ടിവിഎസ് സ്പോർട്സ് ബൈക്ക് കണ്‍സെപ്റ്റ് ഡ്രാകണ്‍

Posted By:

ചെറു കമ്യൂട്ടര്‍ ബൈക്ക് വിപണിയില്‍ സജീവസാന്നിധ്യമായ ടിവിഎസ് ചില മാറ്റങ്ങളാഗ്രഹിക്കുന്ന വിവരം നമ്മള്‍ നേരത്തെ അറിഞ്ഞിരുന്നു. ബിഎംഡബ്ല്യു മോട്ടോറാഡുമായുള്ള പങ്കാളിത്തം സംഭവിക്കുന്നത് കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. ഇപ്പോള്‍ ഡ്രാകണ്‍ എന്നൊരു കണ്‍സെപ്റ്റുമായി ഓട്ടോ എക്‌സ്‌പോയിലേക്ക് ടിവിഎസ് എത്തിയിരിക്കുന്നു.

250 സിസി ശേഷിയുള്ള എന്‍ജിനാണ് ഈ സ്‌പോര്‍ട്‌സ് ബൈക്ക് കണ്‍സെപ്റ്റിനുള്ളത്. ചിത്രങ്ങളും വിശദാംശങ്ങളും താഴെ കാണുക.

To Follow DriveSpark On Facebook, Click The Like Button
ടിവിഎസ്സിൻറെ സ്പോർ‌ട്സ് ബൈക്ക്

കെടിഎം തുടങ്ങിയ കമ്പനികള്‍ മത്സരിക്കുന്ന സെഗ്മെന്റിലേക്കുള്ള കടന്നിരിക്കലാണ് ടിവിഎസ് ഉദ്ദേശിക്കുന്നത്. ഇതേ സെഗ്മെന്‍രിലേക്കുള്ള ഹീറോ മോട്ടോകോര്‍പിന്റെ പദ്ധതികളും വെളിച്ചത്തുവന്നിട്ടുണ്ട്.

ടിവിഎസ്സിൻറെ സ്പോർ‌ട്സ് ബൈക്ക്

എല്‍ഇഡി ഹെഡ്‌ലൈറ്റാണ് ഡ്രാകണ്‍ കണ്‍സെപ്റ്റിലുള്ളത്. ഡേടൈം റണ്ണിംഗ് ലൈറ്റുകളും കാണാവുന്നതാണ്.

ടിവിഎസ്സിൻറെ സ്പോർ‌ട്സ് ബൈക്ക്

യുഎസ്ഡി ടെലിസ്‌കോപിക് സസ്‌പെന്‍ഷനാണ് മുന്നില്‍ ഘടിപ്പിച്ചിരിക്കുന്നത്. പിന്നില്‍ മോണോഷോക്ക്.

ടിവിഎസ്സിൻറെ സ്പോർ‌ട്സ് ബൈക്ക്

സ്‌പോര്‍ട്‌സ് ബൈക്കിന്റെ നേക്കഡ് ശൈലിയില്‍ വരുന്ന ഡ്രാകണിന്റെ നിര്‍മാണം ടിവിഎസ്സിന്റെ റേസിംഗ് പരിചയങ്ങളില്‍ നിന്ന് പാഠങ്ങളുള്‍ക്കൊണ്ടാണെന്ന് പറയുന്നു കമ്പനി. എബിഎസ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്. ബൈക്കിന്റെ ഉല്‍പാദനം സംബന്ധിച്ച് യാതൊന്നും പറയുന്നില്ല ടിവിഎസ്.

English summary
Displayed at the Auto Expo 2014, the Draken is a 250cc concept motorcycle.
Story first published: Thursday, February 6, 2014, 18:12 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark