ഇന്ത്യയിലേക്ക് മൂന്ന് അഗുസ്റ്റ ലിറ്റർ ക്ലാസ് ബൈക്കുകൾ

By Santheep

ലിറ്റർ ക്ലാസ് ബൈക്കുകൾക്ക് ഇന്ത്യൻ വിപണിയിൽ ഡിമാൻഡ് വർധിച്ചു വരുന്നുണ്ട്. ഈയടുത്തകാലത്ത് രാജ്യത്തെത്തിയ ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാവായ എംവി അഗൂസ്റ്റ തങ്ങളുടെ മോഡലുകൾ ലോഞ്ച് ചെയ്യുന്നതിൽ യാതൊരു പിശുക്കും കാണിക്കുന്നില്ല. ഇത് വിപണിയിലെ ഭാവിസാധ്യതകളിലേക്കാണ് സൂചന നൽകുന്നത്.

മൂന്ന് ലിറ്റർ ക്ലാസ് ബൈക്കുകളാണ് എംവി അഗുസ്റ്റ പുറത്തിറക്കാനൊരുങ്ങുന്നത്. ഇവ 2016ൽ തന്നെ വിപണിയിലെത്തുമെന്നാണ് അറിയുന്നത്.

അഗുസ്റ്റ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഏതെല്ലാം മോഡലുകളാണ് ഇന്ത്യയിലെത്തിക്കുക എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ തയ്യാറായിട്ടില്ല.

ഊഹിക്കപ്പെടുന്നതുപ്രകാരം ഇക്കൂട്ടത്തിൽ പുതിയ എഫ്4 സൂപ്പർബൈക്കുണ്ടായിരിക്കും. മറ്റ് രണ്ടെണ്ണം ഏതെന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല. ഒരു നേക്കഡ് ബൈക്കായിരിക്കും ഇവയിലൊന്ന് ഏന്ന് കേൾക്കുന്നുണ്ട്. മറ്റൊരു അഡ്വഞ്ചർ ബൈക്കു കൂടി എത്തിയേക്കുമെന്നും ഊഹങ്ങളുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #mv agusta #auto news
English summary
MV Agusta To Launch Three Litre-Class Bikes In 2016.
Story first published: Thursday, July 23, 2015, 16:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X