ഇന്ത്യയിലെ ആദ്യത്തെ കാവസാക്കി സൂപ്പര്‍സ്‌പോര്‍ട്‌: നിഞ്‌ജ സെഡ്‌എക്‌സ്‌ 6ആര്‍

Written By:

ഈയിടെയാണ്‌ കാവസാക്കി നിഞ്‌ജ എച്ച്‌2 എന്ന കൊടുംകരുത്തുള്ള എന്‍ജിന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചേര്‍ന്നത്‌. രാജ്യത്തെ മോട്ടോര്‍സൈക്കിള്‍ പ്രണയികള്‍ ഈ വാഹനത്തിന്‌ ഒരു വന്‍ വരവേല്‍പു തന്നെ നല്‍കുകയുണ്ടായി. ഇന്ത്യ കൂടുതല്‍ കരുത്തേറിയ വാഹനങ്ങളെ സ്വീകരിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞതായി കാവസാക്കിക്ക്‌ കൂടുതല്‍ ബോധ്യ വന്നിരിക്കുകയാണ്‌.

ഇക്കാരണത്താലാവണം, നിഞ്‌ജ സെഡ്‌എക്‌സ്‌-6ആര്‍ എന്ന സൂപ്പര്‍സ്‌പോര്‍ട്‌ മെഷീന്‍ ഇന്ത്യയിലെത്തിക്കാന്‍ കാവസാക്കി തീരുമാനമെടുത്തത്‌.

ഇന്ത്യയില്‍ കാവസാക്കി അവതരിപ്പിക്കുന്ന ആദ്യത്തെ സൂപ്പര്‍സ്‌പോര്‍ട്‌ ബൈക്കായിരിക്കും ഇത്‌. 636സിസി ശേഷിയുള്ള എന്‍ജിനാണ്‌ ഈ ബൈക്കിലുള്ളത്‌. 130 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഇവന്‍. 70.63 എന്‍എം ആണ്‌ ചക്രവീര്യം.

6 സ്‌പീഡ്‌ ഗിയര്‍ബോക്‌സാണ്‌ എന്‍ജിനോടു ചേര്‍ത്തിരിക്കുന്നത്‌. ലിക്വിഡ്‌ കൂള്‍ഡ്‌ എന്‍ജിനാണിത്‌.

പൂര്‍ണമായും വിദേശത്ത്‌ നിര്‍മിച്ച്‌ ഇന്ത്യയിലെത്തിക്കുവാനാണ്‌ സാധ്യതയുള്ളത്‌. കൂടുതല്‍ എണ്ണം വില്‍ക്കാന്‍ സാധിക്കുന്ന അവസ്ഥയില്‍ മാത്രമേ ഇന്ത്യയില്‍ അസംബ്ലിങ്‌ തുടങ്ങാന്‍ കാവസാക്കിക്ക്‌ സാധിക്കൂ. റേസിങ്‌ ബൈക്കുകളില്‍ ഉപയോഗിക്കുന്ന സാങ്കേതികതയില്‍ വരുന്ന ഈ ബൈക്കിനെ ഇന്ത്യന്‍ ബൈക്ക്‌ പ്രേമികള്‍ ആരവത്തോടെ വരവേല്‍ക്കുമെന്നു തന്നെയാണ്‌ പ്രതീക്ഷ.

ട്രയംഫ്‌ ഡേടോണ 675, ഡിഎസ്‌കെ ബെനെല്ലി ടിഎന്‍ടി 650എഫ്‌, ഹോണ്ട സിബിആര്‍ 650 എഫ്‌ എന്നീ വാഹനങ്ങളാണ്‌ എതിരാളികളായി വരുന്നത്‌.

കൂടുതല്‍... #കാവസാക്കി
Story first published: Friday, April 24, 2015, 16:29 [IST]
Please Wait while comments are loading...

Latest Photos