പ്യാജിയോ വെസ്പ എലഗന്റ് മോഡല്‍ ലോഞ്ച് ചെയ്തു

Written By:

പ്യാജിയോ വെസ്പയുടെ പരിമിത പതിപ്പായ വെസ്പ എലഗന്റ് മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. കുറച്ചുനാളുകള്‍ക്കു മുമ്പാണ് ഈ വാഹനം അവതരിപ്പിക്കപ്പെട്ടത്. വിലയും മറ്റു വിവരങ്ങളും പ്യാജിയോ പുറത്തുവിട്ടിട്ടുണ്ട് ഇപ്പോള്‍.

വിശദാംശങ്ങളും പുതിയ ചിത്രങ്ങളും താഴെ കാണാം.

പ്യാജിയോ വെസ്പ എലഗന്റ് മോഡല്‍ ലോഞ്ച് ചെയ്തു

ചിത്രങ്ങളിലൂടെ നീങ്ങുക.

പ്യാജിയോ വെസ്പ എലഗന്റ് മോഡല്‍ ലോഞ്ച് ചെയ്തു

ക്രോമിയം പൂശിയ മിററുകളാണ് വെസ്പ എലഗന്റ് മോഡലിനുള്ളത്. വാഹനത്തിന്റെ മറ്റു പല ഭാഗങ്ങളിലും ക്രോമിയത്തിന്റെ ധാരാളിത്തം കലര്‍ന്ന ഉപയോഗം കാണാം. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ക്രോമിയം പ്രണയത്തോടുള്ള പ്യാജിയോയുടെ പ്രതികരണമാണിത്.

പ്യാജിയോ വെസ്പ എലഗന്റ് മോഡല്‍ ലോഞ്ച് ചെയ്തു

വെസ്പ വിഎക്‌സ് പതിപ്പിനെ ആധാരമാക്കിയാണ് എലഗന്റ് പ്രത്യേക പതിപ്പ് നിര്‍മിച്ചിട്ടുള്ളത്. സ്‌കൂട്ടറിന്റെ ഡിസൈന്‍ വെസ്പ പ്രൈമവേറ മോഡലിനെ ആധാരമാക്കിയുള്ളതാണ്. 125 സിസി ശേഷിയുള്ള 3 വീല്‍വ്, 4 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. എന്‍ജിന്‍ കരുത്ത് 9.85 കുതിരശക്തി. 10.06 എന്‍എം ആണ് ചക്രവീര്യം.

പ്യാജിയോ വെസ്പ എലഗന്റ് മോഡല്‍ ലോഞ്ച് ചെയ്തു

മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് എലഗന്റ് മോഡലിനുള്ളത്. സ്പ്ലിറ്റ് സീറ്റുകളാണ് ഈ മോഡലിന്റെ പ്രധാനപ്പെട്ട പ്രത്യേകതകളിലൊന്ന്. ക്രോമിയം കെയ്‌സിനകത്ത് സ്ഥിതി ചെയ്യുന്ന ഹെഡ്‌ലൈറ്റുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിങ്ങനെയാണ് മറ്റു സവിശേഷതകള്‍.

പ്യാജിയോ വെസ്പ എലഗന്റ് മോഡല്‍ ലോഞ്ച് ചെയ്തു

വെസ്പ എലഗന്റിന്റെ 3500 എണ്ണം മാത്രമേ വിപണിയില്‍ എത്തിക്കൂ. രണ്ട് വര്‍ണപദ്ധതികളില്‍ ഈ വാഹനം ലഭിക്കും. പേള്‍ വൈറ്റ് ബോഡിയിലുള്ള വെസ്പ എലഗന്റിന് ഡാര്‍ക്ക് റെഡ് സീറ്റാണുള്ളത്. ക്ലേ നിറത്തിലുള്ള ബോഡിയും ബീജ് സീറ്റുകളുമുള്ള മോഡലാണ് മറ്റൊന്ന്.

പ്യാജിയോ വെസ്പ എലഗന്റ് മോഡല്‍ ലോഞ്ച് ചെയ്തു

രണ്ട് ബോഡി നിറങ്ങള്‍ക്കും യോജിക്കുന്ന നിറത്തിലുള്ള ഹെല്‍മെറ്റുകളും പ്യാജിയോ വിപണിയിലെത്തിക്കുന്നുണ്ട്.

പ്യാജിയോ വെസ്പ എലഗന്റ് മോഡല്‍ ലോഞ്ച് ചെയ്തു

നേരത്തെ പുറത്തിറങ്ങിയ എക്ലൂസിവോ എന്ന പേരിലുള്ള മോഡല്‍ വിജയകരമായതിനെത്തുടര്‍ന്നാണ് പുതിയ പരിമിത പതിപ്പ് വിപണിയിലെത്തുന്നത്.

English summary
Piaggio Vehicles Pvt Ltd has just launched its second limited edition Vespa, called the Elegante.
Story first published: Thursday, September 25, 2014, 16:51 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark