സുസൂക്കി ജിക്‌സര്‍ എസ്എഫ്: കുറഞ്ഞ വിലയില്‍ ഒരു സ്‌പോര്‍ട്‌സ് ബൈക്ക്

Written By:

സുസൂക്കി ജിക്‌സര്‍ എസ്എഫ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. നിലവില്‍ വിപണിയിലുള്ള നേക്കഡ് പതിപ്പിന് ഫെയറിങ് ചേര്‍ത്തും ചില അധിക ഫീച്ചറുകള്‍ ചേര്‍ത്തുമാണ് ഈ മോഡല്‍ സൃഷ്ടിച്ചിരിക്കുന്നത്.

ജിക്‌സര്‍ എസ്എഫ് മോഡലിനെ അടുത്തറിയാം താഴെ സ്ലൈഡറുകളില്‍.

സുസൂക്കി ജിക്‌സര്‍ എസ്എഫ്: കുറഞ്ഞ വിലയില്‍ ഒരു സ്‌പോര്‍ട്‌സ് ബൈക്ക്

നീങ്ങുക.

വിലകള്‍ (കൊച്ചി എക്‌സ്‌ഷോറൂം)

വിലകള്‍ (കൊച്ചി എക്‌സ്‌ഷോറൂം)

സുസൂക്കി ജിക്‌സര്‍ എസ്എഫ് (സ്റ്റാന്‍ഡേഡ് കളര്‍) - 93,245

സുസൂക്കി ജിക്‌സര്‍ എസ്എഫ് (പ്രത്യേക പതിപ്പ്) - 94885

ജിക്‌സര്‍ എസ്എഫ് നിറങ്ങള്‍

ജിക്‌സര്‍ എസ്എഫ് നിറങ്ങള്‍

  • ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് (സ്റ്റാന്‍ഡേഡ് പതിപ്പ്)
  • പേള്‍ മിറാഷ് വൈറ്റ് (സ്റ്റാന്‍ഡേഡ് പതിപ്പ്)
  • മെറ്റാലിക് ട്രിറ്റണ്‍ ബ്ലൂ സ്‌പെഷ്യല്‍ മോട്ടോജിപി എഡിഷന്‍ (സ്‌പെഷ്യല്‍ എഡിഷന്‍)
എന്‍ജിന്‍

എന്‍ജിന്‍

സിംഗിള്‍ സിലിണ്ടര്‍ 154.9സിസി എന്‍ജിനാണ് ജിക്‌സറിലുള്ളത്. 14.6 കുതിരശക്തിയാണ് ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്. 14 എന്‍എം ചക്രവീര്യം. എന്‍ജിനോടൊപ്പം 5 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു.

എതിരാളികള്‍

എതിരാളികള്‍

  • യമഹ വൈസെഡ്എഫ് ആര്‍15
  • ഹോണ്ട സിബിആര്‍ 150ആര്‍
  • ബജാജ് പള്‍സര്‍ ആര്‍എസ്200
സുസൂക്കി ജിക്‌സര്‍ ഫീച്ചറുകള്‍

സുസൂക്കി ജിക്‌സര്‍ ഫീച്ചറുകള്‍

എയ്‌റോഡൈനമിക്‌സ് പാലിച്ച് നിര്‍മിച്ച ഫെയറിങ് വാഹനത്തിന്റെ പ്രകടനശേഷി വലിയ തോതില്‍ ഉയര്‍ത്തുന്നുണ്ട്. സുസൂക്കി ഹയബൂസ അടക്കമുള്ള വാഹനങ്ങള്‍ നിര്‍മിച്ച അതേ ഗവേഷണ-വികസന കേന്ദ്രത്തില്‍ നിന്നാണ് ഈ ഫെയറിങ് ഡിസൈന്‍ ചെയ്ത് വരുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

എന്‍ജിന്‍ ഭാരം

എന്‍ജിന്‍ ഭാരം

എന്‍ജിന്റെ ഭാരം കുറയ്ക്കാനായി പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട് സുസൂക്കി എന്‍ജിനീയര്‍മാര്‍.

സുസൂക്കി ജിക്‌സര്‍ ഫീച്ചറുകള്‍

സുസൂക്കി ജിക്‌സര്‍ ഫീച്ചറുകള്‍

മഫ്‌ലര്‍ കവര്‍

ജിക്‌സറിന്റെ എക്‌സോസ്റ്റില്‍ അലൂമിനിയം മഫ്‌ലര്‍ കവര്‍ ചേര്‍ത്തിരിക്കുന്നു.

സുസൂക്കി ജിക്‌സര്‍ ഫീച്ചറുകള്‍

സുസൂക്കി ജിക്‌സര്‍ ഫീച്ചറുകള്‍

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍

പൂര്‍ണമായും ഡിജിറ്റലാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. ഗിയര്‍ പൊസിഷന്‍, ആര്‍പിഎം നില എന്നിവ അടക്കമുള്ള വിവരങ്ങള്‍ ഈ ഡിജിറ്റല്‍ മീറ്ററില്‍ കാണാം.

സുസൂക്കി ജിക്‌സര്‍ ഫീച്ചറുകള്‍

സുസൂക്കി ജിക്‌സര്‍ ഫീച്ചറുകള്‍

ടെയ്ല്‍ ലാമ്പ്

ഏത് തിരക്കിനിടയിലും ആരുടെയും ശ്രദ്ധ കവരാന്‍ ശേഷിയുള്ള ടെയ്ല്‍ ലാമ്പ് ഡിസൈനാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.

സുസൂക്കി ജിക്‌സര്‍ ഫീച്ചറുകള്‍

സുസൂക്കി ജിക്‌സര്‍ ഫീച്ചറുകള്‍

റിയര്‍ സസ്‌പെന്‍ഷന്‍

പിന്നിലെ മോണോഷോക്ക് സസ്‌പെന്‍ഷന്‍ സിസ്റ്റം ഏഴ് തരത്തില്‍ ക്രമീകരിക്കാവുന്നതാണ്.

സുസൂക്കി ജിക്‌സര്‍ ഫീച്ചറുകള്‍

സുസൂക്കി ജിക്‌സര്‍ ഫീച്ചറുകള്‍

ഫ്രണ്ട് സസ്‌പെന്‍ഷന്‍

ഉയര്‍ന്ന ഡയാമീറ്ററിലുള്ള ഫ്രണ്ട് സസ്‌പെന്‍ഷനാണ് ജിക്‌സറില്‍ നല്‍കിയിരിക്കുന്നത്.

English summary
Suzuki Gixxer SF Launched: Price, Specs, Features and More.
Story first published: Tuesday, April 7, 2015, 16:39 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark