധയൂന്നി നില്‍ക്കുമ്പോള്‍ത്തന്നെ പ്രീമിയം ബൈക്കുകള്‍ കൂടി വിപണിയിലെത്തിച്ച് ബാലന്‍സ്ഡ് ആയ പ്രതിച്ഛായ സൃഷ്ടിക്കുക എന്നതാണ് മഹീന്ദ്രയുടെ ലക്ഷ്യം. അടുത്തതായി മഹീന്ദ്ര പുറത്തിറക്കാനുദ്ദേശിക്കുന്നത് ഒരു 110 സിസി സ്‌കൂട്ടറാണ്. ഹോണ്ട ആക്ടിവയുടെ സെഗ്മെന്റില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുവാന്‍ ഈ സ്‌കൂട്ടറിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു മഹീന്ദ്ര.

മഹീന്ദ്രയുടെ 160 സിസി ബൈക്ക് തയ്യാറാവുന്നു

ഡിസംബര്‍ മാസത്തില്‍ 110 സിസി സ്‌കൂട്ടര്‍ വിപണിയിലെത്തും. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം പ്രദര്‍ശനത്തിനുണ്ടായിരുന്നു.

സെന്റ്യൂറോ ജെസിമോട്ടോ

സെന്റ്യൂറോ ജെസിമോട്ടോ

മഹീന്ദ്രയുടെ സെന്റ്യൂറോ ബൈക്കിന് ചില പുതിയ ഡിസൈനുകള്‍ എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരുന്നു. സെന്റ്യൂറോ ജെസിമോട്ടോ എന്ന പേരില്‍ ഒരു കഫേ റെസറാണ് ഇവയിലൊന്ന്. മുംബൈയിലെ ജെസിമോട്ടോ-യാണ് ഇത് നിര്‍മിച്ചത്. സാധാരണ സെന്റ്യൂറോയെക്കാള്‍ 20 കിലോഗ്രാം ഭാരക്കുറവുണ്ട് കഫേ റേസറിന്.

സ്‌ക്രാമ്പ്ലര്‍

സ്‌ക്രാമ്പ്ലര്‍

മറ്റൊരു കസ്റ്റം നിര്‍മിത സെന്റ്യൂറോ അവതരിപ്പിക്കപ്പെട്ടത് സ്‌ക്രാമ്പ്‌ലര്‍ എന്ന പേരിലാണ്. ബോംബെ കസ്റ്റം വര്‍ക്‌സ് ആണ് ഈ ബൈക്ക് നിര്‍മിച്ചത്. ഡര്‍ട്ട് ബൈക്ക് ശൈലിയിലാണ് വാഹനത്തിന്റെ നിര്‍മിതി.

മഹീന്ദ്രയുടെ 160 സിസി ബൈക്ക് തയ്യാറാവുന്നു

295 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഘടിപ്പിച്ച മോജോ ആയിരുന്നു എക്‌സ്‌പോയിലെ മഹീന്ദ്ര ബൂത്തില്‍ ആളെക്കൂട്ടിയത്. 28 കുതിരശക്തിയുള്ള ഈ എന്‍ജിന്‍ 25 എന്‍എം ചക്രവീര്യവും പകരും.

മഹീന്ദ്രയുടെ 160 സിസി ബൈക്ക് തയ്യാറാവുന്നു

മഹീന്ദ്രയുടെ പെര്‍ഫോമന്‍സ് ബൈക്കായിരുന്നു മറ്റൊരാകര്‍ഷണം. മഹീന്ദ്രയ്ക്ക് മോട്ടോ3യിലുള്ള പരിചയം ഈ ബൈക്കിന്റെ നിര്‍മാണത്തെ ഏറെ സഹായിച്ചിട്ടുണ്ട്.

English summary
Mahindra Two Wheelers is currently working on a 160cc premium commuter motorcycle which it will launch either late this year or in early 2016.
Story first published: Monday, February 24, 2014, 15:12 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark