പോഷെയുടെ 5 ലക്ഷം വിലയുള്ള സൈക്കിള്‍ വാങ്ങാം

Posted By:

പോഷെയുടെ കാര്‍ വാങ്ങാന്‍ കഴിയാത്ത പലര്‍ക്കും പോഷെ ബ്രാന്‍ഡിലുള്ള ഈ സൈക്കിള്‍ വാങ്ങാന്‍ കഴിഞ്ഞേക്കും. ഒരു പോഷെ വാഹനം സ്വന്തം ഗാരേജിലുണ്ടെന്ന് തീര്‍ച്ചയായും അഭിമാനിക്കാം. ബ്രാന്‍ഡ് പോഷെ ആയതുകൊണ്ടുതന്നെ വില നമുക്ക് പിടിച്ചാല്‍ കിട്ടുന്നതാവില്ലെന്ന് നിങ്ങള്‍ ഇതിനകം ഊഹിച്ചുകാണും.

മൂന്ന് ബൈക്കുകളാണ് പോഷെ പുറത്തിറക്കിയിരിക്കുന്നത്. പോഷെ ബൈക്ക് ആര്‍എസ്, പോഷോ ബൈക്ക് ആര്‍എക്‌സ്, പോഷെ ബൈക്ക് എന്നിങ്ങനെ പേരുകള്‍. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

പോഷെയുടെ 5 ലക്ഷം വിലയുള്ള സൈക്കിള്‍ വാങ്ങാം

പോഷെ കാറുകളെ അപേക്ഷിച്ച് ഈ സൈക്കിളുകള്‍ക്ക് വിലക്കുറവായതിനാല്‍ 'ദരിദ്രരായ' പോഷെ ആരാധകരില്‍ കാര്യമായ താല്‍പര്യം ജനിപ്പിച്ചിട്ടുണ്ട്. ഒരു പോഷെ വാഹനം തന്റെ പക്കലുമുണ്ടെന്ന് വീമ്പുപറയാന്‍ സാധിക്കും ഈ സൈക്കിള്‍ മുതലാളിക്ക്.

പോഷെയുടെ 5 ലക്ഷം വിലയുള്ള സൈക്കിള്‍ വാങ്ങാം

പോഷെ കാറുകളുടെ ഡിസൈനിനെ ഓര്‍മിപ്പിക്കുന്ന ഡിസൈനാണ് സൈക്കിളുകള്‍ക്ക് നല്‍കിയിരിക്കുന്നത്. പോഷെ കാറുകളുടെ പിന്‍വശത്തിനോട് സാമ്യം തോന്നിക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്ത സൈക്കിള്‍ ഫ്രെയിമിന്റെ വളവ് ശ്രദ്ധിക്കുക.

പോഷെ ബൈക്ക്

പോഷെ ബൈക്ക്

8 സ്പീഡ് ഗിയര്‍ ഹബ്ബ് ഘടിപ്പിച്ചിരിക്കുന്നു പോഷെ ബൈക്കില്‍. ഇതിന്റെ ഡിസൈന്‍ ശൈലി ഒരു സിറ്റി ബൈസിക്കിളിന്റേതാണ്.

പോഷെ ബൈക്ക്

പോഷെ ബൈക്ക്

മൂന്ന് പോഷെ സൈക്കിളുകളില്‍ ഏറ്റവു വിലകുറഞ്ഞത് പോഷെ ബൈക്കാണ്. 2.2 ലക്ഷം രൂപയാണ് പോഷെ ബൈക്കിന് വില.

പോഷെ ബൈക്ക് ആര്‍എക്‌സ്

പോഷെ ബൈക്ക് ആര്‍എക്‌സ്

ഓഫ്-റോഡിംഗിന് പറ്റിയ സൈക്കിളാണ് ബൈക്ക് ആര്‍എക്‌സ്. കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ചതാണ് ഈ ബൈക്കിന്റെ ഫ്രെയിം.20 സ്പീഡ് ഗിയര്‍ഹബ്ബ് ചേര്‍ത്തിരിക്കുന്നു.

പോഷെ ബൈക്ക് ആര്‍എക്‌സ്

പോഷെ ബൈക്ക് ആര്‍എക്‌സ്

27.5 ഇഞ്ച് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നു ആര്‍എക്‌സിനുള്ളത്. സ്വിസ് എയര്‍ സസ്‌പെന്‍ഷന്‍, ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ ഈ ബൈക്കിന്റെ പ്രത്യേകതകളാണ്.

പോഷെ ബൈക്ക് ആര്‍എക്‌സ്

പോഷെ ബൈക്ക് ആര്‍എക്‌സ്

പോഷെ ബൈക്ക് ആര്‍എക്‌സിന് വില ഇന്ത്യന്‍ നിലവാരത്തില്‍ 4.09 ലക്ഷം വരും.

പോഷെ ബൈക്ക് ആര്‍എസ്

പോഷെ ബൈക്ക് ആര്‍എസ്

വെറും 9 കിലോഗ്രാമാണ് ഈ സൈക്കിളിന്റെ ഭാരം. കാര്‍ബണ്‍ ഫൈബര്‍ കൊണ്ടുനിര്‍മിച്ച ഫ്രെയിമാണ് പോഷെ ബൈക്ക് ആര്‍എസ്സിനും ഉള്ളത്.

പോഷെ ബൈക്ക് ആര്‍എസ്

പോഷെ ബൈക്ക് ആര്‍എസ്

ഭാരം കുറഞ്ഞ ഡിസ്‌ക് ബ്രേക്കുകള്‍, 20 സ്പീഡ് ഷ്‌മോണോ ഗിയര്‍ സിസ്റ്റം എന്നിവ പോഷെ ബൈക്ക് ആര്‍എസ്സിന്റെ പ്രത്യേകതകളാണ്.

പോഷെ ബൈക്ക് ആര്‍എസ്

പോഷെ ബൈക്ക് ആര്‍എസ്

ജര്‍മനിയില്‍ ഈ സൈക്കിളിനുള്ള വിലയെ ഇന്ത്യന്‍ നിലവാരത്തിലേക്ക് മാറ്റിയാല്‍ 5.03 ലക്ഷം എന്ന് ലഭിക്കുന്നു. മോഷണം തടയുന്നതിനുള്ള ആന്റി തെഫ്റ്റ് ലേബല്‍ അടക്കമുള്ള അത്യാധുനിക സന്നാഹങ്ങളോടെയാണ് ഈ ബൈക്ക് വിപണിയിലെത്തുന്നത്. പെയിന്റിന്റെ പാളിക്കടിയിലായി ഒരു പ്രത്യേക കോഡ് ആലേഖനം ചെയ്തിട്ടുണ്ട്. ഒരു സ്മാര്‍ട്‌ഫോണ്‍ അപ്ലിക്കേഷന്‍ വഴി ഇത് ട്രാക്ക് ചെയ്യാന്‍ സാധിക്കും.

കൂടുതല്‍... #porsche #പോഷെ
English summary
Porscher has come out with a trio of high-end, ultra light weight luxury bicycles - Porsche Bike RX, Porsche Bike RS and Porsche Bike.
Story first published: Tuesday, March 4, 2014, 12:49 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark