ടിവിഎസ് ജൂപിറ്ററിന് പുതിയ രണ്ടു നിറങ്ങള്‍

Written By:

ജൂപിറ്റര്‍ സ്‌കൂട്ടറിന് രണ്ട് പുതിയ നിറങ്ങള്‍ കൂടി പൂശി വിപണിയിലെത്തിക്കുന്നു ടിവിഎസ്. മാറ്റ് ബീജ്, സ്പാര്‍ക്ലിങ് സില്‍വര്‍ എന്നിവയാണ് പുതിയ നിറങ്ങള്‍.

എല്ലാ സെഗ്മെന്റുകളിലും ഉപഭോക്താക്കളുടെ താല്‍പര്യങ്ങളെ തൊട്ടറിഞ്ഞ് കൂടുതല്‍ വിപുലീകരിക്കുകയാണ് ടിവിഎസ് ചെയ്യുന്നതെന്ന് കമ്പനി സിഇഒ കെഎന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

To Follow DriveSpark On Facebook, Click The Like Button
The TVS Jupiter will be now available in two new shades of beige and silver

കഴിഞ്ഞ മാസങ്ങളില്‍ ടിവിഎസ്സിന്റെ സ്‌കൂട്ടര്‍ സെഗ്മെന്റ് മികച്ച പ്രകടനമാണ് വിപണിയില്‍ കാഴ്ച വെക്കുന്നത്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ടിവിഎസ്സിന്റെ 854,845 യൂണിറ്റ് ടൂ വീലറുകള്‍ വിറ്റഴിക്കപ്പെട്ടിരുന്നു. വിപണിവിഹിതത്തിന്റെ കാര്യത്തില്‍ നിര്‍ണായകമായ പുരോഗതിയുണ്ടാക്കാന്‍ ടിവിഎസ്സിന് സാധിച്ചിട്ടുണ്ട്. 11.71 ശതമാനത്തില്‍ നിന്ന് 12.95 ശതമാനത്തിലേക്ക് ടിവിഎസ്സിന്റെ വിപണിവിഹിതം വളര്‍ന്നു.

110 സിസി ശേഷിയുള്ള എന്‍ജിനാണ് ടിവിഎസ് ജൂപിറ്റര്‍ സ്‌കൂട്ടറിലുള്ളത്. 8 പിഎസ് കരുത്തും 8 എന്‍എം ചക്രവീര്യവും പകരാന്‍ ഈ എന്‍ജിന്‍ ശേഷിയുണ്ട്. 12 ഇഞ്ച് അലോയ് വീലുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍, എല്‍ഇഡി ലൈറ്റുകള്‍, പാസ്സ് ലൈറ്റുകള്‍ തുടങ്ങിയ സന്നാഹങ്ങളോടെയാണ് ഈ വാഹനം വിപണി പിടിക്കുന്നത്.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 44,250 രൂപയാണ് ടിവിഎസ് ജൂപിറ്ററിന് വില.

മൗണ്ടന്‍ ബൈക്കിങ്: ആവേശകരം; അപകടകരം!

മൗണ്ടന്‍ ബൈക്കിങ് ആവേശകരമാണ് കാണാന്‍. അങ്ങേയറ്റം ദുര്‍ഘടം പിടിച്ച വഴികളിലൂടെ സൈക്കുളുമായി നീങ്ങുന്ന സാഹസിക ബൈക്കര്‍മാരോട് ആരാധന തോന്നിപ്പോകും ആര്‍ക്കും. നമ്മള്‍ വീഡിയോകളില്‍ അധികവും കാണാറുള്ളത് ഇവരുടെ വിജയകരമായ ബൈക്കിങ് രംഗങ്ങളാണ്. പരാജയപ്പെടുന്നവ അധികം കാണാറില്ല. താഴെയുള്ള വീഡിയോ ബൈക്കര്‍മാരുടെ പരാജയങ്ങളാണ്.

<iframe width="600" height="450" src="//www.youtube.com/embed/tgyII3BCdBQ?rel=0" frameborder="0" allowfullscreen></iframe>
English summary
The TVS Jupiter will be now available in two new shades of beige and silver.
Story first published: Monday, September 29, 2014, 12:35 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark