20 വര്‍ഷത്തിനു ശേഷം നിങ്ങളുടെ ബൈക്ക് ഇങ്ങനെയിരിക്കും!

By Santheep

മുതലാളിത്തം എന്ന വാക്ക് ഏതാണ്ടൊരു തെറി പോലെയാണ് ഭൂരിഭാഗം മലയാളികളും ഉപയോഗിക്കാറുള്ളത്. ഇതിന് ന്യായീകരണമുണ്ടാകാമെങ്കിലും മുതലാളിത്തം നമ്മുടെയെല്ലാം ജീവിതത്തില്‍ വരുത്തിയിട്ടുള്ള പൊസീറ്റീവായ മാറ്റങ്ങള്‍ ആര്‍ക്കും നിഷേധിക്കാവതല്ല. നിമിഷംപ്രതിയെന്നോണം നമ്മുടെ ജീവിതപരിസരങ്ങള്‍ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നു.

പണ്ടത്തെ കാറുകളില്‍ ഈ സൗകര്യമൊക്കെ ഉണ്ടായിരുന്നെങ്കില്‍...!

ഇന്ന് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മോട്ടോര്‍സൈക്കിളുകള്‍ ഉപയോഗിക്കുന്നത് ആടിന് പച്ചില കൊണ്ടുവരാനും പച്ചക്കറികള്‍ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാനുമൊക്കെയാണെന്ന് നമുക്കറിയാം. എന്നാല്‍ ലോകത്തിലെ വളര്‍ച്ചയേറിയ പ്രദേശങ്ങളില്‍ ഇതല്ല സ്ഥിതി എന്നും നമുക്കറിയാം. സാങ്കേതികതയുടെ അത്ഭുതകരമായ വളര്‍ച്ച അവിടങ്ങളില്‍ മോട്ടോര്‍സൈക്കിളുകളെ സംബന്ധിച്ച കണ്‍സെപ്റ്റ് പാടെ വ്യത്യസ്തമാക്കുന്നു. ഇന്ന് നമ്മള്‍ ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള വിചിത്രമായ കണ്‍സെപ്റ്റുകള്‍ അധികകാലമൊന്നുമെടുക്കില്ല നിരത്തുകളിലേക്കിറങ്ങാന്‍. നമ്മുടെ കട്ടപ്പനയിലും കളിയിക്കാവിളയിലുമെല്ലാം ഇവ പാഞ്ഞുനടക്കുന്ന കാലവും അത്ര വിദുരത്തല്ല!

ഭാവിയുടെ നിരത്തുകളെ ഭരിക്കാനൊരുമ്പെടുന്ന പത്ത് മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്.

ഭാവിയുടെ പാതകളിലേക്കുള്ള പത്ത് ബൈക്കുകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

01. ഹോണ്ട വി4 കണ്‍സെപ്റ്റ്

01. ഹോണ്ട വി4 കണ്‍സെപ്റ്റ്

ജര്‍മനിയിലെ ഒരു ബൈക്ക് ഷോയിലാണ് ഈ കണ്‍സെപ്റ്റ് ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്, 2008ല്‍. ഭാവിയിലേക്ക് പ്രായോഗികമായ കാഴ്ചപ്പാടോടെയാണ് ഈ കണ്‍സെപ്റ്റ് ഉറ്റുനോക്കുന്നതെന്ന് നിശ്ചയമായും പറയാം. തങ്ങളുടെ ഡിസൈന്‍ തത്വശാസ്ത്രത്തിന്റെ ഭാവിയെ സങ്കല്‍പിക്കുവാനാണ് ഹോണ്ട ഇവിടെ ശ്രമിച്ചിട്ടുള്ളത്.

02. സുസൂക്കി ജി സ്‌ട്രൈഡര്‍

02. സുസൂക്കി ജി സ്‌ട്രൈഡര്‍

ടോക്കിയോ മോട്ടോര്‍ഷോയിലാണ് ജി സ്‌ട്രൈഡര്‍ കണ്‍സെപ്റ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. സ്‌കൂട്ടറിന്റെയും ബൈക്കിന്റെയും ഡിസൈന്‍ സവിശേഷതകള്‍ കൂട്ടിയോജിപ്പിച്ചാണ് ഈ കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്. ഏതാണ്ടൊരു ക്രൂയിസറിന്റെ ശൈലിയിലേക്ക് വാഹനം എത്തിയിരിക്കുന്നു.

03. ഐ.കെയര്‍

03. ഐ.കെയര്‍

നമ്മുടെ ഇന്നത്തെ നിരത്തുകള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധത്തിലുള്ള ഡിസൈനാണിത്. അന്തംവിട്ടം വേഗത കൈവരിക്കാന്‍ കഴിയുന്ന വിധത്തില്‍ രൂപകല്‍പന ചെയ്യപ്പെട്ട ഈ ബൈക്ക് ഫ്രാന്‍സിലാണ് ആദ്യമായി അവതരിച്ചത്.

04. വിക്ടറി വിഷന്‍ 800

04. വിക്ടറി വിഷന്‍ 800

വന്‍ കരുത്തേറിയ ഈ ബൈക്ക് ഭാവിയിലെ ക്രൂയിസിങ് തല്‍പരരെ ലക്ഷ്യം വെക്കുന്നു. റേസ്ട്രാക്കിലും സാധാരണ റോഡുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് വാഹനത്തിന്റെ ഡിസൈന്‍.

05. യമഹ ടെസ്സെറാക്ട്

05. യമഹ ടെസ്സെറാക്ട്

ടോക്കിയോ മോട്ടോര്‍ ഷോയുടെ 2008 എഡിഷനില്‍ അവതരിപ്പിക്കപ്പെട്ടതാണ് ഈ ബൈക്ക്. മൂന്നു വീലുകള്‍ ഈ വാഹനത്തിനുണ്ട്. സിറ്റികളിലെ ഉപയോഗത്തിന് ഏറ്റവും മികച്ചതായിരിക്കും ടെസ്സെറാക്ട്.

06. പെരാവെസ് മോണോട്രേസര്‍

06. പെരാവെസ് മോണോട്രേസര്‍

മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്നു കാണുന്ന രൂപമല്ല മോണോട്രേസറിനുള്ളത്. വാഹനത്തിന്റെ എയ്‌റോഡൈനമിക് ഡിസൈന്‍ ഇന്ധനക്ഷമത ഉയര്‍ത്തും. ദൂരയാത്രകള്‍ക്ക് ഈ വാഹനം നല്ലതായിരിക്കും.

07. ബംബാര്‍ഡിയര്‍ എമ്പ്രിയോ

07. ബംബാര്‍ഡിയര്‍ എമ്പ്രിയോ

അടുത്ത ഒരു 15 വര്‍ഷത്തേക്കെങ്കിലും വിപണിയിലെത്താന്‍ സാധ്യതയില്ലാത്ത കണ്‍സെപ്റ്റാണിത്. 2003ല്‍ അവതരിപ്പിക്കപ്പെട്ട ഈ കണ്‍സെപ്റ്റിന് ഒരു ചക്രം മാത്രമേയുള്ളൂ.

08. ബാറ്റ്‌പോഡ്

08. ബാറ്റ്‌പോഡ്

അങ്ങേയറ്റത്തെ കരുത്ത് നല്‍കിയാണ് ബാറ്റ്‌പോഡിനെ നിര്‍മിച്ചിരിക്കുന്നത്. സാധനം ഒരല്‍പം ഹെവിയാണ്.

09. ഡോഡ്ജ് ടോംഹോക്ക്

09. ഡോഡ്ജ് ടോംഹോക്ക്

ഡോഡ്ജില്‍ നിന്നാണ് ഈ കണ്‍സെപ്റ്റ് വരുന്നത്. 2003ല്‍ ഡിട്രോയ്റ്റ് ഓട്ടോഷോയിലാണ് ടോംഹോക്ക് കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെട്ടത്.

10. കോണ്‍ഫെഡറേറ്റ് റിനോവേഷ്യോ

10. കോണ്‍ഫെഡറേറ്റ് റിനോവേഷ്യോ

തികച്ചും നൂതനമായ ഒരു ഡിസൈന്‍ ശൈലിയാണ് ഈ കണ്‍സെപ്റ്റിന്റേത്. അമേരിക്കന്‍ ഡിസൈനര്‍മാരാണ് റിനൊവേഷ്യോയുടെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

Most Read Articles

Malayalam
English summary
Here are the top 10 futuristic motorcycle concepts from around the world.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X