ഡാകാറില്‍ ഹെര്‍നിക് മരിച്ചത് നിര്‍ജലീകരണം മൂലം

Written By:

ഡാകാര്‍ റാലിയുടെ മൂന്നാംദിനത്തില്‍ പോളണ്ട് റൈഡറായ മൈക്കേല്‍ ഹെര്‍നിക് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. അമിതമായ ശരീരതാപവും അതെത്തുടര്‍ന്നുള്ള നിര്‍ജലീകരണവുമാണ് മരണകാരണമായി പറയുന്നത്. ശരീരതാപം കൂടിയതിന് സൂര്യാഘാതം കാരണമായിട്ടുണ്ടാകുമെന്നാണ് അനുമാനം.

ഹെര്‍നിക്കിനെ തെരഞ്ഞിറങ്ങിയ ആംബുലന്‍സ് ഹെലികോപ്റ്ററിലെ ഡോക്ടര്‍ അവിടെവെച്ചുതന്നെ മരണം സ്ഥിരീകരിച്ചിരുന്നു.

ആകെ 220 കിലോമീറ്റര്‍ മറികടക്കേണ്ടിയിരുന്ന മൂന്നാം സ്‌റ്റേജില്‍ ഇദ്ദേഹത്തിന് ലക്ഷ്യസ്ഥാനം പിടിക്കാനായില്ല. മൈക്കേലിന്റെ ബൈക്കില്‍ നിന്ന് സാറ്റലൈറ്റ് സിഗ്നലുകള്‍ ലഭിക്കാതായതോടെ സംഘാടകര്‍ തെരച്ചില്‍ നടത്തുകയായിരുന്നു. നിര്‍ദ്ദിഷ് പാതയില്‍നിന്ന് 300 മീറ്റര്‍ മാറിയാണ് ഇദ്ദേഹത്തിന്റെ ജീവനറ്റ ശരീരം കണ്ടെത്തിയത്.

39കാരനായ ഹെര്‍നിക്കിന് നിരവധി ക്രോസ് കണ്‍ട്രി മത്സരങ്ങളില്‍ പങ്കെടുത്ത അനുഭവസമ്പത്തുണ്ട്. ഡാകാറിലേക്ക് ഇദ്ദേഹം ഇതാദ്യമായാണ് എത്തുന്നത്.

Hyperthermia and Dehydration Caused the Death of Polish Dakar Rider Michal Hernik

അതെസമയം, വെള്ളമടക്കമുള്ള എല്ലാ സന്നാഹങ്ങളുമായി പുറപ്പെടുന്ന റൈഡര്‍ക്ക് നിര്‍ജലീകരണം സംഭവിക്കാന്‍ കാരണമായതെന്തെന്ന് ഇനിയും അറിയേണ്ടതായിട്ടുണ്ട്. 2015 അബൂദാബി ഡസര്‍ട്ട് ചാലഞ്ച്, 2013 മൊറോക്കോ റാലി തുടങ്ങിയ വിഖ്യാതമായ ക്രോസ് കണ്‍ട്രി റാലികള്‍ പങ്കെടുത്ത പരിചയസമ്പത്തുള്ളയാളാണ് ഹെര്‍നിക്. ഡാകാര്‍ റാലി ഇദ്ദേഹത്തിനൊരു വലിയ സ്വപ്‌നമായിരുന്നു. മരിക്കുമ്പോള്‍ 39 വയസ്സുണ്ടായിരുന്നു.

ചൂടുള്ള കാലത്തെ യാത്ര

ചുടൂള്ള കാലാവസ്ഥയില്‍ നീണ്ട യാത്രകള്‍ നടത്തുമ്പോള്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ശരീരത്തില്‍നിന്ന് വളരെപ്പെട്ടെന്ന് ജലം നഷ്ടമാകുമെന്നതിനാല്‍ വേണ്ടപോലെ വെള്ളം കൂടെ കരുതിയിരിക്കണം. സൂക്ഷമതലത്തില്‍, ഓരോരുത്തരുടെയും ശരീരത്തിന് ചൂടിനോട് വ്യത്യസ്തരീതിയിലുള്ള പ്രതികരണമാണുണ്ടാവുക.

യാത്രകളില്‍ ഒരു കാരണവശാലും വെള്ളമടിക്കരുത്. ശരീരത്തെ വലിയ തോതില്‍ നിര്‍ജലീകരിക്കാന്‍ മദ്യത്തിന് സാധിക്കും. ഇതിനെതിരെ വേണ്ടവിധത്തില്‍ പ്രതികരിക്കാനുള്ള ശേഷിയും നമുക്ക് നഷ്ടപ്പെട്ടിരിക്കും.

English summary
Hyperthermia and Dehydration Caused the Death of Polish Dakar Rider Michal Hernik.
Story first published: Monday, January 12, 2015, 15:58 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark