മഹീന്ദ്ര മോജോ വെബ്സൈറ്റ് തുറന്നു

Written By:

മഹീന്ദ്രയുടെ മോജോ മോട്ടോർസൈക്കിളിനായുള്ള വെബ്സൈറ്റ് തുറന്നു. നടപ്പ് മാസത്തിൽ തന്നെ വിപണി പിടിക്കാനുള്ള ബൈക്കാണ് മോജോ. ഏറെക്കാലമായി മഹീന്ദ്രയിൽ നിന്നുള്ള ഈ പെർഫോമൻസ് ബൈക്കിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇന്ത്യാക്കാർ തുടങ്ങിയിട്ട്.

നിലവിൽ നാല് നഗരങ്ങളിൽ മോജോ ടെസ്റ്റ് റൈഡ് ചെയ്യാനുള്ള അവസരം നൽകുന്നുണ്ട്. മുംബൈ, ദില്ലി, പൂനെ, ബംഗളുരു എന്നീ നഗരങ്ങളിലാണിത്.

300സിസി ശേഷിയുള്ള ഒരു സിംഗിൾ സിലിണ്ടർ എൻജിനാണ് മോജോയിൽ ഘടിപ്പിച്ചിരിക്കുന്നത്. 27 പിഎസ് ആണ് ഈ എൻജിന്റെ കരുത്ത്. 20 ലിറ്ററിന്റെ ഇന്ധന ടാങ്കാണ് വാഹനത്തിലുള്ളത്.

മഹീന്ദ്ര മോജോ

ലിറ്ററിന് 25 കിലോമീറ്ററിനു മുകളിൽ മൈലേജ് നൽകാൻ മോജോയ്ക്ക് സാധിക്കും. കൃത്യമായ വിവരങ്ങൾ ഇനിയും പുറത്തുവരേണ്ടതായിട്ടാണുള്ളത്.‌

ഡ്യുവൽ ഡിസ്ക്കുകൾ, പിന്നിൽ മോണോ ഷോക്ക്, ഡേടൈം റണ്ണിങ് ലൈറ്റുകൾ തുടങ്ങിയ നിരവധി സന്നാഹങ്ങളോടെയാണ് മോജോ വിപണി പിടിക്കുക.

English summary
Mahindra Introduce Mojo Website and New Slogan.
Story first published: Tuesday, October 6, 2015, 18:01 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark