ഹോണ്ടയുടെ ഭീമന്‍ സ്‌കൂട്ടര്‍ ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്നു

Written By:

ഇന്ന് നമ്മുടെ നിരത്തുകളില്‍ താരതമ്യേന പാവംപിടിച്ച ജീവികളാണ് സ്‌കൂട്ടറുകള്‍. വന്‍ കരുത്തുള്ള സ്‌കൂട്ടര്‍ മോഡലുകള്‍ വിദേശങ്ങളില്‍ പലയിടത്തും യുവാക്കള്‍ക്കിടയില്‍ ഹിറ്റാണ്. ഇന്ത്യയില്‍ ഇവയുടെ സാധ്യത എത്രത്തോളമെന്ന് കണ്ടറിയേണ്ടതായിട്ടാണുള്ളത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലെ ട്രെന്‍ഡ് പരിശോധിച്ചാല്‍ സ്‌കൂട്ടറുകളോട് യുവാക്കള്‍ വലിയ അടുപ്പം കാണിക്കുന്നതായി മനസ്സിലാക്കാന്‍ കഴിയും. ഇതെല്ലാം മുന്നില്‍കണ്ടുള്ള നീക്കമാണ് ഹോണ്ട ഇപ്പോള്‍ നടത്തുന്നത്.

കഴിഞ്ഞ ദില്ലി എക്‌സ്‌പോയില്‍ അവതരിപ്പിക്കപെട്ട പിസിഎക്‌സ് 150സിസി സ്‌കൂട്ടര്‍ ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ട്. നടപ്പുവര്‍ഷം തന്നെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പിസിഎക്‌സ് 150സിസി സ്‌കൂട്ടറിനെക്കുറിച്ചറിയാം ഇവിടെ.

ഹോണ്ടയുടെ ഭീമന്‍ സ്‌കൂട്ടര്‍ ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്നു

താളുകളിലൂടെ നീങ്ങുക.

ഹോണ്ടയുടെ ഭീമന്‍ സ്‌കൂട്ടര്‍ ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്നു

രാജ്യത്തിന്റെ നിരത്തുകളില്‍ ഇന്ന് കണ്ടുവരുന്ന സ്‌കൂട്ടറുകളെ അപേക്ഷിച്ച് നല്ല വലിപ്പക്കൂടുതലുണ്ട് ഹോണ്ട പിസിഎക്‌സ് 150സ്സ് സ്‌കൂട്ടറിന്. വലിപ്പത്തെ അപേക്ഷിച്ച് ഭാരം കുറെ കുറവാണെന്നു പറയണം. 130 കിലോഗ്രാമാണ് ഈ സ്‌കൂട്ടറിന്റെ ഭാരം. ഒരു സാധാരണ സ്‌കൂട്ടറിന് 100-110 കിലോഗ്രാം ഭാരം വരാറുണ്ട് എന്നോര്‍ക്കുക.

ഹോണ്ടയുടെ ഭീമന്‍ സ്‌കൂട്ടര്‍ ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്നു

153 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ 4 സ്‌ട്രോക്ക് എന്‍ജിനാണ് ഈ സ്‌കൂട്ടറിലുള്ളത്. 8,500 ആര്‍പിഎമ്മില്‍ 13.4 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ സ്‌കൂട്ടറിന് സാധിക്കും. 5000 ആര്‍പിഎമ്മില്‍ 14 എന്‍എം ആണ് ചക്രവീര്യം. 8 ലിറ്ററിന്റെ ഇന്ധനടാങ്കാണ് വാഹനത്തിലുള്ളത്. സ്ധാരണ സ്‌കൂട്ടറുകളില്‍ ശരാശരി 5 ലിറ്റര്‍ ഇന്ധനടാങ്കുകളാണ് ഉണ്ടാകാറുള്ളത്.

ഹോണ്ടയുടെ ഭീമന്‍ സ്‌കൂട്ടര്‍ ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്നു

വലിപ്പമേറിയ ഹെഡ്‌ലാമ്പുകളാണ് ഹോണ്ട പിസിഎക്‌സ് സ്‌കൂട്ടറിനുള്ളത്. താരതമ്യേന നീളം കൂടിയ സീറ്റുകളുള്ളതായി കാണാം വാഹനത്തിന്. ഡിസ്‌ക് ബ്രേക്ക്, ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെന്‍ഷന്‍ തുടങ്ങിയ സന്നാഹങ്ങളും വാഹനത്തിലുണ്ട്.

ഹോണ്ടയുടെ ഭീമന്‍ സ്‌കൂട്ടര്‍ ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്നു

ഇന്ത്യന്‍ വിപണിയില്‍ പിസിഎക്‌സ് 150 സ്‌കൂട്ടറിന് അടുത്തകാലത്തൊരു എതിരാളി ഉണ്ടാവുകയാണെങ്കില്‍ അത് ഹീറോയില്‍ നിന്നായിരിക്കും. ഹീറോ മോട്ടോകോര്‍പ്, സിര്‍ എന്ന പേരില്‍ ഒരു 150 സിസി സ്‌കൂട്ടര്‍ തയ്യാറാക്കി വരുന്നുണ്ട്. ഹോണ്ട പിസിഎക്‌സിന് 70,000ത്തിനു മുകളില്‍ വില പ്രതീക്ഷിക്കാം.

English summary
Honda PCX 150cc Scooter is Coming to India.
Story first published: Tuesday, January 20, 2015, 15:53 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark