കാവസാക്കി വേഴ്‌സിസ് 650 ഇന്ത്യയിലേക്ക് 2015ല്‍

Written By:

കാവസാക്കി വേഴ്‌സിസ്1000 മോഡല്‍ ഈയിടെയാണ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തത്. പൂനെ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 14 ലക്ഷത്തിന്റെ ചുറ്റുപാടില്‍ വിലയുള്ള ഈ ബൈക്കിനു പിന്നാലെ വേഴ്‌സിസ് 650 മോഡല്‍ ഇന്ത്യയിലെത്തിക്കാന്‍ കാവസാക്കി ആലോചിക്കുന്നു.

2015 അവസാനത്തോടെ ഈ ബൈക്ക് ഇന്ത്യയിലെത്തുമെന്നാണ് ലഭ്യമായ വിവരങ്ങള്‍ പറയുന്നത്.

കാവസാക്കി വേഴ്സിസ് 650

649സിസി ശേഷിയുള്ള എന്‍ജിനാണ് വേഴ്‌സിസ് 650 മോഡസലിലുള്ളത്. ഈ പാരലല്‍ ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 71.08 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 64 എന്‍എം ആണ് ടോര്‍ക്ക്. ഒരു 6 സ്പീഡ് ഗിയര്‍ബോക്‌സ് വാഹനത്തോടു ചോര്‍ത്തിരിക്കുന്നു.

കാവസാക്കി വേഴ്സിസ് 650 - 01

ഇന്ത്യയിലെ അഡ്വഞ്ചര്‍ ബൈക്ക് സെഗ്മെന്റില്‍ വലിയ സാധ്യതകള്‍ ഈ ബൈക്കിനുണ്ടെന്നാണ് കാവസാക്കി കരുതുന്നത്. നിഞ്ച 650യില്‍ ഘടിപ്പിച്ചിട്ടുള്ള അതേ എന്‍ജിനാണ് ഈ ബൈക്കിലുമുള്ളത്. 5.5 ലക്ഷത്തിന്റെ പരിധിയില്‍ ഈ ബൈക്കിന് വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാവസാക്കി വേഴ്സിസ് 650 - 02
കൂടുതല്‍... #കാവസാക്കി #kawasaki
English summary
Kawasaki Versys 650 Most Probable India Launch By 2015 End.
Story first published: Monday, June 29, 2015, 13:12 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark