യമഹ ആല്‍ഫ 49,518 രൂപയ്ക്ക്

Posted By:

യമഹയുടെ 110 സിസി സ്‌കൂട്ടര്‍, ആല്‍ഫ ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്തു. ഇന്ത്യയില്‍ 110 സിസി സെഗ്മെന്റ് അടക്കിവാഴുന്ന ഹോണ്ട ആക്ടിവ സ്‌കൂട്ടറിനെയാണ് യമഹയുടെ വാഹനം ലക്ഷ്യമാക്കുന്നത്.

ഉയര്‍ന്ന ഗുണനിലവാരമുള്ള നഗരവാഹനെ എന്നാണ് ആല്‍ഫയെ യമഹ പരിചയപ്പെടുത്തുന്നത്. ഒരല്‍പം മെലിഞ്ഞ ശരീരമുള്ള ഈ വാഹനം നഗരത്തിരക്കുകളില്‍ ഏറെ സഹായകമായിരിക്കും. സീറ്റിലേക്കുള്ള ഉയരവും കുറവാണ്.

എന്‍ജിന്‍

എന്‍ജിന്‍

4 സ്‌ട്രോക്ക് 113സിസി എന്‍ജിനാണ് ആല്‍ഫയിലുള്ളത്. 7.1 പിഎസ് കരുത്ത് പകരുന്നു ഈ എന്‍ജിന്‍, 7500 ആര്‍പിഎമ്മില്‍. 5000 ആര്‍പിഎമ്മില്‍ 8.1 എന്‍എം ചക്രവീര്യവും വാഹനം പകരുന്നു.

യമഹ ആൽഫ സ്കൂട്ടർ ലോഞ്ച് ചെയ്തു

സീറ്റിനടിയില്‍ 21 ലിറ്റര്‍ സ്റ്റോറേജ് സൗകര്യം ആല്‍ഫയിലുണ്ട്. കമ്പനി അവകാശപ്പെടുന്നതു പ്രകാരം ലിറ്ററിന് 62 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്നു. ഇന്ധനടാങ്കിന്റെ ശേഷി 5.2 ലിറ്റര്‍.

അളവുതൂക്കങ്ങള്‍

അളവുതൂക്കങ്ങള്‍

  • 1795 മില്ലിമീറ്റര്‍ നീളം
  • 675 മില്ലിമീറ്റര്‍ വീതി
  • 1124 മില്ലിമീറ്റര്‍ ഉയരം
  • 775 മില്ലിമീറ്റര്‍ സീറ്റുയരം
  • 1270 മില്ലിമീറ്റര്‍ വീല്‍ബേസ്
  • 128 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ്
  • 104 കിലോഗ്രാം ഭാരം
നിറങ്ങള്‍

നിറങ്ങള്‍

ബ്ലാക്ക്, ഗ്രേ, വൈറ്റ്, റെഡ്, മജെന്ത നിറങ്ങളില്‍ ആല്‍ഫ വിപണിയില്‍ ലഭിക്കും.

വില

വില

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 49,510 രൂപയാണ് ആല്‍ഫയ്ക്ക് വില.

English summary
Yamaha Alpha is an Activa and Jupiter rival unlike the Ray which goes up against models such as the Dio.
Story first published: Wednesday, February 5, 2014, 18:39 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark