യുഎം മോട്ടോര്‍സൈക്കിളുകള്‍ 2015 മധ്യത്തില്‍

By Santheep

അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ യുഎം ഇന്ത്യന്‍ വിപണിയില്‍ 2015 മധ്യത്തില്‍ വാഹനങ്ങള്‍ ലോഞ്ച് ചെയ്യും. ലോഹിയ ഓട്ടോ ഇന്‍ഡസ്ട്രീസുമായി ചേര്‍ന്നാണ് യുഎം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുക. യുഎംഎല്‍ എന്നാണ് ഈ സംയുക്ത സംരംഭത്തിനു പേര്.

300സിസി, 500സിസി ക്രൂയിസറുളുകളാണ് യുഎംഎല്‍ വിപണിയിലെത്തിക്കുക.

UM Motorcycles Confirm India Launch By Mid 2015

ഇന്ത്യയില്‍ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് 50 ഡീലര്‍ഷിപ്പുകള്‍ തുറക്കാനാണ് യുഎംഎല്‍ പദ്ധതിയിടുന്നത്.

ഇരു കമ്പനികളും ചേര്‍ന്ന് തുടക്കത്തില്‍ 120 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക. ലോഹിയ ഓട്ടോയുടെ ഉത്തരാഘണ്ഡിലെ കാശിപൂരില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റില്‍ അസംബ്ലിങ് ജോലികള്‍ നടക്കും. വര്‍ഷത്തില്‍ 1 ലക്ഷം മോട്ടോര്‍സൈക്കിളുകള്‍ വരെ ഉല്‍പാദിപ്പിക്കാന്‍ ഈ പ്ലാന്റിന് ശേഷിയുണ്ടെന്നറിയുന്നു.

തുടക്കത്തില്‍ യുഎം മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയിലേക്ക് ഘടകഭാഗങ്ങളെത്തിച്ച് അസംബ്ള്‍ ചെയ്യുവാനാണ് പദ്ധതി. ക്രമേണ ഇന്ത്യയില്‍ ഇവ ഉല്‍പാദിപ്പിച്ചു തുടങ്ങും.

Most Read Articles

Malayalam
English summary
UM motorcycles has now confirmed that they will be partnering with Lohia Auto Industries.
Story first published: Saturday, November 15, 2014, 15:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X