വെസ്പ സ്‌പോര്‍ട്‌സ് ഇന്ത്യയിലെത്തി

By Santheep

വെസ്പയില്‍ നിന്നുള്ള രണ്ടാമത്തെ സ്‌കൂട്ടര്‍ മോഡല്‍, വെസ്പ എസ്, വിപണിയില്‍ ലോഞ്ച് ചെയ്തു. മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചാണ് വെസ്പ എസ് ലോഞ്ച് ചെയ്തത്. പേരിലുള്ള 'എസ്' എന്ന വാക്കിനെ വലുത്താക്കിയാല്‍ 'സ്‌പോര്‍ട്‌സ്' എന്ന് അര്‍ത്ഥം വരും. ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം പ്രദര്‍ശനത്തിനുണ്ടായിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ നേരത്തെ തന്നെ എത്തിച്ചേര്‍ന്ന വെസ്പ എല്‍എക്‌സ്, വിഎക്‌സ് മോഡലുകളില്‍ നിന്ന് ചെറുതെങ്കിലും മൗലകമായ വ്യതിയാനങ്ങള്‍ വെസ്പ സ്‌പോര്‍ട്‌സിന്റെ ഡിസൈനില്‍ കാണാം.

വെസ്പ എല്‍എക്‌സില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിന്‍ തന്നെയാണ് വെസ്പ സ്‌പോര്‍ട്‌സിലും ഘടിപ്പിച്ചിട്ടുള്ളത്. 125 സിസ ശേഷിയുള്ള ഈ എന്‍ജിന്‍ 10.06 കുതിരശക്തി പുറത്തെടുക്കും. 10.59 എന്‍എം ആണ് ടോര്‍ക്ക്‌നില.

വെസ്പ സ്‌പോര്‍ട്‌സിലെ സിവിടി ട്രാന്‍സ്മിഷന്‍, ഹൈഡ്രോളിക് ഫ്രണ്ട് സസ്‌പെന്‍ഷന്‍ എന്നിവയും മുന്‍ വെസ്പകള്‍ക്കുള്ളതു തന്നെയാണ്.

ഡിസൈനില്‍ കാണുന്ന പ്രധാനപ്പെട്ട മാറ്റം ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പാണ്. റിയര്‍വ്യൂ മിററിനും ഇതേ ഡിസൈന്‍ തന്നെയാണുള്ളത്.

Vespa S Launched In India

മറ്റൊരു മാറ്റം സീറ്റിന്റെ ഡിസൈനിലാണ് കാണുക. വാഹനത്തിന്റെ ക്ലാസിക് സ്വഭാവം നിലനര്‍ത്താന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഡിസൈനും പഴയ ശൈലിയിലാക്കിയ്ട്ടുണ്ട്. അനലോഗ് സ്പീഡോ മീറ്റര്‍, വലിയ വാണിംഗ് ലൈറ്റുകള്‍, എന്നിവ ചേര്‍ത്തിരിക്കുന്നു.

വിലകള്‍ (എക്‌സ്‌ഷോറൂം)

  • ദില്ലി- 75,424
  • പൂനെ - 74,414
  • മുംബൈ - 76,495
Most Read Articles

Malayalam
English summary
Vespa S, the Italian scooter manufacturer's second model in India was launched today in an event held in Mumbai
Story first published: Wednesday, March 5, 2014, 16:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X