എംവി അഗുസ്റ്റ എ4 ആര്‍സി വെറും 250 എണ്ണം മാത്രം
ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ എംവി അഗുസ്റ്റയില്‍ നിന്ന് ഒരു കിടിലന്‍ ബൈക്ക് വിപണിയിലെത്തി. എഫ്4 ആര്‍സി എന്നാണ് ഈ സൂപ്പര്‍ബൈക്കിന് പേര്. ഇതൊരു പരിമിത പതിപ്പാണ്.
കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

താളുകളിലൂടെ നീങ്ങുക.

എംവി അഗുസ്റ്റ എഫ്4 ആര്‍സി എന്നാണ് ഈ പുതിയ സൂപ്പര്‍ബൈക്കിന് പേര്. ആര്‍സി എന്നതിന് റിപാര്‍ടോ കോഴ്‌സ് നിര്‍വചനം. അര്‍ഥം, റേസിങ് ഡിപാര്‍ട്‌മെന്റ്. ഈ ബൈക്കിന്റെ 250 പതിപ്പുകള്‍ മാത്രമാണ് വിപണിയിലെത്തുക.

എഫ്4 ആര്‍സിയുടെ വില 39,000 യൂറോയാണ്. ഇന്ത്യന്‍ നിലവാരത്തിലേക്കു മാറ്റിയാല്‍ 24,83,000 രൂപ.

998സിസി ശേഷിയുള്ള ഒരു ലിക്വിഡ്-ഓയില്‍ കൂള്‍ഡ് ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 212 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ വാഹനം. ചക്രവീര്യം: 115 എന്‍എം.

ഇന്ത്യന്‍ നിരത്തുകളില്‍ ഈ വാഹനം എത്തിച്ചേരില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.


Click it and Unblock the Notifications








