സ്‌കൂട്ടറുകളില്‍ ഭാവി കാണുന്നു ടിവിഎസ്

Written By:

ഇന്ത്യന്‍ വാഹനവിപണി പുതിയ സര്‍ക്കാരിന്റെ വരവിനുശേഷവും മാന്ദ്യത്തില്‍ തന്നെ തുടരുകയാണ്. എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടോ എന്നറിയണമെങ്കില്‍ പുതിയ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ വെളിപ്പെട്ടു വരേണ്ടതുണ്ട്. അതെസമയം ഇരുചക്രവാഹനവിപണി വന്‍ പരുക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപെട്ടു നില്‍ക്കുന്നതായും കാണുന്നുണ്ട്.

കാര്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ പണം തികയാതെ വരുമ്പോള്‍ ബൈക്ക് വാങ്ങി സമാധാനിക്കുന്നു എന്നാണ് ഒരു പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയുടെ സിഇഒ കുറച്ചുകാലം മുമ്പ് പറഞ്ഞുവെച്ചത്. ഇതില്‍ ശരിയും തെറ്റുമുണ്ടാകാം. എന്തായാലും ഇരുചക്രവാഹന വിപണിയുടെ 'പരുക്കില്ലായ്മ' വളര്‍ച്ചയായി കാണാന്‍ കഴിയില്ല.|

To Follow DriveSpark On Facebook, Click The Like Button
TVS Motors Future Depends On Their Scooters

വിപണിയെ നീരീക്ഷിക്കുന്ന ടിവിഎസ് മോട്ടോര്‍സൈക്കിള്‍സിന് തോന്നുന്നത് തികച്ചും വിചിത്രമെന്നു തോന്നിയേക്കാവുന്ന ഒരു കാര്യമാണ്. തങ്ങളുടെ ഭാവി സ്‌കൂട്ടറുകളിലാണെന്ന് ടിവിഎസ് കണ്ടെത്തിയിരിക്കുന്നു. നിരത്തുകളെ ഇനി അധികവും ഭരിക്കുക സ്‌കൂട്ടറുകളായിരിക്കുമെന്നും ഈ വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ട്.

ഇക്കാരണത്താല്‍ തന്നെയായിരിക്കണം, കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ്സിന്റെ ബൂത്ത് നിറയെ സ്‌കൂട്ടറുകളായിരുന്നു. വന്‍ ട്രാഫിക് പ്രശ്‌നങ്ങളുള്ള നമ്മുടെ രാജ്യത്തിന്റെ നിരത്തുകളില്‍ ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍ കുറെക്കൂടി സുഗമമായി നീങ്ങും എന്നത് ഒരു ഘടകമാണ്. കൂടാതെ, വളര്‍ച്ച പ്രാപിക്കുന്ന വിപണിയില്‍ ഇനി 100 സിസി ബൈക്കുകള്‍ക്ക് അധികകാലം സ്ഥാനം കാണില്ല. ആ സ്ഥാനത്തേക്ക് സ്‌കൂട്ടറുകള്‍ കയറിയിരിക്കാനാണ് ഇട.

നിലവിലുള്ള ട്രെന്‍ഡ് വെച്ചു നോക്കിയാല്‍ത്തന്നെ സ്‌കൂട്ടറിലേക്ക് രാജ്യത്തെ ഉപഭോക്താക്കള്‍ ചായുന്നതു കാണാമെന്നാണ് ടിവിഎസ് പറയുന്നത്.

ഇന്നത്തെ വീഡിയോ

റോഡിലെ കലിപ്പിന് സ്‌പോട്ടില്‍ പണി!

റോഡില്‍ ബൈക്കുമെടുത്തിറങ്ങിയാല്‍ ചിലവന്മാര്‍ക്ക് ചൊറിച്ചിലിളകും. ഫേസ്ബുക്കിലും മറ്റുമിരുന്ന് ചൊറിയുന്ന പോലെയല്ല റോഡിലെ ചൊറിച്ചില്‍. പണി സ്‌പോട്ടില്‍ കിട്ടും. ഒരുത്തന്‍ തന്റെ ഒണക്ക ബൈക്കുമെടുത്ത് റോഡിലിറങ്ങിയതിന്റെ ബാക്കിയാണ് ഈ വീഡിയോയില്‍ കാണുന്നത്. താനും തന്റെ ബൈക്കും ഒത്തുപിടിച്ചാല്‍ പോലും കുതിരശക്തി തികയ്ക്കാന്‍ പറ്റാത്ത ഒരു കാറിനോടാണ് അവന്‍ കലിപ്പു തീര്‍ത്തത്. കാര്‍ കാര്യമറിഞ്ഞതുപോലുമില്ല. ചെക്കന്‍ ദാണ്ടെ നിലത്ത്.

<iframe width="600" height="450" src="//www.youtube.com/embed/UpjZNUWNaww?rel=0" frameborder="0" allowfullscreen></iframe>
കൂടുതല്‍... #tvs #ടിവിഎസ്
English summary
The Indian automobile sector has been witnessing a slowdown in recent times. However, TVS Motors has managed to stay afloat, owing to the success of its scooters in the Indian market.
Story first published: Friday, July 4, 2014, 17:36 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark