ട്രയംഫില്‍ നിന്ന് പുതിയൊരു മോഡല്‍ സെപ്തംബര്‍ 18ന്

Written By:

ബ്രിട്ടിഷ് മോട്ടോര്‍സൈക്കിള്‍ കമ്പനിയായ ട്രയംഫ് ഒരു പുതിയ ബൈക്കുമായി ഇന്ത്യയിലെത്തുന്നു. സെപ്തംബര്‍ 18ന് ഈ വാഹനം നിരത്തിലിറങ്ങുമെന്ന് ട്രയംഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏത് മോഡലാണിതെന്ന് ഇപ്പോഴും വ്യക്തമല്ല. ട്രയംഫ് ഇത് രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

ചില ഊഹങ്ങള്‍ പരക്കുന്നത് ഒരു ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിളിനെക്കുറിച്ചാണ് പറയുന്നത്. ഇക്കാര്യത്തില്‍ യാതൊരുറപ്പും ട്രയംഫില്‍ നിന്നും ലഭിച്ചിട്ടില്ല എന്നതിനാല്‍ വിശ്വാസത്തിലെടുക്കാന്‍ വയ്യ. ദില്ലിയില്‍ വെച്ചാണ് ബൈക്ക് ലോഞ്ച് ചെയ്യുക.

To Follow DriveSpark On Facebook, Click The Like Button
Triumph India Launching New Motorcycle On 18th September

ഒരു ക്രൂയിസര്‍ ബൈക്കിന്റെ ചിത്രം വെച്ചാണ് ട്രയംഫ് പുതിയ ബൈക്കിന്റെ രംഗപ്രവേശം വിളംബരം ചെയ്യുന്നത്. ഇതിനെ ആസ്പദിച്ച് പറയുകയാണെങ്കില്‍ വരാനിരിക്കുന്നത് ഒരു ക്രൂയിസറാണെന്ന് ഊഹിക്കാവുന്നതാണ്.

ബോണവില്ലെ, ബോണവില്ലെ ടി100, ത്രക്‌സ്റ്റണ്‍, സ്ട്രീറ്റ് ട്രിപ്പിള്‍, ഡേടോണ 675, ഡേടോണ 675 ആര്‍, ടൈഗര്‍ 800 എക്‌സ്‌സി, ടൈഗര്‍ എക്‌സ്‌പ്ലോറര്‍, തണ്ടര്‍ബേഡ് സ്‌റ്റോം, റോക്കറ്റ് 3 റോഡ്‌സ്റ്റര്‍ എന്നീ മോഡലുകളാണ് നിലവില്‍ ട്രയംഫ് ഇന്ത്യയില്‍ വില്‍ക്കുന്നത്.

ചില മോഡലുകള്‍ ട്രയംഫ് പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. മറ്റു ചിലവ ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുന്നുമുണ്ട്. 5,94,225 രൂപ മുതല്‍ 20,85,000 രൂപ വരെ (മുംബൈ എക്‌സ്‌ഷോറൂം) വിലയുള്ള ബൈക്കുകള്‍ ട്രയംഫ് ഇന്ത്യയില്‍ വില്‍ക്കുന്നു.

പുതിയ ട്രയംഫ് വാഹനം ഏതെന്നറിയാന്‍ ഈ മാസം 18 വരെ കാത്തിരിക്കുക തന്നെ വേണം.

കൂടുതല്‍... #triumph #ട്രയംഫ്
English summary
There were rumours of Triumph preparing a quarter-litre motorcycle, which fizzled out soon. However, they have now confirmed to launch a new motorcycle on 18th September, 2014.
Story first published: Saturday, September 13, 2014, 9:19 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark