ഹസ്‌കി ബൈക്കുകളെ ഇന്ത്യയിലെത്തിക്കാന്‍ ബജാജ് ഒരുങ്ങുന്നു

By Santheep

ഓസ്ട്രിയന്‍ ബൈക്ക് നിര്‍മാതാവായ കെടിഎം ഒരു വന്‍വിജയമായി മാറിയിട്ടുണ്ട് ഇന്ത്യയില്‍. ഇത് കെടിഎം തന്നെ പ്രതീക്ഷിച്ച ഒന്നായിരുന്നില്ല. ഭാവിയില്‍ ഉണ്ടാകാനിടയുള്ള കൊയ്ത്തിന് നേരത്തെ തയ്യാറെടുക്കാം എന്നു കരുതി എത്തിയതായിരുന്നു. എന്നാല്‍, ഇന്ത്യയില്‍ അടുത്തകാലത്ത് വളര്‍ന്നു വന്നിട്ടുള്ള ഒരു പുതിയ ബൈക്കിങ് സംസ്‌കാരം കെടിഎമ്മിന് ഏറ്റവും വളക്കൂറുള്ള മറ്റ് ഇവിടെ തീര്‍ത്തു വെച്ചിരുന്നു.

കെടിഎമ്മിന്റെ ഉപ ബ്രാന്‍ഡായ ഹസ്‌ക്‌വേര്‍ണയെ ഇന്ത്യയിലെക്ക് കൊണ്ടുവരുമ്പോള്‍ കെടിഎം-ബജാജ് സഖ്യം ഏറെ ആത്മവിശ്വാസത്തിലാണ്. ഇന്ത്യയില്‍ ഈ പെര്‍ഫോമന്‍സ് ബൈക്കുകള്‍ക്ക് വലിയ സാധ്യത തന്നെയാണ് ഇരുവരും കാണുന്നത്.

കൂടുതല്‍ വിവരങ്ങള്‍ താഴെ താളുകളില്‍.

ഹസ്‌കി ബൈക്കുകളെ ഇന്ത്യയിലെത്തിക്കാന്‍ ബജാജ് ഒരുങ്ങുന്നു

വിദേശത്തുനിന്ന് ഹസ്‌ക്‌വേര്‍ണ ബൈക്കുകളുടെ ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയിലെ ബജാജ് പ്ലാന്റില്‍ വെച്ച് അസംബ്ള്‍ ചെയ്ത് പുറത്തിറക്കാനാണ് ബജാജും കെടിഎമ്മും ആലോചിക്കുന്നത്.

ഹസ്‌കി ബൈക്കുകളെ ഇന്ത്യയിലെത്തിക്കാന്‍ ബജാജ് ഒരുങ്ങുന്നു

ഇന്ത്യയില്‍ ഹസ്‌ക്‌വേര്‍ണയുടെ 401 വിറ്റാപിലിന്‍, 401 സ്വാര്‍റ്റ്പിലിന്‍ എന്നീ മോഡലുകളായിരിക്കും എത്തിക്കുക. ഇരു ബൈക്കുകളുടെയും ഡിസൈന്‍ ശൈലിയിലുള്ള ക്ലാസിക് റിട്രോ സൗന്ദര്യം ഇന്ത്യന്‍ ബൈക്കര്‍മാരെ ആകര്‍ഷിക്കും എന്നാണ് കരുതേണ്ടത്.

ഹസ്‌കി ബൈക്കുകളെ ഇന്ത്യയിലെത്തിക്കാന്‍ ബജാജ് ഒരുങ്ങുന്നു

2016 അവസാനത്തിലായിരിക്കും ഈ ബൈക്കുകളുടെ നിര്‍മാണം നടക്കുക. ഇപ്പോള്‍ ബജാജിന്റെ പള്‍സര്‍ ബൈക്കുകളുടെ 'ന്യൂജനറേഷന്‍വല്‍ക്കരണം' നടന്നുവരികയാണ്. ഇതിനിടയില്‍ ശ്രദ്ധ തിരിക്കുന്ന യാതൊന്നും ചെയ്യാതിരിക്കാന്‍ ബജാജ് ശ്രദ്ധിക്കും. പള്‍സര്‍ റെയ്ഞ്ച് വാഹനങ്ങളുടെ വിപണിപ്രവേശവും ആരവങ്ങളും ഒഴിഞ്ഞാല്‍ ഹസ്‌കി മോഡലുകള്‍ ഇന്ത്യയിലെത്തിത്തുടങ്ങും.

ഹസ്‌കി ബൈക്കുകളെ ഇന്ത്യയിലെത്തിക്കാന്‍ ബജാജ് ഒരുങ്ങുന്നു

വിറ്റ്പിലിന്‍, സ്വാര്‍റ്റ്പിലിന്‍ ബൈക്കുകള്‍ കഴിഞ്ഞ ഇഐസിഎംഎ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അവതരിപ്പിക്കപെട്ടിരുന്നു. ബ്ലാക്ക് ആരോ, വൈറ്റ് ആരോ എന്നിങ്ങനെയാണ് ഈ വാക്കുകള്‍ക്ക് അര്‍ഥം. തമോശരം, ശ്വേതശരം എന്നിങ്ങനെ സംസ്‌കൃതമലയാളത്തില്‍ വിവര്‍ത്തനം ചെയ്യാം Tongue out :p

ഹസ്‌കി ബൈക്കുകളെ ഇന്ത്യയിലെത്തിക്കാന്‍ ബജാജ് ഒരുങ്ങുന്നു

കെടിഎം ഡ്യൂക്ക് 390, ആര്‍സി 390 എന്നിവയുടെ ചാസിയും എന്‍ജിനുകളും ഈ ഹസ്‌കി ബൈക്കുകള്‍ ഉപയോഗിക്കും. ഹസ്‌കി ബൈക്കുകളുടെ സ്വഭാവത്തിന് ചേരുന്ന വിധത്തില്‍ എന്‍ജിനുകള്‍ ട്യൂണിങ് വ്യതിയാനത്തിന് വിധേയമായേക്കും.

ഹസ്‌കി ബൈക്കുകളെ ഇന്ത്യയിലെത്തിക്കാന്‍ ബജാജ് ഒരുങ്ങുന്നു

സൂപ്പര്‍മോട്ടോ, മോട്ടോക്രോസ്, എന്‍ഡ്യൂറോ ബൈക്കുകളിലാണ് ഹസ്‌കി ഏറെയും ഫോക്കസ് ചെയ്യുന്നത്. ഇന്ത്യയില്‍ ഹസ്‌ക്‌വെര്‍ണയുടെ 401 സീരീസ് ബൈക്കുകളാണ് എത്തുക. 650 സിസിക്കു മുകളില്‍ ലിറ്റര്‍ ക്ലാസ് വരെ പോകുന്ന മോഡലുകള്‍ ഹസ്‌കിയുടെ പക്കലുണ്ടെങ്കിലും ഇന്ത്യയില്‍ ഇവ ഇന്നത്തെ സാഹചര്യത്തില്‍ കാര്യമായി ഓടാന്‍ ഇടയില്ല.

Most Read Articles

Malayalam
English summary
Husqvarna Motorcycles To Be Built In India At KTM-Bajaj Facility.
Story first published: Monday, April 20, 2015, 12:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X