ഇതിഹാസം തീര്‍ത്ത 10 മോട്ടോര്‍സൈക്കിളുകള്‍

Written By:

ഇതിഹാസം എന്നൊക്കെ പറയുന്നത് എല്ലാ ദിവസവും സംഭവിക്കുന്ന ഒരു സംഗതിയല്ല. കാലങ്ങള്‍ നീണ്ട കാത്തിരിപ്പിന്റെ ഫലമായാണവ സംഭവിക്കുന്നത്. എല്ലാക്കാലത്തേക്കും വേണ്ടി നിര്‍മിക്കപ്പെടുന്നവയാണവ. കാലപ്പഴക്കം അവയെ ഏശുകയേയില്ല. എല്ലാറ്റിനും അതീതമായി, ആര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഒരുയരത്തില്‍ അവ നിലപാട് കൊള്ളുന്നു.

ബൈക്കുകളുടെ കാര്യത്തിലും ഇത്തരം ഇതിഹാസംങ്ങള്‍ സംഭവിക്കാറുണ്ട്. നൂറ്റാണ്ട് പഴകിയാലും ഇത്തരം ഇതിഹാസങ്ങള്‍ക്ക് വലിയ മൂല്യമുണ്ടായിരിക്കും. നിരത്തുകളില്‍ അവയുടെ സാന്നിധ്യം ഒരു ഹീറോയെ ഓര്‍മിപ്പിക്കും. ഇവിടെ, ലോകത്തിലെ എക്കാലത്തെയും വലിയ ഇതിഹാസമായി മാറിയ ക്ലാസിക് നിര്‍മിതികളെ പരിചയപ്പെടുത്തുകയാണ്.

10. ബയോമോട്ടോ ടേസി 3ഡി

10. ബയോമോട്ടോ ടേസി 3ഡി

കാഴ്ചയില്‍ത്തന്നെ മനസ്സിലാകും ഈ ബൈക്കിന്റെ നിര്‍മാണത്തിനായി എത്രമാത്രം സൂക്ഷ്മത പാലിച്ചിട്ടുണ്ട് എന്നത്. ഇക്കാരണത്താലാണ് ബൈക്കുലകത്തില്‍ ഈ വാഹനം ഒരു ബൃഹദാഖ്യാനം പേലെ നിലകൊള്ളുന്നത്. ഈ ബൈക്കിന്റെ സ്റ്റീയറിങ് ഒരു പ്രത്യേക തരത്തിലാണ്. ഒരു ഡുക്കാട്ടി എന്‍ജിനാണ് വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നത്.

09. യമഹ വൈസെഡ്എഫ്-ആര്‍7

09. യമഹ വൈസെഡ്എഫ്-ആര്‍7

റേസ് സവിശേഷതകളോടെ വിപണിയിലെത്തിച്ച യമഹ ആര്‍7 ഒരു വന്‍ ഹിറ്റായി മാറുകയുണ്ടായി. 749സിസി ശേഷിയുള്ള എന്‍ജിനാണ് വാഹനത്തിലുള്ളത്. ഇത്ര വലിയ എന്‍ജിന്‍ ഘടിപ്പിച്ചിട്ടും 100 കുതിരശക്തി മാത്രമാണ് വാഹനം ഉല്‍പാദിപ്പിക്കുന്നത്. എന്നാല്‍, മുഴുവന്‍ ഫ്യുവല്‍ ഇന്‍ജക്ടറുകളും പ്രവര്‍ത്തിപ്പിച്ചാല്‍ ഇത് 132 കുതിരശക്തിയായി ഉയരും. യമഹ ആര്‍7 മോഡല്‍ വെറും അഞ്ഞൂറെണ്ണം മാത്രമേ വിപണിയിലുള്ളൂ.

08. എപ്രിലിയ ആര്‍എസ് 250

08. എപ്രിലിയ ആര്‍എസ് 250

മോട്ടോജിപി ചാമ്പ്യന്‍ഷിപ്പ് വിജയിച്ചതിന്റെ അര്‍മാദത്തില്‍ എപ്രിലിയ നിര്‍മിച്ചെടുത്തതാണ് ഈ ബൈക്ക്. മോട്ടോജിപിയില്‍ പങ്കെടുത്ത ജിപി250 മോഡലിനോട് സാമ്യമുണ്ടായിരിക്കണം ഈ ബൈക്കിനെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എപ്രിലിയയ്ക്ക്. നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച എന്‍ജിനീയര്‍മാര്‍ ഒരു ക്ലാസിക് വാഹനത്തെ നിര്‍മിച്ചു നല്‍കി. റേസിങ് സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് പുറത്തിറക്കിയ ഈ പതിപ്പ് ഒരു ക്ലാസിക് മോഡലായി മാറി.

07. ഹോണ്ട ആര്‍സി30

07. ഹോണ്ട ആര്‍സി30

പവര്‍ ഡെലിവറിയുടെ കാര്യത്തില്‍ ഒരു കാട്ടുകുതിരയാണ് ഈ വാഹനം. ഉയര്‍ന്ന ഫസ്റ്റ് ഗിയര്‍ റാഷ്യോ ഹോണ്ട ആര്‍സി30 മോഡലിനെ റേസിങ് താല്‍പര്യമുള്ളവരുടെ പ്രിയവാഹനമാക്കി മാറ്റി. 748 സിസി ശേഷിയുള്ള ഇതിന്റെ എന്‍ജിന്‍ 76 കുതിരശക്തിയാണ് ഉല്‍പാദിപ്പിക്കുക.

06. മോട്ടോ ഗുസ്സി വി8

06. മോട്ടോ ഗുസ്സി വി8

ഈ വാഹനത്തിന്റെ നിര്‍മാണത്തില്‍ മോട്ടോ ഗുസ്സി എന്‍ജിനീയര്‍മാര്‍ പ്രകടിപ്പിച്ച വൈദഗ്ധ്യം ഇന്നും എന്‍ജിനീയറിങ് നവപ്രതിഭകള്‍ക്ക് ഒരു പാഠപുസ്തകമാണ്. 1955-67 മോട്ടോ ഗുസ്സി ഗ്രാന്‍ പ്രീ ടീമിനു വേണ്ടിയാണ് ഈ വാഹനം നിര്‍മിക്കപ്പെട്ടത്. 499സിസി ശേഷിയുള്ള എന്‍ജിനായിരുന്നു വാഹനത്തോടു ചേര്‍ത്തത്. ഈ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 12,00 ആര്‍പിഎമ്മില്‍ 78 കുതിരശക്തി ഉല്‍പാദിപ്പിച്ചു. മണിക്കൂറില്‍ 280 കിലോമീറ്റര്‍ ആയിരുന്നു വാഹനത്തിന്റെ പരമാവധി വേഗത.....

.....മോട്ടോ ഗുസ്സി വി8: എന്‍ജിന്‍

.....മോട്ടോ ഗുസ്സി വി8: എന്‍ജിന്‍

ഗ്രാന്‍ പ്രീ മോട്ടോര്‍സൈക്കിള്‍ റേസിങ്ങില്‍ മറ്റൊരു ബൈക്കിന് ഈ വേഗത കണ്ടെത്താന്‍ വീണ്ടും 20 വര്‍ഷം കാത്തിരിക്കേണ്ടി വന്നു എന്നറിയുക.

05. ഡുകാട്ടി ഡെസ്‌മോസെഡിസി ആര്‍ആര്‍

05. ഡുകാട്ടി ഡെസ്‌മോസെഡിസി ആര്‍ആര്‍

ഇതൊരു റോഡ് ലീഗല്‍ ബൈക്കാണ്. വെറും 1500 എണ്ണം മാത്രമേ നിര്‍മിക്കപ്പെട്ടിട്ടുള്ളൂ. 197 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന എന്‍ജിന്‍ ഘടിപ്പിച്ച ഈ ബൈക്കാണ് ലോകോത്തര ഇതിഹാസബൈക്കുകളില്‍ അഞ്ചാം സ്ഥാനത്തെത്തുന്നത്......

.....ഡുകാട്ടി ഡെസ്‌മോസെഡിസി ആര്‍ആര്‍

.....ഡുകാട്ടി ഡെസ്‌മോസെഡിസി ആര്‍ആര്‍

കാര്‍ബണ്‍ പൈബറിലാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്. മഗ്നീഷ്യത്തില്‍ നിര്‍മിച്ച റേസിങ് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നു. മണിക്കൂറില്‍ 307 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ ബൈക്കിന് സാധിക്കും. പബ്ലിക് റോഡുകളില്‍ ഓടിക്കാന്‍ കഴിയുന്ന വിധത്തിലായിരുന്നു നിര്‍മാണം.

04. വിന്‍സെന്റ് ബ്ലാക്ക് ഷാഡോ

04. വിന്‍സെന്റ് ബ്ലാക്ക് ഷാഡോ

നാലാം സ്ഥാനത്തെത്തുന്നത് വിഖ്യാതമായ വിന്‍സെന്റ് ബ്ലാക്ക് ഷാഡോ ബൈക്കാണ്. ഈ മോഡലിന്റെ ആകെ ആയിരത്തെഴുനൂറില്‍ താഴെ മോഡലുകള്‍ മാത്രമേ ഭൂമിയിലുള്ളൂ. 60കളില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൈക്ക് എന്ന ബഹുമതി ഈ വാഹനത്തിനായിരുന്നു.

03. സുസൂക്കി ആര്‍ജി 500 ഗാമ്മ

03. സുസൂക്കി ആര്‍ജി 500 ഗാമ്മ

1985നും 87നും ഇടയില്‍ നിര്‍മിക്കപ്പെട്ട ബൈക്കാണിത്. സുസൂക്കിയുടെ തന്നെ ഒരു ഗ്രാന്‍ പ്രീ ബൈക്കില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ആര്‍ജി 500 ഗാമ്മ നിര്‍മിക്കപ്പെട്ടത്. 498സിസി എന്‍ജിനാണ് ഗാമ്മയിലുണ്ടായിരുന്നത്. ഇത് 93 കുതിരശക്തി ഉല്‍പാദിപ്പിച്ചിരുന്നു. ബ്രേക്ക് ചെയ്യുമ്പോള്‍ മോട്ടോര്‍സൈക്കിളുകള്‍ക്കുണ്ടാകുന്ന മൂക്കുകുത്തി വീഴല്‍ പ്രവണതയെ ചെറുക്കാന്‍ ഒരു പുതിയ സാങ്കേതികത ചേര്‍ത്താണ് ഗാമ്മ നിരത്തിലെത്തിയത്.

02. ബിഎംഡബ്ല്യു ആര്‍32

02. ബിഎംഡബ്ല്യു ആര്‍32

ബിഎംഡബ്ല്യു ആദ്യമായി നിര്‍മിച്ച ബൈക്കാണിത്. എയര്‍ക്രാഫ്റ്റ് നിര്‍മാണം തല്‍രക്കാലം നിറുത്തിവെക്കേണ്ട ഒരു സാഹചര്യം വന്നപ്പോളാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മിക്കാന്‍ കമ്പനി പ്ലാനിട്ടത്. ഷാഫ്റ്റ് ഡ്രൈവ് സാങ്കേതികതയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ ബൈക്കാണിത്. 1994 വരെ ബിമ്മര്‍ ഷാഫ്റ്റ് ഡ്രിവണ്‍ മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലെത്തിച്ചിരുന്നു എ്ന്നുകൂടി അറിയുക.

01. ഹോണ്ട എന്‍ആര്‍

01. ഹോണ്ട എന്‍ആര്‍

ഡിസൈന്‍, വേഗത, സാങ്കേതികത തുടങ്ങിയ കാര്യങ്ങളില്‍ ഏതൊരു വാഹനനിര്‍മാതാവിനെയും നാണിപ്പിക്കുന്ന വിധത്തിലുള്ള സന്നാഹങ്ങളാണ് ഹോണ്ട എന്‍ആര്‍ എന്ന ഇതിഹാസവാഹനത്തിനുള്ളത്. പൂര്‍ണമായും കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ചതാണിതിന്റെ ബോഡി. ഈ ബൈക്കിന്റെ ഡിസൈന്‍ ഡുകാട്ടി കോപ്പിയടിച്ചുവെന്ന് പരക്കെ ആരോപണമുണ്ട്.

English summary
Top 10 Greatest Motorcycles Of All Time.
Story first published: Tuesday, June 23, 2015, 10:59 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark