എംവി അഗുസ്റ്റയുടെ ആദ്യ ബൈക്ക് നവംബറിൽ എത്തും

ഇന്ത്യൻ വിപണിയിലേക്കുള്ള ഈ ഇറ്റാലിയൻ ബൈക്ക് നിർമാതാവിന്റെ വരവ് ഏറെനാളായി പ്രതീക്ഷിക്കപ്പെടുന്നതാണ്. തങ്ങളുടെ എല്ലാ മോഡലുകൾക്കും ഇന്ത്യയിൽ സാധ്യതയുണ്ടെന്നാണ് അഗുസ്റ്റ കരുതുന്നത്. എന്തായാലും, അഗുസ്റ്റയുടെ വരവ് ഈ വർഷം തന്നെ സംഭവിക്കുമെന്നുറപ്പായി.‌

ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും ഡീലർഷിപ്പുകൾ തുറക്കാനാണ് അഗുസ്റ്റ ഉദ്ദേശിക്കുന്നത്. തുടക്കത്തിൽ ദില്ലി, ബങ്കളുരു, മുംബൈ എന്നീ നഗരങ്ങളിലായിരിക്കും അഗുസ്റ്റ ഷോറൂമുകൾ സ്ഥാപിക്കപ്പെടുക.

സ്ട്രാഡേൽ, ബ്ലൂട്ടേൽ, റൈവേൽ, ടൂറിസ്മോ വെലോസ്, എഫ്3, എഫ്4 എന്നിങ്ങനെ നിരവധി ബൈക്ക് മോഡലുകൾ അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്നുണ്ട്. ഇവയിൽ ഏതെല്ലാമാണ് ഇന്ത്യയിലെത്തുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

സൂപ്പർബൈക്കുകളുടെ വിപണി വൻതോതിലുള്ള വളർച്ചയാണ് കൈവരിച്ചിരിക്കുന്നത് ഇന്ത്യയിൽ. നിലവിൽ ഡുകാട്ടി, ട്രയംഫ്, ബെനെല്ലി, ഹാർലി ഡേവിസൺ, ഇന്ത്യൻ മോട്ടോർസൈക്കിൾസ് തുടങ്ങിയ വിദേശ കമ്പനികൾ ഇന്ത്യയിൽ സജീവസാന്നിധ്യമായിട്ടുണ്ട്.

1945 മുതൽ മേട്ടോർസൈക്കിൾ‌ വിപണിയിൽ സാന്നിധ്യമാണ് ഈ ഇറ്റാലിയൻ കമ്പനി.

Most Read Articles

Malayalam
കൂടുതല്‍... #എംവി അഗസ്റ്റ #mv agusta
English summary
MV Agusta To Launch Their First Motorcycle In India By November.
Story first published: Thursday, August 20, 2015, 6:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X