ബൈക്കപകടങ്ങള്‍ക്ക് കാരണമാകുന്ന 10 തോന്നിവാസങ്ങള്‍

By Santheep

സുരക്ഷിതത്വം ഏറ്റവും കുറഞ്ഞ വാഹനം എന്ന് മോട്ടോര്‍സൈക്കിളിനെ വിളിക്കുന്നതില്‍ വലിയ തെറ്റുണ്ടെന്ന് തോന്നുന്നില്ല. കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവുമധികം പേര്‍ കൊല്ലപ്പെടുന്നത് ബൈക്കപകടങ്ങള്‍ മൂലമാണെന്നു കാണാം.

ആദ്യത്തെ ഗൗരവപ്പെട്ട ആക്‌സിഡണ്ട് സംഭവിക്കുന്നതു വരെ വലിയ വിഭാഗം ബൈക്ക് റൈഡര്‍മാരും ഏതാണ്ട് ഒരുപോലെ വകതിരിവില്ലാതെ പെരുമാറുന്നു. ഹെല്‍മെറ്റ് പോലുള്ള മിനിമം സുരക്ഷാ സംവിധാനങ്ങളോടു പോലും വലിയ പുച്ഛമായിരിക്കും. ഗ്ലോവ്‌സ്, റൈഡിങ് ഷൂസ്, ജായ്ക്കറ്റ് തുടങ്ങിയവ വെറും സ്‌റ്റൈലിനു വേണ്ടി ഉപയോഗിക്കുന്നതാണെന്ന് പലരും കരുതുന്നു!

ഇവിടെ ബൈക്ക് അപകടങ്ങള്‍ക്ക് കാരണമാകുന്ന 10 തോന്നിവാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.

ബൈക്കപകടങ്ങള്‍ക്ക് കാരണമാകുന്ന 10 തോന്നിവാസങ്ങള്‍

താളുകളിലൂടെ നീങ്ങുക.

തോന്നിയ പോലെ ലേന്‍ കട്ട് ചെയ്യല്‍

തോന്നിയ പോലെ ലേന്‍ കട്ട് ചെയ്യല്‍

ഇഡിയറ്റ് എന്ന വാക്കു പോലും മതിയാവുകയില്ല ഇവിടെ. നമ്മുടെ റോഡുകള്‍ നിറയെ ഇത്തരം ഉണ്ണാക്കന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നു കാണാം. സ്വന്തം വകതിരിവില്ലായ്മ കൊണ്ട് മറ്റുള്ളവരുടെ ജീവനെടുക്കുന്നു ഇവര്‍.

സംഗീതപ്രേമി

സംഗീതപ്രേമി

വെറും ജാഡയാണ് ഇതെന്ന് ആര്‍ക്കും മനസ്സിലാകും. വീട്ടിലിരിക്കുന്ന നേരത്ത് ആരെങ്കിലും പാട്ടിട്ടാല്‍ അയാളുടെ തല തല്ലിപ്പൊളിക്കുന്നവനാണ് ബൈക്കില്‍ കയറിയാല്‍ സംഗീത പ്രേമിയാകുന്നത്. മറ്റു ചിലര്‍ കാമുകിയോട് സംസാരിക്കാന്‍ പറ്റിയ സമയം ബൈക്കോടിക്കുമ്പോളാമെന്നും കരുതുന്നു.

കോര്‍ണര്‍

കോര്‍ണര്‍

നേരെ പായുന്ന ഹൈവേയിലെന്ന പോലെയാണ് ചിലര്‍ വളവില്‍ ബൈക്ക് തിരിച്ചെടുക്കുക. അപ്രതീക്ഷിതമായ പലതും സംഭവിക്കാനിടയുള്ള ഇത്തരം സ്ഥലങ്ങളില്‍ വേഗത കുറയ്ക്കാന്‍ ഇത്തരക്കാര്‍ തയ്യാറാവില്ല. പാണ്ടിലോറിക്കടിയിലേക്കുള്ള യാത്രയാകാമിത്!

വല്ലാതെ ചെരിയുന്നവര്‍

വല്ലാതെ ചെരിയുന്നവര്‍

മോട്ടോജിപി ട്രാക്കാണ് പലര്‍ക്കും പബ്ലിക് റോഡുകള്‍. കോര്‍ണറിങ് സ്റ്റബിലിറ്റിക്കായുള്ള യാതൊരു സുരക്ഷാ സംവിധാനവുമില്ലാത്ത 100സിസി ബൈക്ക് വെച്ചോണ്ടാണ് ഇവര്‍ ബൈക്കുകള്‍ ചെരിച്ചെടുക്കുക. ഫലം ഇറച്ചിയില്‍ മണ്ണാവുന്നതു തന്നെ!

ട്രാക്ഷന്‍ നഷ്ടപ്പെടല്‍

ട്രാക്ഷന്‍ നഷ്ടപ്പെടല്‍

മഴ പെയ്ത് നനഞ്ഞ പാതകള്‍, മണല്‍ നിറഞ്ഞ പാതകള്‍ തുടങ്ങിയ ഇടങ്ങളില്‍ വലിയ ശ്രദ്ധ ആവശ്യമാണ്. എന്നാല്‍, ചില റൈഡര്‍മാര്‍ക്ക് ഇതും ഹൈവേയാണ്. അപകടത്തിലേക്കുള്ള ഹൈവേ!

അമിതവേഗത

അമിതവേഗത

എല്ലാവര്‍ക്കും പരിചയമുള്ള ഒരു സംഗതി! എല്ലാ ദിവസവും നമ്മള്‍ ഇത്തരത്തില്‍ പെട്ട ഒരാളെയെങ്കിലും കാണുന്നു. ഇവര്‍ മറ്റുള്ളവരെ അപകടത്തിലാക്കുക എന്ന ഒറ്റ ലക്ഷ്യം മുന്നില്‍ക്കണ്ട് പുറത്തിറങ്ങുന്നതാണ്. ജാഗ്രതൈ!

നിര്‍ജലീകരണം

നിര്‍ജലീകരണം

ദീര്‍ഘയാത്രയ്ക്കിറങ്ങുമ്പോള്‍ കൂടെ വെള്ളം കരുതേണ്ടതിന്റെ ആവശ്യകത പലര്‍ക്കും അറിയില്ല. വഴിയിലുള്ള കടകളെ വിശ്വസിച്ചാണ് ഇവര്‍ പുറത്തിറങ്ങുന്നത്. ഇത് അബദ്ധമാണ്. വഴിയിലെ കടകളെ നോക്കിയല്ല ശരീരം പ്രതികരിക്കുന്നത് എന്നോര്‍ക്കുക! നിര്‍ജലീകരണം സംഭവിക്കുന്നതോടെ റോഡില്‍ നിങ്ങളുടെ ശ്രദ്ധ കുറയുന്നു. ഇത് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല.

സ്റ്റണ്ട്

സ്റ്റണ്ട്

തങ്ങള്‍ റോഡില്‍ നടത്തുന്ന സ്റ്റണ്ടുകള്‍ ആളുകളെ ത്രസിപ്പിക്കുന്നുണ്ടെന്നാണ് പലരുടെയും വിചാരം, ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇതൊരു നല്ല മാര്‍ഗമാണെന്നും ഇത്തരക്കാര്‍ കരുതുന്നു. കൗണ്‍സിലിങ് വഴി ഇത്തരക്കാരെ സമനില കൈവരിക്കാന്‍ സഹായിക്കേണ്ടതാണ്.

വെള്ളമടിച്ച് വണ്ടിയോടിക്കല്‍

വെള്ളമടിച്ച് വണ്ടിയോടിക്കല്‍

മദ്യപിച്ചാല്‍ തനിക്ക് വലിയ കണ്‍ട്രോളാണെന്ന് പറയുന്ന ഒരു സുഹൃത്ത് നിങ്ങള്‍ക്കുമുണ്ടായിരിക്കും. ഇത് വിവരക്കേട് കൊണ്ട് പറയുന്നതാണെന്ന് അയാളെ ബോധ്യപ്പെടുത്താന്‍ നമുക്ക് സാധിക്കാറില്ല. എന്തു ചെയ്യട്ടെ! ഇവരാണ് റോഡപകടങ്ങളില്‍ വലിയ സംഭാവന ചെയ്യുന്നവര്‍.

മെയിന്റനന്‍സ്

മെയിന്റനന്‍സ്

ബൈക്ക് വാങ്ങിയാല്‍ ഒരാഴ്ചത്തേക്ക് കുളിപ്പിക്കലും തഴുകലുമെല്ലാം കാണും. പിന്നീട് തിരിഞ്ഞു നോട്ടമില്ല. ഇങ്ങനെ വേണ്ടപോലെ പരിചരണം ലഭിക്കാത്ത വാഹനങ്ങള്‍ നിരത്തുകളില്‍ വലിയ അപകടകാരിയായി മാറാറുണ്ട്. വാഹനത്തിലെ ടെയ്ല്‍ ലാമ്പുകള്‍, എന്‍ജിന്‍ ഓയില്‍, കൂളന്റ്, ബ്രേക്കുകള്‍ തുടങ്ങിയവയില്‍ നിതാന്ത ശ്രദ്ധ ആവശ്യമാണ്.

Most Read Articles

Malayalam
English summary
How To Ride A Motorcycle, 10 Common Reasons For Accidents.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X