ഡാകാറില്‍ സിഎസ് സന്തോഷ് മുന്നേറുന്നു

By Santheep

ലോകത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച ക്രോസ് കണ്‍ട്രി റേസിങ്ങായ ഡകാര്‍ റാലിയില്‍ ഇന്ത്യയുടെ ആദ്യ സാന്നിധ്യമായ സിഎസ് സന്തോഷ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞദിവസം റാലിയുടെ മൂന്നാംഘട്ടം അവസാനിക്കുമ്പോള്‍ 51ാം സ്ഥാനത്താണ് സിഎസ് സന്തോഷ് ഫിനിഷ് ചെയ്തിരിക്കുന്നത്. ഡകാര്‍ പോലൊരു റാലിയില്‍ ഇതൊരു വന്‍നേട്ടം തന്നെയാണ്.

ജീവന്‍ പോലും പണയം വെച്ചുള്ള ഡകാര്‍ റേസിങ്ങില്‍ സിഎസ് സന്തോഷ് നടത്തുന്ന മുന്നേറ്റത്തെക്കുറിച്ചാണ് താഴെ ചര്‍ച്ച ചെയ്യുന്നത്.

ഡാകാറില്‍ സിഎസ് സന്തോഷ് മുന്നേറുന്നു

ചിത്രങ്ങളിലൂടെ നീങ്ങുക.

ഡാകാറില്‍ സിഎസ് സന്തോഷ് മുന്നേറുന്നു

റൈഡര്‍മാരെ സംബന്ധിച്ച് കടുത്ത അനിശ്ചിതത്വമാണ് ഡകാര്‍ റാലിയെ ത്രില്ലന്‍ അനുഭവമാക്കുന്നത്. ഒമ്പതിനായിരം കിലോമീറ്റര്‍ ദൂരമാണ് മറികടക്കുന്നത്. ഓരോ ഘട്ടങ്ങളിലും മറികടക്കേണ്ട ദൂരം നേരത്തെ നിശ്ചയിച്ചിരിക്കും. ഓരോ ദിവസവും ഓരോ റൈഡറും ഫിനിഷ് ചെയ്യുന്ന സമയം അവസാനം ഒരുമിച്ച് കണക്കാക്കിയാണ് വിജയിയെ തെരഞ്ഞെടുക്കുക.

ഡാകാറില്‍ സിഎസ് സന്തോഷ് മുന്നേറുന്നു

ആദ്യത്തെ ഇരുപത് സ്ഥാനങ്ങളില്‍ എത്തിച്ചേരാനാണ് തന്റെ ശ്രമമെന്ന് സിഎസ് സന്തോഷ് പറയുന്നു. ഓരോ സ്‌റ്റേജ് പിന്നിടുമ്പോഴും തന്‍രെ സ്ഥാനം മെച്ചപ്പെടുത്താന്‍ സന്തോഷിന് സാധിക്കുന്നുണ്ട്. മൂന്നാമത്തെ സ്‌റ്റേജിലെത്തുമ്പോള്‍ 53ാം സ്ഥാനത്താണ് സന്തോഷ് നില്‍ക്കുന്നത്.

ഡാകാറില്‍ സിഎസ് സന്തോഷ് മുന്നേറുന്നു

കെടിഎം മോട്ടോര്‍സൈക്കിളുമായാണ് സിഎസ് സന്തോഷ് റാലിയില്‍ പങ്കെടുക്കുന്നത്. റെഡ് ബുള്‍ സ്‌പോണ്‍സര്‍ഷിപ്പിലാണ് സന്തോഷ് ദക്ഷിണ അമേരിക്കയിലേക്ക് കയറിയിരിക്കുന്നത്. 31 വയസ്സാണ് ഇദ്ദേഹത്തിന്.

ഡാകാറില്‍ സിഎസ് സന്തോഷ് മുന്നേറുന്നു

ആദ്യസ്ഥാനത്ത് ഇപ്പോഴുള്ളത് ബറേഡ ബോര്‍ട്ട് എന്ന റൈഡറാണ്. ഇദ്ദേഹത്തിനു പിന്നാലെ ഗോണ്‍ക്ലേവ്‌സ് വരുന്നു. ഇരുവരുടെയും പക്കല്‍ ഹോണ്ട ബൈക്കുകളാണുള്ളത്. മൂന്നാാ റാങ്കില്‍ ഇപ്പോള്‍ നില്‍ക്കുന്ന വാക്‌നര്‍ കെടിഎം മോട്ടോര്‍സൈക്കിളിലാണ് ഡകാറിലിറങ്ങിയിരിക്കുന്നത്.

ഡാകാറില്‍ സിഎസ് സന്തോഷ് മുന്നേറുന്നു

മൂന്ന് സ്‌റ്റേജ് പിന്നിടാന്‍ സന്തോഷ് 12 മണിക്കൂര്‍ 21 മിനിട്ട് 10 സെക്കന്‍ഡ് എടുത്തിട്ടുണ്ട്. ഒന്നാം റാങ്കില്‍ നില്‍ക്കുന്ന റൈഡറെക്കാള്‍ രണ്ടര മണിക്കൂറോളം അധികം സമയം ഇദ്ദേഹമെടുത്തിട്ടുണ്ട്.

ഡാകാറില്‍ സിഎസ് സന്തോഷ് മുന്നേറുന്നു

മോട്ടോക്രോസ്സ്, സൂപ്പര്‍ക്രോസ് മത്സരങ്ങളിലാണ് തന്റെ കരിയറില്‍ സിഎസ് സന്തോഷ് പ്രത്യേകശ്രദ്ധ നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ ഇപ്പോഴും മോട്ടോക്രോസ് പോലുള്ള സ്‌പോര്‍ട്‌സ് ഇനങ്ങള്‍ കാര്യമായ വളര്‍ച്ച പ്രാപിച്ചിട്ടില്ല. നമ്മുടെ റോഡുകളില്‍ വകതിരിവില്ലാത്ത വീലിപ്പയ്യന്മാര്‍ ചെയ്തുകൂട്ടുന്ന വിക്രിയകള്‍ ഇത്തരം സ്‌പോര്‍ട്‌സ് ഇനങ്ങളോട് നെഗറ്റീവായ പൊതുബോധം വളര്‍ത്തിയിട്ടുണ്ട്. സന്തോഷ് സ്വപ്‌നം കാണുന്നത് മോട്ടോര്‍സ്‌പോര്‍ട്‌സിന് സ്വന്തം രാജ്യത്ത് ഒരു മികച്ച സ്ഥാനം കിട്ടുന്നതാണ്. 'ഇന്ത്യ എന്നാല്‍ ക്രിക്കറ്റ് മാത്രമല്ലെന്ന് ലോകമറിയണം!'

Most Read Articles

Malayalam
English summary
CS Santosh continues strong performance in Stage 3.
Story first published: Wednesday, January 7, 2015, 16:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X