ഡുകാട്ടി സ്‌ക്രാമ്പ്‌ലറിനു മാത്രമായി ഒരു ഷോറൂം!

Written By:

ഡുകാട്ടി സ്‌ക്രാമ്പ്‌ലര്‍ ഈയിടെ ഇന്ത്യന്‍ വിപണിയിലും ലോഞ്ച് ചെയ്യുകയുണ്ടായി. ക്ലാസിക് ഡിസൈന്‍ ശൈലിയെ ആധുനികതയുമായി അതിവിദഗ്ധമായി സമ്മേളിപ്പിച്ചിരിക്കുന്ന ഈ ബൈക്കിന് ഒരു കള്‍ട്ട് ആരാധകവൃന്ദം ലോകമെമ്പാടും ഉയര്‍ന്നു വന്നിട്ടുണ്ട്. മാതൃദേശമായ ഇറ്റലിയില്‍ ഈ മോഡലിന്റെ വില്‍പനയ്ക്കു മാത്രമായി ഒരു ഷോറൂം തയ്യാറാക്കിയിരിക്കുകയാണ് കമ്പനി.

സ്‌ക്രാമ്പ്‌ലര്‍ തനിച്ചൊരു മികച്ച ബ്രാന്‍ഡായി വളരുമെന്ന ഡുകാട്ടിയുടെ ആത്മവിശ്വാസമാണ് ഇവിടെ വെളിപ്പെടുന്നത്. സ്‌ക്രാമ്പ്‌ലറിന്റെ ആക്‌സസറികളും മറ്റനുബന്ധ ഉല്‍പന്നങ്ങളുമെല്ലാം ഈ പ്രത്യേക ഷോറൂമില്‍ വില്‍ക്കുന്നു.

ഡുക്കാട്ടി സ്ക്രാമ്പ്ലർ

803 സിസി ശേഷിയുള്ള എന്‍ജിനാണ് സ്‌ക്രാമ്പ്‌ലറില്‍ ചേര്‍ത്തിട്ടുള്ളത്. 75 കുതിരശക്തിയും 68 എന്‍എം ചക്രവീര്യവും പകരുന്നു ഈ എന്‍ജിന്‍.

എല്‍ഇഡി ലൈറ്റ് ഗൈഡ്, എല്‍ഇഡി റിയര്‍ ലൈറ്റ്, ഡിഫ്യൂഷന്‍ ലൈറ്റോടു കൂടിയ എല്‍ഇഡി റിയര്‍ ലൈറ്റ്, യുഎസ്ബി സോക്കറ്റോടു കൂടിയ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് തുടങ്ങിയ ഫീച്ചറുകള്‍ ഈ ബൈക്കിന്റെ പ്രത്യേകതയാണ്. എല്ലാ പതിപ്പുകളിലും എബിഎസ് സുരക്ഷാ സംവിധാനം ഉണ്ടായിരിക്കും.

വാഹനത്തിന്റെ റിട്രോ ഫീല്‍ വര്‍ധിപ്പിക്കുന്ന ഘടകമാണ് അലൂമിനിയത്തിന്റെ വ്യാപകമായ ഉപയോഗം. നേരത്തെ വിവരിച്ച വിവിധ സ്റ്റൈല്‍ ഓപ്ഷനുകളില്‍ നല്‍കിയിട്ടുള്ള വര്‍ണപദ്ധതികള്‍ പഴമയുടെ ഫീല്‍ നന്നായി കൊണ്ടു വരാന്‍ ശേഷിയുള്ളവയാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പാണ് ഇതോടൊപ്പം പറയേണ്ട മറ്റൊരു കാര്യം.

ഡുക്കാട്ടി സ്ക്രാമ്പ്ലർ 02
English summary
Ducati Inaugurates Scrambler Only Showroom In Italy.
Story first published: Wednesday, July 8, 2015, 9:33 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark