വിപണിയും കാത്ത് പുതിയ പൾസർ!!

Written By:

ഇന്ത്യയിലെ ജനപ്രീതിയാർജ്ജിച്ച എൻട്രിലെവൽ സ്പോർട്സ് ബൈക്കാണ് പൾസർ. പോക്കറ്റിലൊതുങ്ങാവുന്ന വിലയ്ക്ക് ലഭ്യമാണെന്നുള്ളതിനാൽ വൻ ഡിമാന്റുമാണ് പൾസറിന്. ഇപ്പോൾ പൾസർ റേഞ്ചിലുള്ള എല്ലാ ബൈക്കുകളും പുതുക്കി എടുക്കാനുള്ള ഒരുക്കത്തിലാണ് ബജാജ്.

വിപണിയും കാത്ത് പുതിയ പൾസർ!!

ഈ സംരംഭത്തിന്റെ ഭാഗമായി ആദ്യം പൾസർ 220എഫ് മോഡലിന്റെ പുതുക്കിയ പതിപ്പിനെ അവതരിപ്പിക്കുന്നു. ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് സൂചിപ്പിച്ചിരുന്ന പുതുക്കിയ പൾസർ 220എഫ് മോഡലുകൾ പ്രദർശനത്തിനായി ഡീലർഷിപ്പുകളിൽ എത്തിച്ചിരിക്കുന്നു.

വിപണിയും കാത്ത് പുതിയ പൾസർ!!

കാഴ്ചയിലും പെർഫോമൻസിലും മികവ് വരുത്തിയിട്ടുള്ള പുതിയ പൾസർ മോഡലിനെ വിപണിയിലെത്തിക്കുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് ബജാജ് ഓട്ടോ മാനേജിംഗ് ഡിറക്ടർ രാജീവ് ബജാജ് വ്യക്തമാക്കി.

വിപണിയും കാത്ത് പുതിയ പൾസർ!!

ബിഎസ്-IV ചിട്ടവട്ടങ്ങൾ അനുകൂലിക്കുന്ന 220സിസി സിങ്കിൾ സിലിണ്ടർ 4 സ്ട്രോക്ക് ഡിടിഎസ്-ഐ എൻജിനാണ് പുതിയ പൾസർ 220എഫിന് കരുത്തേകുന്നത്.

വിപണിയും കാത്ത് പുതിയ പൾസർ!!

നിലവിൽ 21ബിഎച്ച്പിയും 19.12എൻഎം ടോർക്കുമാണ് 220സിസി എൻജിൻ ഉല്പാദിപ്പിക്കുന്നതെങ്കിലും ഈ ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുള്ള പുതുക്കിയ എൻജിൻ മെച്ചപ്പെട്ട പവറും, ടോർക്കും, മൈലേജുമാണ് വാഗ്ദാനം ചെയ്യുന്നത്.

വിപണിയും കാത്ത് പുതിയ പൾസർ!!

കാഴ്ചയിൽ മികവ് പുലർത്തുന്ന തരത്തിൽ ഡ്യുവൽ ടോൺ കളർ സ്കീമാണ് ഡിസൈനിൽ വരുത്തിയിട്ടുള്ള പ്രധാന മാറ്റം.

വിപണിയും കാത്ത് പുതിയ പൾസർ!!

വീലുമായി പൊരുത്തം തോന്നത്തക്ക നിറത്തിൽ മാറ്റ് ബ്ലാക്ക് ഫിനിഷുള്ള എക്സോസ്റ്റാണ് ബൈക്കിലെ മറ്റൊരു പുതുമ.

വിപണിയും കാത്ത് പുതിയ പൾസർ!!

ഇതിലുപരി മാനുവൽ ചോക്ക് മാറ്റി ഓട്ടോ ചോക്കാക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ ഇൻസ്ട്രുമെന്റ് കൺസോളിൽ ബ്ലു ലൈറ്റ് ഫീച്ചറും ലഭ്യമാക്കിയിട്ടുണ്ട്.

വിപണിയും കാത്ത് പുതിയ പൾസർ!!

ബജാജിന്റെ പുതുക്കിയ പൾസർ 220എഫ് ഈ മാസത്തോടുകൂടി വിപണിയിലെത്തുമെന്നുള്ള സൂചനയാണ് ഡീലർഷിപ്പികളിൽ നടത്തിയിരിക്കുന്ന പ്രദർശനം.

വിപണിയും കാത്ത് പുതിയ പൾസർ!!

ഇതോടൊപ്പം മറ്റ് പൾസർ മോഡലുകൾ കൂടി പുതുക്കി എടുത്ത് അവതരിപ്പിക്കാനുള്ള പരിപാടിയിലാണ് കമ്പനി.

കൂടുതല്‍... #ബജാജ് #bajaj
English summary
Spotted: 2017 Bajaj Pulsar 220F At A Dealership
Story first published: Friday, November 4, 2016, 11:12 [IST]
Please Wait while comments are loading...

Latest Photos