ഹാര്‍ലി ഡേവിസന്‍ ഫാറ്റ് ബോയിക്ക് 25 വയസ്സായി

Written By:

ഹാര്‍ലി ഡേവിസണ്‍ ഫാറ്റ് ബോയ് ഇന്ത്യയിലെത്തിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. ഈ ക്രൂയിസര്‍ പക്ഷേ ദീര്‍ഘകാലമായി ലോകവിപണിയില്‍ മികച്ച നിലയില്‍ വില്‍ക്കപ്പെടുന്നൊരു മോഡലാണ്. 25 വര്‍ഷമായി ഫാറ്റ് ബോയ് മോഡലിന്റെ ഉല്‍പാദനം തുടങ്ങിയിട്ട്.

ആര്‍നോള്‍ഡ് ഷ്വേസനഗര്‍ തന്റെ ടെര്‍മിനേറ്റര്‍ ജഡ്ജ്‌മെന്റ് ഡേ അടക്കമുള്ള പടങ്ങളില്‍ ഉപയോഗിച്ച് ഈ വാഹനത്തെ ലോകത്തിന്റെ പ്രിയപ്പെട്ടതാക്കി മാറ്റുകയുണ്ടായി. ഇനി വരാനിരിക്കുന്ന ടെര്‍മിനേറ്റര്‍ ജെനിസിസ്സിലും ഫാറ്റ് ബോയിലാണ് ആര്‍നോള്‍ഡ് വരുന്നത്.

ഹാർലി ഡേവിസൺ

ഫാറ്റ് ബോയ് മോഡലിന്റെ പിറന്നാള്‍ സമുചിതമായി ആഘോഷിക്കാന്‍ തന്നെയാണ് കമ്പനിയുടെ തീരുമാനം.

1690സിസി ശേഷിയുള്ള എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. 132 എന്‍എം ടോര്‍ക്ക് ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കുന്നു. ലിറ്ററിന് 13.99 കിലോമീറ്ററാണ് മൈലേജ്.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 15,08,500 രൂപയാണ് ഫാറ്റ് ബോയ് മോഡലിന് വില.

കൂടുതല്‍... #harley davidson
English summary
Harley Davidson Fat Boy Celebrates 25 Years Since Inception
Story first published: Saturday, July 4, 2015, 15:49 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark