ഡാകാറില്‍ ജോന്‍ ബറെഡ മുന്നേറ്റം തുടരുന്നു

Written By:

ഡാകാര്‍ റാലിയുടെ ഏഴാംദിനമാണിന്ന്. കഴിഞ്ഞ ആറ് സ്‌റ്റേജുകളിലും നടത്തിയ പ്രകടനം വിലയിരുത്തുമ്പോള്‍ റാങ്കിങ്ങില്‍ ഒന്നാമത് നില്‍ക്കുന്നത് ജോന്‍ ബറെഡ ബോര്‍ട്ട് ആണ്. സ്‌പെയിനില്‍ നിന്നുള്ള ഈ താരമാണ് തുടക്കം മുതലേ ആധിപത്യം നിലനിര്‍ത്തുന്നത്. ഹോണ്ട ബൈക്കാണ് ഇദ്ദേഹം ഓടിക്കുന്നത്. രണ്ടാം സ്ഥാനത്ത് കെടിഎം ബൈക്കിലേറിയ സ്‌പെയിന്‍കാരന്‍ മാര്‍ക് കോമയാണുള്ളത്. ഇന്ത്യയില്‍ നിന്ന് ഡാകാറിപലെത്തിയ സിഎസ് സന്തോഷ് അമ്പത്തിരണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുന്നു. ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം നടന്നത് രണ്ടാം സ്റ്റേജിലായിരുന്നു. അന്ന് 49ാം സ്ഥാനത്ത് എത്തിയിരുന്നു സന്തോഷ്.

കൂടുതല്‍ വിശദമായി താഴെ വായിക്കാം.

ഡാകാറില്‍ ജോന്‍ ബറെഡ മുന്നേറ്റം തുടരുന്നു

ചിത്രങ്ങളിലൂടെ നീങ്ങുക.

ഡാകാറില്‍ ജോന്‍ ബറെഡ മുന്നേറ്റം തുടരുന്നു

ഡാകാറില്‍ മികച്ച പരിചയസമ്പത്തുള്ളയാളാണ് ജോന്‍ ബറെഡ. 2014ല്‍ വിജയിക്കാന്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന താരമാണിദ്ദേഹം. എന്നാല്‍, റൈഡിനിടയില്‍ ഇന്ധനം ലിഭിക്കാതെ നാല്‍പഞ്ച് മിനിറ്റ് നഷ്ടപ്പെട്ടതോടെ പിന്നാക്കം പോകുകയായിരുന്നു. അഞ്ചാം സ്‌റ്റേജിലാണ് ഈ പ്രശ്‌നം സംഭവിച്ചത്. ഇത്തവണ അത്തരമൊരു പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ കരുതലുകളോടെയാണ് ഇദ്ദേഹം മുന്നേറുന്നത്.

ഡാകാറില്‍ ജോന്‍ ബറെഡ മുന്നേറ്റം തുടരുന്നു

2014ലെ എഫ്‌ഐഎം വേള്‍ഡ് റാലി റെയ്ഡ് ചാമ്പ്യന്‍ഷിപ്പില്‍ പത്ത് സ്റ്റേജുകളില്‍ വിജയിയാകുകയും മൊത്തത്തില്‍ രണ്ടാംസ്ഥാനം നേടുകയും ചെയ്ത കക്ഷിയാണിദ്ദേഹം. ഈ വിജയങ്ങള്‍ ജോന്‍ ബറെഡയില്‍ അസാധ്യമായ ആത്മവിശ്വാസം നിറച്ചിട്ടുമുണ്ട്.

ഡാകാറില്‍ ജോന്‍ ബറെഡ മുന്നേറ്റം തുടരുന്നു

രണ്ടാംസ്ഥാനക്കാരനായ മാര്‍ക് കോമയുമായി ആകെ 12.27 മിനിറ്റ് മുന്നിട്ടുനില്‍ക്കുകയാണ് ഏഴാംസ്‌റ്റേജ് പിന്നിട്ടപ്പോള്‍ ബറെഡ. മാര്‍ക്കിന്റെ പിന്നാലെയുള്ള പോര്‍ചുഗീസുകാരന്‍ ഗോണ്‍സാല്‍വസ് 17.12 മിനിറ്റിന്റെ വ്യത്യാസമാണ് പുലര്‍ത്തുന്നത്. ഇദ്ദേഹം ഹോണ്ട ബൈക്ക് ഓടിക്കുന്നു.

ഡാകാറില്‍ ജോന്‍ ബറെഡ മുന്നേറ്റം തുടരുന്നു

മാര്‍ക്ക് കോമ ഡാകാറില്‍ പങ്കെടുക്കാനെത്തുന്നത് പന്ത്രണ്ടാംതവണയാണ്. 1976ല്‍ ജനിച്ച മാര്‍ക് കോമ കഴിഞ്ഞവര്‍ഷത്തെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ നിരവധി സ്റ്റേജുകളില്‍ വിജയിയായിട്ടുണ്ട്. 2006, 2009, 2011, 2014 എന്നീ വര്‍ഷങ്ങളില്‍ മാര്‍ക് കോമ ഡാകാര്‍ റാലി വിജയിച്ചിട്ടുണ്ട്. മൂന്നുതവണയും കെടിഎം ബൈക്കായിരുന്നു കൂട്ട്.

ഡാകാറില്‍ ജോന്‍ ബറെഡ മുന്നേറ്റം തുടരുന്നു

2011ലാണ് ബറെഡ ബോര്‍ട്ടിന്റെ ഡാകാര്‍ പ്രവേശം നടക്കുന്നത്. ഇദ്ദേഹത്തിനിപ്പോള്‍ 31 വയസ്സാണ്. ആദ്യവര്‍ഷത്തില്‍ എപ്രിലിയ ബൈക്കിലെത്തിയ മാര്‍ക്ക് കോമയ്ക്ക് പരുക്കേറ്റ് പുറത്തുപോകേണ്ടി വന്നു. രണ്ടാംസ്‌റ്റേജ് പിന്നിട്ടിരുന്നില്ല ഇദ്ദേഹം.

English summary
Joan Barreda Bort Keeps on Top of Dakar Stage Rankings.
Story first published: Saturday, January 10, 2015, 15:44 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark