മോജോ അടുത്തമാസം വിപണി പിടിക്കുമെന്ന്!

Posted By:

മഹീന്ദ്ര മോജോ മോട്ടോർസൈക്കിളിന്റെ വരവ് കാത്തിരുന്ന് പലരും മുഷിഞ്ഞു. ഒരു പുതിയ സെഗ്മെന്റിലേക്കുള്ള മഹീന്ദ്രയുടെ പ്രവേശമാണ് മോജോയുടെ വരവോടെ സംഭവിക്കുക. വളരെയേറെ ശ്രദ്ധിച്ചാണ് മഹീന്ദ്ര ഓരോ ചുവടും വെക്കുന്നതെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. പരാജയപ്പെടുക എന്നത് അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്.

പുതിയ വാർത്തകൾ പറയുന്നത് മോജോയുടെ ലോഞ്ച് സെപ്തംബറിൽ, അതായത് അടുത്തമാസം തന്നെ നടക്കുമെന്നാണ്! ദീപാവലിക്കാലത്ത് ഉയരുന്ന വിൽപനയെക്കൂടി മുതലെടുക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കൂടുതൽ വായിക്കാം താഴെ.

To Follow DriveSpark On Facebook, Click The Like Button
മോജോ അടുത്തമാസം വിപണി പിടിക്കുമെന്ന്!

ഡിസൈനിൽ നിരവധി പരീക്ഷണങ്ങളും പുതുക്കിപ്പണിയലുകളും നടത്തിയിട്ടുണ്ട് മോജോയിൽ ഇതിനകം. ആരാധകരുടെയും മാധ്യമങ്ങളുടെയുമെല്ലാം വിമർശനങ്ങളെ ഗൗരവത്തോടെ കണക്കിലെടുത്തിട്ടുണ്ട് മഹീന്ദ്ര.

മോജോ അടുത്തമാസം വിപണി പിടിക്കുമെന്ന്!

മോജോ ഒരു ടൂറിങ് ബൈക്ക് ആയിരിക്കുമെന്നാണ് ഊഹിക്കേണ്ടത്. സമാന ശേഷിയുള്ള എൻജിനുകൾ ചേർത്തിട്ടുള്ള കെടിഎം തുടങ്ങിയ ബൈക്കുകളെപ്പോലെ അത്രകണ്ട് ക്വിക്കല്ല മോജോയെന്ന് വാഹനം ടെസ്റ്റ് ചെയ്യുന്നത് കണ്ടിട്ടുള്ളവർ പലരും സൂചിപ്പിക്കുന്നുണ്ട്. കൂടാതെ ഡിസൈൻ സവിശേഷതകളും ഇതൊരു പെർപോമൻസ് ബൈക്കല്ലെന്ന് വിളിച്ചുപറയുന്നുണ്ട്.

മോജോ അടുത്തമാസം വിപണി പിടിക്കുമെന്ന്!

292സിസി ശേഷിയുള്ള സിംഗിൾ സിലിണ്ടർ എൻജിനാണ് ഈ ബൈക്കിലുള്ളത്. വാഹനത്തിന്റെ പരമാവധി കരുത്ത് 25.8 കുതിരശക്തിയാണ്.

മോജോ അടുത്തമാസം വിപണി പിടിക്കുമെന്ന്!

മഹീന്ദ്രയുടെ ഈ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്ക് 2014 ഓട്ടോ എക്‌സ്‌പോയിലാണ് അവതരിപ്പിക്കപ്പെട്ടത്. വന്‍തോതിലുള്ള ഗവേഷണപരിശ്രമൾക്കു ശേഷമാണ് മോജോ നിർമിക്കപ്പെട്ടത്.

മോജോ അടുത്തമാസം വിപണി പിടിക്കുമെന്ന്!

മോട്ടോജിപിയില്‍ പങ്കെടുത്തതില്‍ നിന്നുള്ള മഹീന്ദ്രയുടെ സാങ്കേതികപരിചയം മോജോയുടെ നിര്‍മാണത്തിന് മഹീന്ദ്രയെ ഏറെ സഹായിച്ചിട്ടുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ ഡിസൈന്‍ ചെയ്ത് നിര്‍മിച്ചിട്ടുള്ളതാണ് മോജോ.

മോജോ അടുത്തമാസം വിപണി പിടിക്കുമെന്ന്!

സ്‌പോര്‍ട്‌സ് ലിവറിയിലുള്ള മഹീന്ദ്ര മോജോ മോഡലുകള്‍ വില്‍പനയ്ക്ക് വരുമെന്നാണ് കേള്‍ക്കുന്നത്.

English summary
Mahindra Mojo coming this September.
Story first published: Wednesday, August 26, 2015, 17:15 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark