ബജാജ്, കെടിഎം, കാവസാക്കി ബുക്കിംഗ് ഫ്ളിപ്പ്കാർട്ടിലൂടെ

Written By:

ബാംഗ്ളൂരിൽ ബജാജ്, കെടിഎം, കാവസാക്കി മോട്ടോർബൈക്കുകൾ ഫ്ളിപ്പ്കാർട്ടിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഈ മൂന്ന് ബ്രാൻഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും മോഡലുകൾ വീട്ടിലിരുന്ന് ബുക്ക് ചെയ്യാനുള്ള ഒരവസരമാണ് ഫ്ളിപ്പ്കാർട്ട് ഒരുക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
മോട്ടോർബൈക്കുകൾ
  

ബജാജ് സിടി 100 മോഡൽ മുതൽ കാവസാക്കി എച്ച്2 മോട്ടോർസൈക്കളുകൾ വരെ ഫ്ളിപ്പ്കാര്‍ട്ടിലൂടെ ബുക്ക് ചെയ്യാം. ഇതിനായി ഉപഭോക്താക്കൾ 3,000 രൂപയുടെ ബുക്കിംഗ് തുക ഫ്ളിപ്പ്കാര്‍ട്ടിന് നൽകേണ്ടതുണ്ട്. നിങ്ങളുടെ ഓർഡർ ഫ്ളിപ്പ്കാര്‍ട്ട് അപ്രൂവ് ചെയ്തുകഴിഞ്ഞാൽ ഉടനടി അവർ ബുക്കിംഗ് സംബന്ധിച്ച വിവരങ്ങൾ ഡീലർമാരെ അറിയിക്കും. ശേഷം ഡീലർമാർ നിങ്ങളെ സമീപിക്കുന്നതായിരിക്കും. വേണമെങ്കിൽ ടെസ്റ്റ് ഡ്രൈവിനുള്ള അവസരവും ഒരുക്കി തരുന്നതാണ്.

പണമിടപാട്, രേഖകൾ, മറ്റ് ഫോർമാലിറ്റികൾ എന്നിവ ഡീലർമാർ ഏറ്റെടുക്കുന്നതായിരിക്കും. വാഹനത്തിന്റെ ലഭ്യതയ്ക്കനുസൃതമായിരിക്കും ഡെലിവറി നടത്തുക. എട്ട് ദിവസത്തിനുള്ളിൽ അടയ്ക്കാനുള്ള ബാക്കി തുകയും മറ്റ് രേഖകളും സമർപ്പിച്ചിരിക്കണം. അടുത്തിടെ ഫ്ളിപ്പ്കാർട്ട് ഫോർ വീലറുകളുടെ ബുക്കിംഗ് ആപ്പ് വഴി നടത്തയിരുന്നു, ഇപ്പോൾ ടു വീലർ ബുക്കിംഗും ആപ്പ് വഴി സാധ്യമാണ്.

കൂടുതല്‍... #വാഹന വാർത്ത #auto news
English summary
Bajaj, KTM & Kawasaki Available On Flipkart Only In Bangalore
Story first published: Monday, December 28, 2015, 14:52 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark