100 സിസി ബൈക്കുകള്‍ അമേരിക്കയില്‍ നിന്ന്

Posted By:

ചെറിയ എന്‍ജിന്‍ശേഷിയുള്ള ബൈക്കുകളുടെ പറുദീസയാണ് ഇന്ത്യ. ഹീറോയെ ലോകത്തിലെ ഏറ്റവും കൂടുതല്‍ ബൈക്കുകള്‍ നിര്‍മിക്കുന്ന കമ്പനിയാക്കി മാറ്റിയത് ഇന്ത്യയുടെ ഈ ചെറു സിസി ഇതിഹാസമാണ്. രാജ്യത്ത് ഈ സെഗ്മെന്റുകള്‍ക്ക് ഇനിയുമേറെക്കാലം നിലനില്‍പ്പുണ്ട്. ഇന്ത്യന്‍ പത്തായത്തിലെ ഈ നെല്ല് കണ്ട് അമേരിക്കയില്‍ നിന്നുവരെ എലികളെത്തുന്നതാണ് പുതിയ വാര്‍ത്ത.

അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ യുഎം ഗ്ലോബല്‍ ആണ് ഇന്ത്യയിലേക്ക് തങ്ങളുടെ ചെറു സിസി ബൈക്കുകളും കൊണ്ട് വരുന്നത്. 100 സിസി ശേഷിയുള്ള ബൈക്കുകള്‍ കാണിച്ചാല്‍ അമേരിക്കന്‍ ഉപഭോക്താവ് അന്തംവിടും. ഇത് ഓടിക്കാന്‍ പറ്റുമോ എന്നുവരെ ചോദിച്ചെന്നിരിക്കും. എന്നാല്‍, ഇന്ത്യയിലതല്ലല്ലോ സ്ഥിതി. തങ്ങളുടെ ഏറ്റവും മികച്ച വിപണി ഇന്ത്യയായിരിക്കുമെന്ന തിരിച്ചറിവിലാണ് യുഎം മോട്ടോഴ്‌സ് ലോഞ്ചിനൊരുങ്ങുന്നത്.

100 സിസി ബൈക്കുകള്‍ അമേരിക്കയില്‍ നിന്ന്

വരുന്ന ഉത്സവസീസണില്‍ ഇന്ത്യയിലെത്തുമെന്ന കാര്യം യുഎം മോട്ടോഴ്‌സ് സ്ഥിരീകരിച്ചുകഴിഞ്ഞു. നാല് മോട്ടോര്‍സൈക്കിളുകളാണ് ഇന്ത്യയ്ക്കായി യുഎം കരുതുന്നത്. 124 സിസി ശേഷിയുള്ള ബൈക്കാണ് ഈ നിരയില്‍ ഏറ്റവും ചെറിയത്. 200ഉം 250ഉം സിസി ശേഷിയുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ടായിരിക്കും. ലഭ്യമായ വിവരങ്ങള്‍ പ്രകാരം 250 സിസി എന്‍ജിനാണ് യുഎമ്മിന്റെ ഏറ്റവും ഉയര്‍ന്ന എന്‍ജിന്‍ കരുത്ത്.

100 സിസി ബൈക്കുകള്‍ അമേരിക്കയില്‍ നിന്ന്

ഇന്ത്യയിലേക്ക് ഘടകഭാഗങ്ങളെത്തിച്ച് അസംബ്ള്‍ ചെയ്യുകയാണ് യുഎം ചെയ്യുക. ഇതുവഴി വിലയില്‍ മത്സരക്ഷമത പുലര്‍ത്താന്‍ യുഎമ്മിന് കഴിയും. ഇന്ത്യയില്‍ നിന്ന് ഘടകഭാഗങ്ങള്‍ സോഴ്‌സ ചെയ്യുവാനും സാധ്യതയുണ്ട്. രാജിവ് മിശ്രയാണ് യുഎം ഇന്ത്യയുടെ ഡയറക്ടര്‍.

100 സിസി ബൈക്കുകള്‍ അമേരിക്കയില്‍ നിന്ന്

വില്‍പനാ-സര്‍വീസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി ഒരു ഇന്ത്യന്‍ പങ്കാളിയെ അന്വേഷിക്കുന്നുണ്ട് യുഎം ഇന്ത്യ.

റെനഗേഡ് സ്‌പോര്‍ട്

റെനഗേഡ് സ്‌പോര്‍ട്

  • 137.8സിസി (7000 ആര്‍പിഎമ്മില്‍ 10.97 കുതിരശക്തി; 5600 ആര്‍പിഎമ്മില്‍ 10.53 എന്‍എം ചക്രവീര്യം)
  • 180.4 സിസി (8600 ആര്‍പിഎമ്മില്‍ 16.7 കുതിരശക്തി; 8000 ആര്‍പിഎമ്മില്‍ 13.68 എന്‍എം ചക്രവീര്യം)
  • 196.4 സിസി (7500 ആര്‍പിഎമ്മില്‍ 15.22 കുതിരശക്തി, 6400 ആര്‍പിഎമ്മില്‍ 14.67 എന്‍എം ചക്രവീര്യം)

ഇവയില്‍ എതായിരിക്കും ഇന്ത്യയിലേക്കെത്തുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

റെനഗേഡ് ഡ്യൂട്ടി

റെനഗേഡ് ഡ്യൂട്ടി

  • 124 സിസി (8300 ആര്‍പിഎമ്മില്‍ 10.79 കുതിരശക്തി; 6500 ആര്‍പിഎമ്മില്‍ 9.15 എന്‍എം ചക്രവീര്യം)
  • 124 സിസി (7773 ആര്‍പിഎമ്മില്‍ 11.85 കുതിരശക്തി; 6657 ആര്‍പിഎമ്മില്‍ 9.81 എന്‍എം ചക്രവീര്യം)
  • 149 സിസി (7630 ആര്‍പിഎമ്മില്‍ 12.92 കുതിരശക്തി; 6360 ആര്‍പിഎമ്മില്‍ 11.32 എന്‍എം ചക്രവീര്യം)
റെനഗേഡ് ലിമിറ്റഡ്

റെനഗേഡ് ലിമിറ്റഡ്

ഒരു ക്ലാസിക് ക്രൂയിസറിന്റെ ശൈലിയില്‍ നിര്‍മിക്കപ്പെട്ടതാണ് ഈ പതിപ്പ്. 175 സിസി എന്‍ജിന്‍ ഘടിപ്പിച്ചും 196 സിസി എന്‍ജിന്‍ ഘടിപ്പിച്ചും ഈ വാഹനം വരുന്നു.

റെനഗേഡ് കൊമാന്‍ഡോ

റെനഗേഡ് കൊമാന്‍ഡോ

രണ്ടാം ലോകയുദ്ധകാലത്തെ ആര്‍മി മോട്ടോര്‍സൈക്കിളുകലുടെ ശൈലിയില്‍ നിര്‍മിക്കപ്പെട്ടതാണ് കൊമാന്‍ഡോ. 223 സിസി എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു വാഹനത്തില്‍. 18 കുതിരകളുടെ കരുത്തും 15.5 എന്‍എം ചക്രവീര്യവും വാഹനത്തിനുണ്ട്.

100 സിസി ബൈക്കുകള്‍ അമേരിക്കയില്‍ നിന്ന്

ജൂണ്‍-ജൂലൈ മാസങ്ങളില്‍ യുഎം ബൈക്കുകള്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചുതുടങ്ങും. വര്‍ഷാവസാനത്തില്‍ ലോഞ്ച് ചെയ്യുകയും അടുത്ത വര്‍ഷം ആദ്യത്തോടെ സജീവമാവുകയും ചെയ്യും. വിലകള്‍ 75,000 മുതല്‍ 150,000 വരെയായിരിക്കും.

English summary
UM Global has confirmed that they will be making their India entry this year during the festive season.
Story first published: Monday, February 24, 2014, 12:43 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark