എംവി അഗുസ്റ്റ കൈനറ്റിക്കുമായി സഖ്യത്തിന്

By Santheep

ഇന്ത്യയിലെ ബൈക്ക് വില്‍പനയ്ക്കായി ഇറ്റാലിയന്‍ കമ്പനിയായ എംവി അഗുസ്റ്റ പുതിയ സഖ്യത്തിലേക്ക്. കൈനറ്റിക് എന്‍ജിനീയറിങ്ങുമായി സക്യത്തിലേര്‍പെടാനുള്ള നീക്കങ്ങള്‍ നടന്നു വരികയാണെന്ന് വാര്‍ത്തകള്‍ പറയുന്നു. ദീര്‍ഘകാലമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള കമ്പനിയാണിത്.

എംവി അഗുസ്റ്റ ഇന്ന് ഡൈംലറിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കുറെ നാളുകളായി അഗുസ്റ്റയ്ക്ക് ഒരു ഇന്ത്യന്‍ സഖ്യത്തിനു വേണ്ടി ശ്രമിക്കുകയായിരുന്നു ഡൈംലര്‍.

കൈനറ്റിക്കിന് പൂനെയിലുള്ള പ്ലാന്റില്‍ അഗുസ്റ്റ ബൈക്കുകള്‍ അസംബ്ള്‍ ചെയ്യാവുന്നതാണ്. എന്നാല്‍, തുടക്കത്തില്‍ ഇത്തരം പദ്ധതികള്‍ അഗുസ്റ്റയ്ക്ക് ഇല്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് കൈനറ്റിക്കിന്റെ ഷോറൂമുകളിലൂടെ വില്‍പന നടത്താനാണ് പദ്ധതി.

അധികം താമസിക്കാതെ തന്നെ ഇന്ത്യയിലെ അസംബ്ലിങ്ങും കമ്പനി തുടങ്ങി വെക്കുമെന്നാണ് കേള്‍ക്കുന്നത്. എല്ലാ മോഡലുകളും ഇന്ത്യയിലെത്തിക്കണമെന്നാണ് കമ്പനിയുടെ ആഗ്രഹം.

Most Read Articles

Malayalam
കൂടുതല്‍... #mv agusta
English summary
MV Agusta Partners With Kinetic Engineering To Sell Bikes In India .
Story first published: Tuesday, May 26, 2015, 12:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X