ബിഎംഡബ്ല്യു 300 സിസി ബൈക്ക് ജൂണിനു ശേഷം

Written By:

ടിവിഎസ്സു ബിഎംഡബ്ല്യുവും ചേര്‍ന്നുള്ള സഖ്യത്തില്‍ നിന്ന് ഒരു 300 സിസി ബൈക്ക് പുറത്തിറങ്ങാന്‍ പോകുന്നത് ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ. ഇതു സംബന്ധിച്ച് ഊഹങ്ങള്‍ മാത്രമാണ് ഇതുവരെ വാര്‍ത്തകളായി പുറത്തു വന്നിരുന്നത്. കഴിഞ്ഞ ദിവസം ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ടിവിഎസ് സിഇഒ, കെഎന്‍ രാധാകൃഷ്ണന്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്.

ഓട്ടോ പ്രണയികളെ ഏറെ ആഹ്ലാദിപ്പിക്കുന്ന ഒരു കാര്യം കൂടി കെഎന്‍ രാധാകൃഷ്ണന്‍ പുറത്തു വിട്ടിട്ടുണ്ട്. ബൈക്കിന്റെ ലോഞ്ച് 2014ന്റെ രണ്ടാം പകുതിയില്‍ തന്നെ നടക്കും!

വില്‍പനയില്‍ 10 ശതമാനത്തോളം വര്‍ധന നേടിയതിന്റെ ആഹ്ലാദം അറിയിക്കുന്നതിനിടയിലാണ് ടിവിഎസ് സിഇഒ ഇക്കാര്യം പുറത്തുവിട്ടത്. ഉയര്‍ന്ന കയറ്റുമതി നിരക്കാണ് ഈ നേട്ടതിന്റെ പിന്നിലുള്ളത്. വിദേശത്തേക്ക് ടൂ വീലറുകളും ത്രീ വീലറുകളും കയറ്റി അയയ്ക്കുന്നുണ്ട് കമ്പനി.

നടപ്പ് വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 52 കോടി അറ്റാദായം നേടിയിട്ടുണ്ട് ടിവിഎസ്. കഴിഞ്ഞ വര്‍ഷത്തില്‍ 33 കോടി നഷ്ടത്തിലായിരുന്നു കമ്പനി ഇതേ സമയത്ത്.

Cars താരതമ്യപ്പെടുത്തൂ

ബിഎംഡബ്ലിയു 3 സീരീസ്
ബിഎംഡബ്ലിയു 3 സീരീസ് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #tvs #ടിവിഎസ്
English summary
TVS CEO K N Radhakrishnan has reportedly declared that the TVS-BMW collaboration’s first product will be out in the second half of 2014,
Story first published: Thursday, May 8, 2014, 10:41 [IST]
Please Wait while comments are loading...

Latest Photos